പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡിനു കീഴിൽ വിവിധ റീജണുകളിലായി 1,031 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. സെപ്റ്റംബർ എട്ടു വരെ ഓൺലൈനായി അപേക്ഷിക്കാം.
കേരളം, കർണാടക, തമിഴ്നാട്, പുതുച്ചേരി, അന്ധ്രപ്രദേശ്, തെലങ്കാന ഉൾപ്പെടുന്ന സതേൺ റീജണിൽ 169 ഒഴിവുണ്ട്. ഇതിൽ 13 ഒഴിവാണു കേരളത്തിൽ. കൊച്ചി കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ പരിശീലനമുണ്ടാകാം.
സതേൺ റീജണിൽ ഒഴിവുള്ള ട്രേഡുകൾ, യോഗ്യത, സ്റ്റൈപ്പൻഡ്:
ഇലക്ട്രീഷൻ: ഐടിഐ ഇലക്ട്രീഷൻ; 13,500. ഡിപ്ലോമ (ഇലക്ട്രിക്കൽ): 3 വർഷ ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ; 15,000.
ഗ്രാജേ്വറ്റ് (ഇലക്ട്രിക്കൽ, സിവിൽ): ഇലക്ട്രിക്കൽ/സിവിൽ എൻജിനിയറിംഗിൽ ബിഇ/ബിടെക്/ബിഎസ്സി (എൻജി.);17,500.
എച്ച്ആർ എക്സിക്യൂട്ടീവ്: എംബിഎ എച്ച്ആർ അല്ലെങ്കിൽ പഴ്സനൽ മാനേജ്മെന്റ്/ പഴ്സനൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസിൽ പിജി ഡിപ്ലോമ/തത്തുല്യം; 17,500.
സിഎസ്ആർ എക്സിക്യൂട്ടീവ്: സോഷ്യൽ വർക്ക് റൂറൽ ഡെവലപ്മെന്റ്/മാനേജ്മെന്റിൽ പിജി/ തത്തുല്യം; 17,500
ലോ എക്സിക്യൂട്ടീവ്: ഏതെങ്കിലും ബിരുദവും മൂന്നു വർഷ എൽഎൽബിയും അല്ലെങ്കിൽ അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് എൽഎൽബി; 17,500.
പിആർ അസിസ്റ്റന്റ്: ബിഎംസി/ബിജെഎംസി/ബിഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ /തത്തുല്യം: 17,500.
രാജ്ഭാഷ അസിസ്റ്റന്റ്: ബിഎ ഹിന്ദി, ഇംഗ്ലീഷിൽ പ്രാവീണ്യം: 17,500. (ഐടിഐ ഇലക്ട്രീഷൻ, ഡിപ്ലോമ (ഇലക്ട്രിക്കൽ, സിവിൽ) തസ്തികകളിലാണു കേരളത്തിലെ ഒഴിവ്).
അവസാനവർഷ ഫലം കാക്കുന്നവർ, 18 വയസു തികയാത്തവർ, അപ്രന്റിസ് പരിശീലനം നേടിയവർ, ഒരു വർഷത്തിൽ കൂടുതൽ ജോലിപരിചയമുള്ളവർ എന്നിവർ അപേക്ഷിക്കാൻ അർഹരല്ല.
അപേക്ഷിക്കേണ്ട വിധം: എൻജിനിയറിംഗ് ബിരുദ/ഡിപ്ലോമ യോഗ്യതക്കാർ https://nats. education.gov.inലും മറ്റു യോഗ്യതക്കാർ https:// apprenticeship india.gov.inലും രജിസ്റ്റർ ചെയ്തശേഷം പവർഗ്രിഡ് ഓഫ് ഇന്ത്യ വെബ്സൈറ്റായ www.powergrid.in ൽ ഓൺലൈനായി അപേ ക്ഷിക്കണം.
വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾ www. powergrid.inൽ ലഭ്യമാണ്.