ഫോ​റ​സ്റ്റ് സ​ർ​വീ​സ് പ​രീ​ക്ഷ
യു​പി​എ​സ്‌​സി​യു​ടെ പു​തു​ക്കി​യ പ​രീ​ക്ഷാ​ച​ട്ട​മ​നു​സ​രി​ച്ചു ഫോ​റ​സ്റ്റ് സ​ർ​വീ​സ് പ​രീ​ക്ഷ​യ്ക്കു അ​പേ​ക്ഷി​ക്കു​ന്ന​വ​ർ സി​വി​ൽ സ​ർ​വീ​സ​സ് പ​രീ​ക്ഷ​യു​ടെ പ്രി​ലി​മി​ന​റി പാ​സാ​യി​രി​ക്ക​ണം.
സി​വി​ൽ സ​ർ​വീ​സ​സ് പ​രി​ധി​യി​ലാ​ണു ഫോ​റ​സ്റ്റ് സ​ർ​വീ​സി​നേ​യും പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
പ്രി​ലി​മി​ന​റി പ​രീ​ക്ഷ ജൂ​ണ്‍ ര​ണ്ടി​നു ന​ട​ക്കും.

പ്രാ​യം: 2019 ഓ​ഗ​സ്റ്റ് ഒ​ന്ന് അ​ടി​സ്ഥാ​ന​മാ​ക്കി 21നും 32​നും മ​ധ്യേ. എ​സ്‌​സി, എ​സ്ടി, ഒ​ബി​സി വി​ഭാ​ഗ​ക്കാ​ർ​ക്കു നി​യ​മാ​നു​സൃ​ത​മാ​യ ഇ​ള​വു ല​ഭി​ക്കും.

വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നും ആ​നി​മ​ൽ ഹ​സ്ബ​ൻ​ഡ​റി ആ​ൻ​ഡ് വെ​റ്റ​റി​ന​റി സ​യ​ൻ​സ്, ബോ​ട്ട​ണി, കെ​മി​സ്ട്രി, ജി​യോ​ള​ജി, മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ൻ​ഡ് സു​വോ​ള​ജി, അ​ഗ്രി​ക​ൾ​ച്ച​റ​ൽ, ഫോ​റ​സ്ട്രി, എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലു​മൊ​ന്നി​ൽ ബി​രു​ദം.

ശാ​രീ​രി​ക​യോ​ഗ്യ​ത: സാ​ധാ​ര​ണ സ​ർ​ക്കാ​ർ ജോ​ലി​ക്ക് ആ​വ​ശ്യ​മാ​യ ശാ​രീ​രി​ക യോ​ഗ്യ​ത​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം. ചാ​ൻ​സു​ക​ളു​ടെ എ​ണ്ണം: ജ​ന​റ​ൽ-6, ഒ​ബി​സി-9, എ​സ്‌​സി, എ​സ്ടി-​പ​രി​ധി ഇ​ല്ല.
അ​പേ​ക്ഷാ​ഫീ​സ്: സ്റ്റേ​റ്റ് ബാ​ങ്കി​ന്‍റെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ൽ​നി​ന്ന് 100 രൂ​പ​യു​ടെ കാ​ഷ് ഡി​പ്പോ​സി​റ്റാ​യി അ​പേ​ക്ഷാ​ഫീ​സ് അ​ട​യ്ക്കാ​വു​ന്ന​താ​ണ്. നെ​റ്റ് ബാ​ങ്കിം​ഗ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചും ഡെ​ബി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചും ഫീ​സ് അ​ട​യ്ക്കാം. വ​നി​ത​ക​ൾ, വി​ക​ലാം​ഗ​ർ, എ​സ്‌​സി, എ​സ്ടി എ​ന്നി​വ​ർ അ​പേ​ക്ഷാ​ഫീ​സ് അ​ട​യ്ക്കേ​ണ്ട​തി​ല്ല.

അ​പേ​ക്ഷ അ​യ​യ്ക്കു​ന്ന വി​ധം: www. upsconline.nic.in എ​ന്ന വെ​ബ്സൈ​റ്റി​ൽ നി​ന്നു ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷ അ​യ​യ്ക്കാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.upsconline.nic.in.