ഫുഡ് ക്രാഫ്റ്റ്: തൊഴില്‍ തരും കോഴ്‌സുകള്‍
സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​നു കീ​ഴി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ചേ​ർ​ത്ത​ല, തൊ​ടു​പു​ഴ, കോ​ട്ട​യം, ക​ള​മ​ശേ​രി, തൃ​ശൂ​ർ,പാ​ല​ക്കാ​ട്,തി​രൂ​ർ,പെ​രി​ന്ത​ൽ​മ​ണ്ണ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, ബേ​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ൽ ന​ട​ത്തു​ന്ന ഒ​രു വ​ർ​ഷ​ത്തെ ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഈ ​മാ​സം പ​ത്ത്. സ്റ്റാ​ർ ഹോ​ട്ട​ലു​ക​ൾ, എ​യ​ർ​ലൈ​ൻ​സ് കാ​റ്റ​റിം​ഗ്, ആ​ഡം​ബ​ര ക​പ്പ​ലു​ക​ൾ, വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ലും വി​ദേ​ശ​ത്തും ധാ​രാ​ളം തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ള്ള​താ​ണ് കോ​ഴ്സു​ക​ൾ. എ​സ്എ​സ്എ​ൽ​സി പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

ഫൂ​ഡ് ആ​ൻഡ് ബി​വ​റേ​ജ് സ​ർ​വീസ്: സ്റ്റാ​ർ ഹോ​ട്ട​ലു​ക​ളു​ടെ നി​ല​വാ​ര​ത്തി​ന​നു​സ​രി​ച്ച് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും പാ​നീ​യ​ങ്ങ​ളും, കൃ​ത്യ​മാ​യ ക്ര​മ​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ങ്ങ​നെ​യെ​ന്നാ​ണ് ഈ ​കോ​ഴ്സി​ൽ പ​ഠി​പ്പി​ക്കു​ന്ന​ത്. ഈ ​പ​ഠ​ന​ത്തി​ന് ശേ​ഷം വെ​യ്റ്റ​ർ ത​സ്തി​ക​യി​ൽ ഹോ​ട്ട​ലു​ക​ളി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​വു​ന്ന​തും, ജോ​ലി​യി​ലെ പ്രാ​വീ​ണ്യ​ത്തി​നും പ്രാ​ഗ​ൽ​ഭ്യ​ത്തി​നു​മ​നു​സ​രി​ച്ച് സീ​നി​യ​ർ വെ​യി​റ്റ​ർ, ക്യാ​പ്റ്റ​ൻ, റെ​സ്റ്റ​റ​ന്‍റ് മാ​നേ​ജ​ർ, ഫൂ​ഡ് ആ​ൻ​ഡ് ബീ​വ​റേ​ജ് മാ​നേ​ജ​ർ എ​ന്നീ നി​ല​ക​ളി​ൽ ഉ​യ​രാ​വു​ന്ന​തു​മാ​ണ്. ഫീ​സ് 14000 രൂ​പ

ഫ്ര​ണ്ട് ഓ​ഫീ​സ് ഓ​പ്പ​റേ​ഷ​ൻ: ഹോ​ട്ട​ലി​ൽ എ​ത്തി​ച്ചേ​രു​ന്ന അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്ക​ൽ, മു​റി അ​നു​വ​ദി​ച്ചു ന​ൽ​ക​ൽ, അ​തി​ഥി​ക​ളി​ൽ നി​ന്നും വാ​ട​ക ഈ​ടാ​ക്ക​ൽ, റൂം ​റി​സ​ർ​വേ​ഷ​ൻ, ര​ജി​സ്ട്രേ​ഷ​ൻ, റൂം ​വി​ൽ​പ​ന, ഗ​സ്റ്റ് ചെ​ക്കൗ​ട്ട് എ​ന്നി​വ ഈ ​വി​ഷ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഠി​ക്കു​ന്നു. ബു​ക്ക് കീ​പ്പിം​ഗ്, സോ​ഫ്റ്റ്‌വേർ അ​ധി​ഷ്ഠി​ത ക​ംപ്യൂ​ട്ട​ർ പ​രി​ശീ​ല​നം എ​ന്നി​വ കൂ​ടി ഈ ​കോ​ഴ്സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഫീ​സ് 14000 രൂ​പ.

ഫുഡ് പ്രൊ​ഡ​ക്‌ഷൻ: കൃ​ത്യ​മാ​യ രീ​തി​യി​ൽ ആ​ഹാ​രം പാ​ച​കം ചെ​യ്യാ​ൻ പ​ഠി​പ്പി​ക്കു​ന്ന കോ​ഴ്സാ​ണി​ത്. ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ലു​ള്ള 200 ത​ര​ത്തി​ലു​ള്ള ആ​ഹാ​രം നി​ർ​മിക്കു​ന്ന​തി​ന് ഈ ​കോ​ഴ്സി​ലൂ​ടെ പ​ഠി​പ്പി​ക്കു​ന്നു. ഫീ​സ് 20000 രൂ​പ.

ഹോ​ട്ട​ൽ അ​ക്കൊ​മഡേ​ഷ​ൻ ഓ​പ്പ​റേ​ഷ​ൻ: ഹോ​ട്ട​ലു​ക​ളി​ലെ പ്ര​ധാ​ന​പ്പെ​ട്ട വി​ഭാ​ഗ​മാ​ണ് ഹൗ​സ് കീ​പ്പിം​ഗ്. ഹോ​ട്ട​ലു​ക​ളി​ലെ മു​റി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ന​നു​സ​രി​ച്ച് സ​ജ്ജീ​ക​രി​ക്ക​ൽ, ഹോ​ട്ട​ലും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ൽ തു​ട​ങ്ങി​യ​വ ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​വ​യാ​ണ്. ഫീ​സ് 14000 രൂ​പ.

ബേ​ക്ക​റി ആ​ൻ​ഡ് ക​ണ്‍​ഫെ​ക്ഷ​ന​റി: ക​ലാ​പ​ര​മാ​യി ചെ​യ്യാ​ൻ ക​ഴി​യു​ന്ന ബേ​ക്കിം​ഗ് വ​ള​രെ തൊ​ഴി​ൽ സാ​ധ്യ​ത​യു​ള്ള വ്യ​വ​സാ​യ​മാ​ണ്. ഈ ​കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കു​ന്ന ഒ​രാ​ൾ ബ്രെ​ഡ്, ബ്രെ​ഡ് റോ​ൾ, കേ​ക്കു​ക​ൾ, പേ​സ്റ്റ്രീ​സ്, കു​ക്കീ​സ് എ​ന്നി​വ ബേ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള തി​യ​റി​യി​ലും പ്രാ​ക്റ്റി​ക്ക​ലി​ലും പ്രാ​വീ​ണ്യം നേ​ടു​ന്നു. ഫീ​സ് 20000 രൂ​പ

കാ​നി​ംഗ് ആ​ൻ​ഡ് ഫു​ഡ് പ്രി​സെ​ർ​വേ​ഷ​ൻ: ഭ​ക്ഷ​ണ പ​ദാ​ർ​ത്ഥ​ങ്ങ​ളെ അ​ണു​വി​മു​ക്ത​മാ​ക്കി ദീ​ർ​ഘ​കാ​ല​ത്തേ​യ്ക്കു അ​തി​ന്‍റെ ത​നി​മ​യെ നി​ല​നി​ർ​ത്തി ശാ​സ്ത്രീ​യ​മാ​യി സൂ​ക്ഷി​ക്കു​ന്ന പ​ഠ​ന​രീ​തി. ഈ ​മേ​ഖ​ല വ്യാ​വ​സാ​യി​ക​മാ​യി വ​ള​രെ വേ​ഗ​ത്തി​ൽ വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യും അ​ന​ന്ത​മാ​യ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യു​ന്നു. ഫീ​സ് 20000 രൂ​പ.

ഒ​രു അ​പേ​ക്ഷാ ഫോ​റം ഉ​പ​യോ​ഗി​ച്ചു​ത​ന്നെ മൂ​ന്ന് കോ​ഴ്സു​ക​ള്‍​ക്ക് മു​ന്‍​ഗ​ണ​നാ ക്ര​മത്തിൽ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​ന​ത്തി​ന് അ​വ​കാ​ശം ഉ​ണ്ടാ​യി​രി​ക്കു​ക. ഫോ​ണ്‍: 0471 2310441, . 04842558385. https://fcikerala.org/