എ​​​ന്‍എ​​​ച്ച്എം കേ​​​ര​​​ള​​​ത്തി​​​ല്‍ ജൂ​​​ണി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ്, സ്‌​​​പെ​​​ഷല്‍ എ​​​ഡ്യൂ​​​ക്കേ​​​റ്റ​​​ര്‍
നാ​​​ഷ​​​ണ​​​ല്‍ ഹെ​​​ല്‍ത്ത് മി​​​ഷ​​​നി​​​ല്‍ (എ​​​ന്‍എ​​​ച്ച്എം) കേ​​​ര​​​ള​​​യി​​​ല്‍ ജൂ​​​ണി​​​യ​​​ർ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ്, സ്‌​​​പെ​​​ഷ​​ല്‍ എ​​​ഡ്യൂ​​​ക്കേ​​​റ്റ​​​ര്‍, പാ​​​ലി​​​യേ​​​റ്റീ​​​വ് കെ​​​യ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ജൂ​​​ലൈ 11 വ​​​രെ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കാം. എ​​​ല്ലാ ത​​​സ്തി​​​ക​​​യി​​​ലും ഒ​​​രു ഒ​​​ഴി​​​വാ​​​ണ് ഉ​​​ള്ള​​​ത്.

വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത

ജൂ​​​ണി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ്: ബ​​​യോ മെ​​​ഡി​​​ക്ക​​​ല്‍/ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ് ആ​​​ന്‍ഡ് ഇ​​​ന്‍സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ന്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗി​​​ല്‍ എം​​​ടെ​​​ക്. ഒ​​​രു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം. അ​​​ല്ലെ​​​ങ്കി​​​ല്‍ ബ​​​യോ മെ​​​ഡി​​​ക്ക​​​ല്‍/ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ് ആ​​​ന്‍ഡ് ഇ​​​ന്‍സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ന്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗി​​​ല്‍ ബി​​​ടെ​​​ക്. ര​​​ണ്ടു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.

സ്‌​​​പെ​​​ഷ്യ​​​ല്‍ എ​​​ഡ്യൂ​​​ക്കേ​​​റ്റ​​​ര്‍: ഡി​​​ഗ്രി​​​യും സ്‌​​​പെ​​​ഷ​​​ല്‍ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​നി​​​ല്‍ ബി​​​എ​​​ഡും.
പാ​​​ലി​​​യേ​​​റ്റീ​​​വ് കെ​​​യ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍: എം​​​ബി​​​ബി​​​എ​​​സും ബി​​​സി​​​സി​​​പി​​​എ​​​ന്നും അ​​​ല്ലെ​​​ങ്കി​​​ല്‍ എം​​​ബി​​​ബി​​​എ​​​സും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ ഒ​​​രു വ​​​ര്‍ഷ​​​ത്തെ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ കോ​​​ഴ്‌​​​സും.

അ​​​പേ​​​ക്ഷ​​​ക​​​ള്‍ ജൂ​​​ലൈ 11ന് ​​​മു​​​മ്പാ​​​യി എ​​​ന്‍എ​​​ച്ച്എം ജി​​​ല്ലാ ഓ​​​ഫീ​​​സ്, ഡ​​​ബ്ല്യു ആ​​​ന്‍ഡ് സി ​​​ഹോ​​​സ്പി​​​റ്റ​​​ല്‍ കോം​​​പൗ​​​ണ്ട്, തൈ​​​ക്കാ​​​ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ സ​​​മ​​​ര്‍പ്പി​​​ക്കു​​​ക.