സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ സ്പെഷലിസ്റ്റ് കേഡർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 76 ഒഴിവുകളാണുള്ളത്. ഒാൺലെെനായി അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒാഗസ്റ്റ് 12.
ഡെപ്യൂട്ടി ജനറൽ മാനേജർ, വിവിധ വിഭാഗങ്ങളിൽ എസ്എംഇ ക്രെഡിറ്റ് അനലിസ്റ്റ്, ക്രെഡിറ്റ് അനലിസ്റ്റ് എന്നീ തസ്തികകളിലാണ് തെരഞ്ഞെടുപ്പ്. ജോലി പരിചയമുള്ളവർക്കാണ് അവസരം. തസ്തിക തിരിച്ചുള്ള ഒഴിവുകൾ ഇതോടൊപ്പം പട്ടികയിൽ.
മിഡിൽ മാനേജ്മെന്റ് : ഗ്രേഡ് സ്കെയിൽ -3 തസ്തികയിൽ മാത്രം 55 ഒഴിവുകളുണ്ട്.
മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ -2 തസ്തികയിൽ 20 ഒഴിവുകളാണുള്ളത്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകരിൽ നിന്ന ഇന്റർവ്യൂ മുഖേന തെരഞ്ഞെടുപ്പ് നടത്തും. ഏതെങ്കിലും ഒരു തസ്തികയിലേക്ക് മാത്രം അപേക്ഷിക്കുക.
അപേക്ഷ ഫീസ്: 750 രൂപ. പട്ടികവിഭാഗം , വികലാംഗർക്ക് 125 രൂപ മതി. ഒാൺലെെൻ രീതിയിലൂടെ ഫീസ് അടയ്ക്കണം.
അപേക്ഷിക്കേണ്ട വിധം: www. bank.sbi, www.sbi.co.in എന്നീ വെബ്സെെറ്റുകളിലൂടെ ഒാൺലെെൻ അപേക്ഷ അയയ്ക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്സെെറ്റിൽ ലഭിക്കും.