വിസാഗ് സ്റ്റീലിൽ അവസരം
വി​​​​​ശാ​​​​​ഖ​​​​​പ​​​​​ട്ട​​​​​ണം സ്റ്റീ​​​​​ൽ പ്ലാ​​​​​ന്‍റി​​​​​ന്‍റെ കോ​​​​​ർ​​​​​പ്പ​​​​​റേ​​​​​റ്റ് സം​​​​​​​​​​രം​​​​​ഭ​​​​​മാ​​​​​യ രാ​​​​​ഷ്‌​​​ട്രീ​​​​​യ ഇ​​​​​സ്പ​​​​​ത് നി​​​​​ഗം ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ൽ വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​യി​​​​​ലാ​​​​​യി 603 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​ണ്ട്. വ്യ​​​​​ത്യ​​​​​സ്ത വി​​​​​ജ്ഞാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​ണ്.

559 ട്രെ​​​​​യി​​​​​നി

വി​​​​​വി​​​​​ധ ബ്രാ​​​​​ഞ്ചു​​​​​ക​​​​​ളി​​​​​ൽ ജൂ​​​​​ണി​​​​​യ​​​​​ർ ട്രെ​​​​​യി​​​​​നി​​​​​യു​​​​​ടെ 530 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളും ഒാ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ കം ​​​​​മെ​​​​​ക്കാ​​​​​നി​​​​​ക് ട്രെ​​​​​യി​​​​​നി​​​​​യു​​​​​ടെ 29 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​മു​​​​​ണ്ട്. ഒാ​​​​​ഗ​​​​​സ്റ്റ് ഒ​​​​​ന്നു മു​​​​​ത​​​​​ൽ 21 വ​​​​​രെ ഒാ​​​​​ൺ​​​​​ലെെ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ. ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ൽ മെ​​​​​റ്റ​​​​​ല​​​​​ർ​​​​​ജി, കെ​​​​​മി​​​​​ക്ക​​​​​ൽ, ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സ്, ഇ​​​​​ൻ​​​​​സ്ട്രു​​​​​മെ​​​​​ന്‍റേ​​​​​ഷ​​​​​ൻ, സി​​​​​വി​​​​​ൽ, റി​​​​​ഫ്രാ​​​​​ക്ട​​​​​റി എ​​​​​ന്നീ ബ്രാ​​​​​ഞ്ചു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് ജൂ​​​​​ണി​​​​​യ​​​​​ർ ട്രെ​​​​​യി​​​​​നി ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ.

ജൂ​​​​​ണി​​​​​യ​​​​​ർ ട്രെ​​​​​യി​​​​​നി: മെ​​​​​ട്രി​​​​​ക്/​​​​​എ​​​​​സ്എ​​​​​സ്‌​​​​​സി. 60% മാ​​​​​ർ​​​​​ക്കോ​​​​​ടെ അ​​​​​നു​​​​​ബ​​​​​ന്ധ ട്രെ​​​​​ഡി​​​​​ൽ ഫു​​​​​ൾ​​​​​ടെെം റെ​​​​​ഗു​​​​​ല​​​​​ർ ഐ​​​​​ടി​​​​​ഐ/ ഡി​​​​​പ്ലോ​​​​​മ ഇ​​​​​ൻ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് എ​​​​​സ്‌​​​​​സി/ എ​​​​​സ്ടി/​​​​​ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർ​​​​​ക്ക് 50% മാ​​​​​ർ​​​​​ക്ക് മ​​​​​തി.

ഒാ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ കം ​​​​​മെ​​​​​ക്കാ​​​​​നി​​​​​ക് ട്രെ​​​​​യി​​​​​നി: മെ​​​​​ട്രി​​​​​ക്/ എ​​​​​സ്എ​​​​​സ്‌​​​​​സി. കു​​​​​റ​​​​​ഞ്ഞ​​​​​ത് ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​ത്തെ ഫു​​​​​ൾ​​​​​ടെെം ഐ​​​​​ടി​​​​​ഐ, ഏ​​​​​തെ​​​​​ങ്കി​​​​​ലും ട്രേ​​​​​ഡി​​​​​ൽ എ​​​​​ൻ​​​​​സി​​​​​വി​​​​​ടി സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ഏ​​​​​തെ​​​​​ങ്കി​​​​​ലും വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ഡി​​​​​പ്ലോ​​​​​മ. അം​​​​​ഗീ​​​​​കൃ​​​​​ത ഹെ​​​​​വി മോ​​​​​ട്ടോ​​​​​ർ വെ​​​​​ഹി​​​​​ക്കി​​​​​ൾ ലെെ​​​​​സ​​​​​ൻ​​​​​സ്. ഐ​​​​​ടി​​​​​ഐ/ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ഡി​​​​​പ്ലോ​​​​​മ​​​​​യി​​​​​ൽ 60% മാ​​​​​ർ​​​​​ക്ക് നേ​​​​​ടി​​​​​യി​​​​​രി​​​​​ക്ക​​​​​ണം. എ​​​​​സ്‌​​​​​സി/​​​​​എ​​​​​സ്ടി​​​​​ക്കാ​​​​​ർ​​​​​ക്ക് 50% മാ​​​​​ർ​​​​​ക്ക് മ​​​​​തി.

പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി: 2019 ജൂ​​​​​ലെെ ഒ​​​​​ന്നി​​​​​ന് 18-27 വ​​​​​യ​​​​​സ്.
എ​​​​​സ്‌​​​​​സി/​​​​​എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് അ​​​​​ഞ്ചും, ഒ​​​​​ബി​​​​​സി​​​​​ക്കാ​​​​​ർ​​​​​ക്ക് മൂ​​​​​ന്നും ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർ​​​​​ക്ക് പ​​​​​ത്തും വ​​​​​ർ​​​​​ഷം ഉ​​​​​യ​​​​​ർ​​​​​ന്ന പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി​​​​​യി​​​​​ൽ ഇ​​​​​ള​​​​​വു ല​​​​​ഭി​​​​​ക്കും. മ​​​​​റ്റി​​​​​ള​​​​​വു​​​​​ക​​​​​ൾ ച​​​​​ട്ട​​​​​പ്ര​​​​​കാ​​​​​രം.
സ്റ്റെെ​​​​​പ്പ​​​​​ൻ​​​​​ഡ്: ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​ത്തേ​​​​​ക്കാ​​​​​ണു പ​​​​​രി​​​​​ശീ​​​​​ല​​​​​നം ആ​​​​​ദ്യ വ​​​​​ർ​​​​​ഷം പ്ര​​​​​തി​​​​​മാ​​​​​സം 10,700 രൂ​​​​​പ​​​​​യും ര​​​​​ണ്ടാം വ​​​​​ർ​​​​​ഷം 12,200 രൂ​​​​​പ​​​​​യും ല​​​​​ഭി​​​​​ക്കും.

തെ​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്: കം​​​​​പ്യൂ​​​​​ട്ട​​​​​ർ ബേ​​​​​സ്ഡ് ടെ​​​​​സ്റ്റ്, സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് വേ​​​​​രി​​​​​ഫി​​​​​ക്കേ​​​​​ഷ​​​​​ൻ, വെെ​​​​​ദ്യ​​​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന എ​​​​​ന്നി​​​​​വ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി​​​​​യാ​​​​​ണ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്. ചെ​​​​​ന്നെെ​​​​​യാ​​​​​ണ് തൊ​​​​​ട്ട​​​​​ടു​​​​​ത്ത പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​കേ​​​​​ന്ദ്രം.

അ​​​​​പേ​​​​​ക്ഷാ​​​​​ഫീ​​​​​സ്: 300 രൂ​​​​​പ. എ​​​​​സ്‌​​​​​സി/​​​​​എ​​​​​സ്ടി/ ഭി​​​​​ന്ന​​​​​ശേ​​​​​ഷി എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്ക് ഫീ​​​​​സി​​​​​ല്ല. വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് www.vizagsteel.com എ​​​​​ന്ന വെ​​​​​ബ്സെെ​​​​​റ്റി​​​​​ലെ വി​​​​​ജ്ഞാ​​​​​പ​​​​​നം കാ​​​​​ണു​​​​​ക.

34 മാ​​​​​ൻ​​​​​പ​​​​​വ​​​​​ർ/ മെ​​​​​ഡി​​​​​ക്ക​​​​​ൽ ഒാ​​​​​ഫീ​​​​​സ​​​​​ർ

രാ​​​​​ഷ്‌​​​ട്രീ​​​​​യ ഇ​​​​​സ്പ​​​​​ത് നി​​​​​ഗം ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ൽ വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​കളിലാ​​​​​യി 34 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​ണ്ട്. ക​​​​​രാ​​​​​ർ നി​​​​​യ​​​​​മ​​​​​ന​​​​​മാ​​​​​ണ്. ഒാ​​​​​ഗ​​​​​സ്റ്റ് 12 മു​​​​​ത​​​​​ൽ 31 വ​​​​​രെ ഒാ​​​​​ൺ​​​​​ലെെ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.
ഒാ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ കം ​​​​​മെ​​​​​ക്കാ​​​​​നി​​​​​ക്സ്, മെെ​​​​​ൻ ഫോ​​​​​ർ​​​​​മാ​​​​​ൻ, ഡ്രി​​​​​ൽ ടെ​​​​​ക്നീ​​​​​ഷ്യ​​​​​ൻ, ബ്ലാ​​​​​സ്റ്റ​​​​​ർ, ബ്ലാ​​​​​സ്റ്റിം​​​​​ഗ് ഹെ​​​​​ൽ​​​​​പ്പ​​​​​ർ, മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ ഒാ​​​​​ഫി​​​​​സ​​​​​ർ എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ.

10 മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് ട്രെ​​​​​യി​​​​​നി

എ​​​​​ച്ച്ആ​​​​​ർ, മാ​​​​​ർ​​​​​ക്ക​​​​​റ്റിം​​​​​ഗ് വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് ട്രെ​​​​​യി​​​​​നി​​​​​യു​​​​​ടെ 10 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​ണ്ട്. ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തെ പ​​​​​രി​​​​​ശീ​​​​​ല​​​​​മാ​​​​​ണ്. 2019 ജൂ​​​​​ണി​​​​​ലെ യു​​​​​ജി​​​​​സി നെ​​​​​റ്റ് പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ സ്കോ​​​​​ർ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി​​​​​യാ​​​​​ണ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്. ഒാ​​​​​ഗ​​​​​സ്റ്റ് ഒ​​​​​ന്പ​​​​​തു വ​​​​​രെ ഒാ​​​​​ൺ​​​​​ലെെ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.
വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് :
www.vizagsteel.com.