കംബൈൻഡ് ജിയോ സയന്റിസ്റ്റ്-ജിയോളജിസ്റ്റ് പരീക്ഷ 2020ന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. പ്രിലിമിനറി മെയിൻ പരീക്ഷയുടെയും പേഴ്സണാലിറ്റി ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 2020 ജനുവരി 19 നാണ് പ്രിലിമിനറി പരീക്ഷ. ആകെ 102 ഒഴിവുകളുണ്ട്. ജിയോളജിസ്റ്റ് ഗ്രൂപ്പ് എ 79, ജിയോഫിസിസ്റ്റ് ഗ്രൂപ്പ് എ അഞ്ച്, കെമിസ്റ്റ് ഗ്രൂപ്പ് എ 15 എന്നിങ്ങനെയാണ് ഒഴിവ്. കാറ്റഗറി രണ്ട് വിഭാഗത്തിൽ (സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ്) ജൂണിയർ ഹൈഡ്രോളജിസ്റ്റ് (ഗ്രൂപ്പ് എ) തസ്തികയിൽ രണ്ട് ഒഴിവ്.
പ്രായം: ജിയോളജിസ്റ്റ്, ജിയോഫിസിസ്റ്റ്, കെമിസ്റ്റ് തസ്തികയ്ക്ക്: 21- 32 (2020 ജനുവരി ഒന്ന് അടിസ്ഥാനമാക്കി. 1988 ജനുവരി രണ്ടിനും 1999 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർ).
ജൂണിയർ ഹൈഡ്രോളജിസ്റ്റ് തസ്തികയ്ക്ക്: 21- 35 (202 ജനുവരി ഒന്ന് അടിസ്ഥാനമാക്കി. 1985 ജനുവരി രണ്ടിനും 1999 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർ).
യോഗ്യത:
ജിയോളജിസ്റ്റ് ഗ്രൂപ്പ് എ: ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ: ജിയോളജിക്കൽ സയൻസ്/ ജിയോളജി/ അപ്ലൈഡ് ജിയോളജി/ ജിയോ എക്സ്പ്ലൊറേഷൻ/ മിനറൽ എക്സ്പ്ലൊറേഷൻ/ എൻജിനിയിറിംഗ് ജിയോളജി/ മറൈൻ ജിയോളജി/ എർത്ത് സയൻസ് ആൻഡ് റിസോഴ്സ് മാനേജ്മെന്റ്/ ഓഷ്യാനോഗ്രാഫി ആൻഡ് കോസ്റ്റൽ ഏരിയ സ്റ്റഡീസ്/ പെട്രോളിയം ജിയോസയൻസസ്/ പെട്രോളിയം എക്സ്പ്ലൊറേഷൻ/ജിയോകെമിസ്ട്രി/ ജിയോളജിക്കൽ ടെക്നോളജി/ ജിയോഫിസിക്കൽ ടെക്നോളജി എന്നിവയിൽ മാസ്റ്റർ ബിരുദം.
ജിയോഫിസിസിസ്റ്റ്, ഗ്രൂപ്പ് എ: ഫിസിക്സിൽ എംഎസ്സി അല്ലെങ്കിൽ അപ്ലൈഡ് ഫിസിക്സിൽ എംഎസ്സി അല്ലെങ്കിൽ അപ്ലൈഡ് ഫിസിക്സിൽ എംഎസ്സി അല്ലെങ്കിൽ ജിയോഫിസിക്സിൽ എംഎസ്സി. അല്ലെങ്കിൽ എക്സ്പ്ലോറേഷൻ ജിയോഫിസിക്സിൽ എംഎസ്സി അല്ലെങ്കിൽ മറൈൻ ജിയോഫിസിക്സിൽ എംഎസ്സി അല്ലെങ്കിൽ അപ്ലൈഡ് ജിയോഫിസിക്സിൽ എംഎസ്സി എംടെക്.
അപേക്ഷാ ഫീസ്- 200 രൂപ. എസ്ബിഐ ബ്രാഞ്ചുകള്‍ മുഖേന ഫീസടയ്ക്കാം. അപേക്ഷിക്കേണ്ട വിധം- www.ups conline.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15.