ഡൽഹി ഫയർ സർവീസിൽ ഫയർ ഓപ്പറേറ്ററാവാൻ അവസരം. 706 ഒഴിവുകളുണ്ട്. ഡൽഹി സബോഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പുരുഷൻമാർക്ക് മാത്രമാണ് അവസരം.
യോഗ്യത: പത്താംക്ലാസ് വിജയം. സാധുവായ ഹെവി ഡ്യൂട്ടി വെഹിക്കിൾസ് ഡ്രൈവിംഗ് ലൈസൻസ്. സാങ്കേതിക യോഗ്യതയുള്ളവർക്കും നീന്തർ/ഡൈവിംഗ് അറിയാവുന്നവർക്കും മുൻഗണ ലഭിക്കും. ചീഫ് ഫയർ ഓപ്പറേറ്ററുടെ കീഴിൽ നടത്തുന്ന ആറുമാസത്തെ ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മാത്രമായിരിക്കും നിയമനം. ട്രെയിനിംഗ് കാലത്ത് സ്റ്റൈപ്പൻഡായിരിക്കും ലഭിക്കുക.
ശാരീരിക യോഗ്യത: ഉയരം- 165 സെമീ. ഭാരം- കുറഞ്ഞത് 50 കിലോഗ്രാം. നെഞ്ചളവ് 81 സെമീ. നെഞ്ചളവ് വികാസം 86.5 സെമീ. കാഴ്ച: 6/6. കണ്ണട ധരിച്ചവരും കോങ്കണ്ണ്, പരന്നപാദം, മുട്ടുതട്ട് എന്നിവയും മറ്റു ശാരീരിക വൈകല്യങ്ങളും ഉള്ളവരെ പരിഗണിക്കില്ല.
ശന്പളം: 5,200- 20,200 രൂപ. ഗ്രേഡ് പേ 2,000 രൂപ.
പ്രായം: 27 വയസ്. ഉയർന്ന പ്രായപരിധി. കായികരംഗത്ത് മികവ് തെളിയിച്ചവർക്കും എസ്സി, എസ്ടി വിഭാഗക്കാർക്കും അഞ്ചുവർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടൻമാർക്കും നിയമാനുസൃത ഇളവ് ലഭിക്കും
അപേക്ഷാ ഫീസ്: 100 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്ക് ഫീസില്ല.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ എന്നിവയെ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. ഡൽഹിയിലായിരിക്കും പരീക്ഷ നടത്തുക. ജനറൽ അവയർനെസ്, ജനറൽ ഇന്റലിജൻസ് ആൻഡ് റിസണിംഗ്, അരിത്തമറ്റിക്കൽ ആൻഡ് ന്യൂമറിക്കൽ എബിലിറ്റി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ അറിവ് എന്നിവയെ ആസ്പദമാക്കിയായിരിക്കും എഴുത്തുപരീക്ഷയുടെ ചോദ്യങ്ങൾ.
അപേക്ഷ: www.dssbo nline. nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിജ്ഞാപനത്തിലെ നിർദേശങ്ങൾ വായിച്ചു മനസിലാക്കിയശേഷം അപേക്ഷിക്കുക. പൂർണമായ വിജ്ഞാപനം www.dssb .delhi.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ ആറ്.