HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Career Smart
എന്ഐഐഎഫ്ടി: ഒരു ഫാഷന് ടച്ച്
ന്യൂജെൻ തരംഗത്തിൽ യുവ മനസുകളിൽ പടർന്നു കയറുന്ന കരിയർ ഓപ്ഷനാണ് ഫാഷൻ. വ്യക്തിത്വം വിളിച്ചോതുന്ന കലയായതുകൊണ്ടു തന്നെ ഒരു ഫാഷൻ ടച്ച് ആരും കൊതിച്ചുപോകും. ടെക്സ്റ്റൈൽ മേഖലയുമായി മാത്രം ബന്ധപ്പെട്ടു നിന്നിരുന്ന ഫാഷൻ പകിട്ട് ഇന്ന് സിനിമ, ടെലിവിഷൻ, നൃത്തം, സംഗീതം, പാദരക്ഷകൾ, ഫർണീച്ചർ, ടെക്നോളജി എനേബിൾഡ് ഡിജിറ്റൽ ഫാഷൻ തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ ദൃശ്യമാണ്. എവിടെ പഠിക്കണം എന്നു ചിന്തിക്കുന്പോഴാണ് കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്) യുടെ പ്രസക്തി. ന്യൂഡൽഹി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ടിന് കണ്ണൂർ ഉൾപ്പെടെ 16 സെന്ററുകളുണ്ട്. അക്സസറി ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ, ഫാഷൻ ഡിസൈൻ, നിറ്റ്വേർ ഡിസൈൻ, ലെതർ ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ എന്നീ സ്പെഷലൈസേഷനോടു കൂടിയ ബിഡിസൈൻ കോഴ്സുകളും അപ്പാരൽ പ്രൊഡക്ഷനിൽ ബാച്ചിലർ ഫാഷൻ ടെക്നോളജി കോഴ്സുകളും ഡിസൈൻ, ഫാഷൻ മാനേജ്മെന്റ്, ഫാഷൻ ടെക്നോളജി എന്നിവയിൽ മാസ്റ്റേഴ് കോഴ്സുകളും നടത്തുന്നുണ്ട്. പുറമെ പിഎച്ച്ഡി, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളും ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രത്യേകതകളാണ്. ന്യൂയോർക്കിലെ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എഫ്ഐടി) യുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് മിടുക്കരായ വിദ്യാർഥികൾക്ക് അമേരിക്കയിൽ നിന്ന് ഇരട്ട ബിരുദം നേടുന്നതിനും സൗകര്യമുണ്ട്.
പ്രവേശന പരീക്ഷയ്ക്ക് ഒരുങ്ങാം
അഖിലേന്ത്യാതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിഫ്റ്റിൽ അഡ്മിഷൻ. പ്രവേശന പരീക്ഷയ്ക്ക് എങ്ങനെ തയാറെടുക്കണമെന്ന് ഇനി പരിശോധിക്കാം. ഫാഷൻ ടെക്നോളജി, മാനേജ്മെന്റ് കോഴ്സുകൾക്ക് ജനറൽ എബിലിറ്റി ടെസ്റ്റ് (ജിഎടി) നടത്തിയാണ് മികവ് അളക്കുന്നത്. അഞ്ചു വിഭാഗങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, കമ്യൂണിക്കേറ്റീവ് എബിലിറ്റി ആൻഡ് ഇംഗ്ലീഷ് കോംപ്രിഹെൻഷൻ, അനലിറ്റിക്കൽ ആൻഡ് ലോജിക്കൽ എബിലിറ്റി, ജനറൽനോളജ് ആൻഡ് കറന്റ് അഫയേഴ്സ്, കേസ് സ്റ്റഡി.
ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി: ഗണിത ശാസ്ത്രത്തിന്റെ പ്രാഥമിക പാഠങ്ങൾ, ശതമാനം, പലിശ നിരക്ക്, റേഷ്യോ, പ്രപ്പോഷൻ, ഡിസ്റ്റൻസ്, വർക്ക് ആൻഡ് ടാസ്ക് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 30 ചോദ്യങ്ങൾ ഉണ്ടായിരിക്കും. എൻസിആർടിഇയുടെ പത്താം ക്ലാസ് വരെയുള്ള പുസ്തകങ്ങൾ മനസിരുത്തി പഠിച്ചാൽ ഈ കടന്പ കടക്കാം.
കമ്യൂണിക്കേറ്റീവ് എബിലിറ്റി ആൻഡ് ഇംഗ്ലീഷ് കോംപ്രിഹെൻഷൻ: ദൈനംദിന കാര്യങ്ങളിൽ ആശയ വിനിമയം നടത്തുന്നതിനുള്ള ഇംഗ്ലീഷ് പരിജ്ഞാനം അളക്കുകയാണ് ഉദ്ദേശിക്കുന്നത്. 45 ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. പര്യായ പദം, വിപരീത പദം, ഇഡിയംസ്, ഫ്രേസസ്, കോംപ്രിഹെൻഷൻ, അക്ഷരത്തെറ്റ് കണ്ടുപിടിക്കൽ, വിട്ടഭാഗം കൂട്ടിച്ചേർക്കൽ, വണ്വേഡ് സബ്സ്റ്റിറ്റ്യൂഷൻ എന്നിവയിൽ നിന്നായിരിക്കും പ്രധാനമായും ചോദ്യങ്ങൾ ഉണ്ടായിരിക്കുക.
അനലിറ്റിക്കൽ എബിലിറ്റി ആൻഡ് ലോജിക്കൽ എബിലിറ്റി: തന്നിരിക്കുന്ന സാഹചര്യങ്ങൾ വിശകലനം ചെയ്ത് യുക്തിസഹമായ നിഗമനങ്ങളിലെത്തുന്നതിനുള്ള കഴിവാണു പരീക്ഷിക്കപ്പെടുക. 25 ചോദ്യങ്ങൾ ഉണ്ടായിരിക്കും.
ജനറൽനോളജ്, കറന്റ് അഫയേഴ്സ്: പൊതുവിജ്ഞാനത്തിലും കാലിക പ്രാധാന്യമുള്ള വിഷയങ്ങളിലുമുള്ള അറിവ് ആണ് അളക്കുക. 25 ചോദ്യങ്ങൾ.
കേസ് സ്റ്റഡി: 25 ചോദ്യങ്ങൾ പ്രതീക്ഷിക്കാം. വ്യവസായവുമായി ബന്ധപ്പെട്ട അന്തരീക്ഷത്തിൽ കാര്യങ്ങൾ വിലയിരുത്താനുള്ള ശേഷി അളക്കുന്ന രീതിയിലുള്ളതായിരിക്കും ചോദ്യങ്ങൾ. പ്രവേശന പരീക്ഷയിൽ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ ഗ്രൂപ് ഡിസ്കഷനും ഇന്റർവ്യൂവിനും ക്ഷണിക്കും. ബിരുദ കോഴ്സിനു ഇതുബാധകമല്ല.
ഗ്രൂപ് ഡിസ്കഷനും ഇന്റർവ്യൂവും: കേസ് സ്റ്റഡിയെ ആധാരമാക്കിയാണ് ഗ്രൂപ് ഡിസ്കഷനും ഇന്റർവ്യൂവും നടത്തുക. 15 മുതൽ 20 മിനിട്ട് വരെ ദൈർഘ്യമുണ്ടായിരിക്കും. നേതൃപാടവം, ആശയ വിനിമയം, വസ്തുതാപരമായ അറിവ്, വിഷയത്തിലുള്ള ഗ്രാഹ്യം എന്നിവ വിദഗ്ധരുടെ പാനൽ വിലയിരുത്തിയാണ് മാർക്ക് ഇടുക. തിരഞ്ഞെടുക്കുന്ന മേഖലയിലുള്ള പരിജ്ഞാനം, കോഴ്സിനോടുള്ള ആഭിമുഖ്യം, വ്യക്തിത്വം എന്നിവ പരിശോധിക്കുന്നതിനാണു ഇന്റർ വ്യൂ നടത്തുന്നത്. ബിഡിസൈൻ, എംഡിസൈൻ പ്രോഗ്രാമുകൾക്കും ജനറൽ എബിലിറ്റി ടെസ്റ്റ് നടത്തുന്നുണ്ട്. മുകളിൽ പറഞ്ഞ അഞ്ചു ഘട്ടങ്ങളായി വ്യത്യസ്ത നിലവാരത്തിലുള്ള ചോദ്യങ്ങൾ ഉണ്ടായിരിക്കും.
ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ് (ക്യാറ്റ്): ഡിസൈൻ കോഴ്സുകൾക്കാണു ക്യാറ്റ് ഉൾപ്പെടുത്തിയിരിക്കുന്നത്. വർണങ്ങളും വരകളും ചേർത്ത് സർഗാത്മക സൃഷ്ടി നടത്താനുള്ള കഴിവാണ് ക്യാറ്റിൽ പരീക്ഷിക്കപ്പെടുക.
സിറ്റുവേഷൻ ടെസ്റ്റ്: ബിഡിസൈൻ കോഴ്സിന് എഴുത്തു പരീക്ഷയിൽ ശോഭിക്കുന്നവർ സിറ്റുവേഷൻ ടെസ്റ്റിൽ പങ്കെടുക്കണം. ഫാഷൻ ഡിസൈനിംഗുമായി ബന്ധപ്പെട്ട സാധനസാമഗ്രികൾ കൈകാര്യം ചെയ്യുന്നതിലെ നൈപുണ്യം അളക്കുകയാണ് ഉദ്ദേശം. ദൃശ്യാവിഷ്കാരം, സർഗാത്മകത, വർണം വൈവിധ്യം, അവതരണം എന്നിവയിലുള്ള പരിജ്ഞാനം വിശദീകരിച്ച് ഇംഗ്ലീഷിൽ കുറിപ്പ് എഴുതുകയും വേണം.
പാഠ്യപദ്ധതികൾക്കു പുതുമകളേറെ
കാലാനുസൃത മാറ്റങ്ങളോടെ പുതിയ പാഠ്യ പദ്ധതിയാണ് കഴിഞ്ഞ വർഷം മുതൽ നിഫ്റ്റ് അവതരിപ്പിക്കുന്നത്. ഫാഷൻ ലോകത്തിന്റെ വളർച്ച മുന്നിൽ കണ്ട് ഒട്ടേറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സ്പെഷലൈസേഷനൊപ്പം നൈപുണ്യ വികസനം മുന്നിൽ കണ്ട് ഒട്ടേറെ മൈനർ വിഷയങ്ങളും പുതിയ പാഠ്യക്രമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഫാഷൻ ആൻഡ് ലൈഫ് സ്റ്റൈൽ അക്സസറീസ് ബിരുദ കോഴ്സ് തെരഞ്ഞെടുത്ത വിദ്യാർഥിക്ക് ഫാഷൻ ഡിസൈൻ പോലുള്ള മൈനർ സ്പെഷലൈസേഷനുകൾ കൂടി തെരഞ്ഞെടുത്തു പഠിക്കാൻ അവസരം ലഭിക്കും. ബിരുദ, ബിരുദാനന്തര വിഭാഗങ്ങളിലായി നാൽപ്പതിൽപരം ജനറൽ ഇലക്ടീവുകളും ഇത്തവണ മുതൽ അവതരിപ്പിച്ചിരിക്കുന്നത്. പരന്പരാഗത മൂല്യ നിർണയ രീതിയിൽ മാറ്റം വരുത്തിയതും വിദ്യാർഥികളുടെ പുരോഗതി വിലയിരുത്താൻ മെന്ററിംഗ് സംവിധാനം ഏർപ്പെടുത്തിയതുമാണു മറ്റു പ്രധാന പരിഷ്കാരങ്ങൾ.
സ്പെഷലൈസേഷനുകളും സാധ്യതകളും
ഫാഷൻ ഡിസൈൻ: ആഗോളതലത്തിൽ തന്നെ ഡിസൈൻ സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാട് നൽകുന്നതാണ് ചതുർവത്സര കോഴ്സിന്റെ കരിക്കുലം.
നിറ്റ്വേർ ഡിസൈൻ: ദേശീയ, അന്തർദേശീയ രംഗം കീഴടക്കാൻ പോന്ന പരിശീലനമാണ് നിഫ്റ്റ് നൽകുന്നത്. നാലു വർഷം ദൈർഘ്യമുള്ളതാണു കോഴ്സ്. ഡിസൈൻ, ക്രിയേറ്റീവ്മാനേജർ, പ്രൊഡക്ഷൻ മാനേജർ. ഓൺട്രപ്രണർ തുടങ്ങിയ മേഖലകളിൽ തിളങ്ങാനാകും.
ലെതർ ഡിസൈൻ: ഡിസൈൻ, റേഞ്ച് ഡെവലപ്പേഴ്സ്, ബയേഴ്സ്, പ്രൊഡക്ഷൻ മാനേജർ, ഓൺട്രപ്രണർ തുടങ്ങിയ മേഖലകളിൽ കരിയർ സാധ്യതകൾ തുറന്നു തരുന്നതാണ് കോഴ്സ്.
ടെക്സ്റ്റൈൽ ഡിസൈൻ: ഫാഷൻ മേഖലയുടെ നട്ടെല്ലാണ് ടെക്സ്റ്റൈൽ ഡിസൈൻ. വൻകിട ടെക്സ്റ്റൈൽ മില്ലുകളിൽ മികച്ച തൊഴിൽ സാധ്യത തുറന്നു തരും. കൂടാതെ ഡിസൈൻ സ്റ്റുഡിയോ, കയറ്റുമതി തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ തിളങ്ങാനുമാകും.
അക്സസറി ഡിസൈൻ: കച്ചവടക്കണ്ണോടെ ഒരു ഉത്പന്നത്തെ രൂപപ്പെടുത്തുന്ന പണിയാണിത്. ഫാഷൻ, ലൈഫ് സ്റ്റൈൽ തുടങ്ങി പ്രധാനമായും രണ്ടു ശാഖകളാണുള്ളത്.
അപ്പാരൽ പ്രൊഡക്ഷൻ: ഉടയാടകളുടെ നിർമാണം മാത്രമല്ല ഫാഷനുമായി ബന്ധപ്പെട്ട എല്ലാ ഉത്പന്നങ്ങളുടെ നിർമിതിയുമായി ബന്ധപ്പെട്ട മേഖലയാണിത്. കൂടുതൽ തൊഴിലവസരങ്ങൾ തരുന്ന മേഖലയായതുകൊണ്ട് ഗാർമെന്റ്, ക്രാഫ്റ്റ് പ്രൊഡക്ഷൻ വേറിട്ടു നിൽക്കുന്നു എന്നു മാത്രം.
ഫാഷൻ മാനേജ്മെന്റ്: ജീവിതത്തിന്റെ സമസ്തമേഖലകളിലും ഫാഷൻ തരംഗം വ്യാപിച്ചതോടെ ഫാഷൻ മാനേജ്മെന്റ് അനുനിമിഷം വളരുന്ന ഒരു മേഖലയായിക്കഴിഞ്ഞു. കൂടാതെ വിപണന തന്ത്രങ്ങളും മാറിമാറിഞ്ഞു കൊണ്ടിരിക്കുന്ന ഈ രംഗത്ത് വെല്ലുവിളികൾ ഏറ്റെടുക്കാൻ കഴിയുന്നവർക്കു ശോഭിക്കാം.
താത്പര്യമുള്ളവരെ ഇതിനു പ്രാപ്തരാക്കുന്ന മികച്ച കോഴ്സാണ് എൻഐഎഫ്ടിയുടെ മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മെന്റ് പ്രോഗ്രാം. എൻഐഎഫ്ടിയുടെ ഏറ്റവും പ്രമുഖ പ്രോഗ്രാമുകളിലൊന്നാണിത്.
എൻഐഐഎഫ്ടി സെന്ററുകൾ
ന്യൂഡൽഹി, കണ്ണൂർ, ബംഗളൂരു,ഭോപ്പാൽ, ചെന്നൈ, ഗാന്ധിനഗർ, ഹൈദരാബാദ്, കോൽക്കത്ത, മുംബൈ, ന്യൂഡൽഹി, പാറ്റന, റായിബറേലി, ഷില്ലോംഗ്, കാംഗ്ര, ജോധ്പൂർ, ഭുവനേശ്വർ.
ഡോ. സിബിച്ചൻ മാത്യു
(പ്രഫസർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, ന്യൂഡൽഹി)
റെയിൽവേയിൽ 6238 ടെക്നിഷൻ
റെയിൽവേയിൽ ടെക്നിഷൻ ഗ്രേഡ് 1 സിഗ്നൽ, ടെക്നിഷൻ ഗ്രേഡ് III തസ്തികകളിലെ 6238 ഒഴിവിൽ
SSC CHSL വിജ്ഞാപനം 3131 ഒഴിവ്
കേന്ദ്ര സർവീസിൽ ലോവർഡിവിഷൻ ക്ലാർക്ക് /ജൂണിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റ എ
വ്യോമസേനയിൽ അഗ്നിവീർ
ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ (Agniveervayu Intake 02/2026) സെലക്ഷൻ ടെസ്റ്റിന് അവിവാഹിതരായ സ്ത്രീകൾക്കും
എസ്ബിഐയിൽ 541 പ്രബേഷനറി ഓഫീസർ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രബേഷനറി ഓഫീസർ അവസരം 541 ഒഴിവ്. ഓൺലൈൻ അപേക്ഷ ജൂലൈ 14 വരെ. യോഗ്യ
നേവിയിൽ ബിടെക് എൻട്രി: 44 ഒഴിവ്
ഇന്ത്യൻ നേവിയുടെ പ്ലസ് ടു (ബിടെക്) കേഡറ്റ് എൻട്രി സ്കീമിനു കീഴിൽ എക്സിക്യൂട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചിലായി 44 ഒഴിവ
ECIL: 125 സീനിയർ ആർട്ടിസാൻ
ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ സീനിയർ ആർട്ടിസാൻ തസ്തികയി
ധനലക്ഷ്മി ബാങ്കിൽ ജൂണിയർ ഓഫീസർ/ അസി. മാനേജർ
ധനലക്ഷ്മി ബാങ്കിൽ ജൂണിയർ ഓഫീസർ, അസിസ്റ്റന്റ് മാനേജർ അവസരം. ജൂലൈ 12 വരെ അപേക്ഷിക്കാം. തസ്തിക, യോ
തസ്തികകളിൽ പിഎസ്സി വിജ്ഞാപനം
85 തസ്തികകളിൽ നിയമനത്തിന് പിഎസ്സി വിജ്ഞാപനം പുറത്തിറക്കി. 22 തസ്തികയിലാണു നേരിട്ടുള്ള നി
LIC HFL: 250 അപ്രന്റിസ്
എൽഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിൽ 250 അപ്രന്റിസ് ഒഴിവ്. ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് അപ്രന്റ
കേന്ദ്ര വാഴ്സിറ്റികളിൽ 178 അധ്യാപകർ
ബംഗാളിലെ വിശ്വഭാരതി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ്/അസോസിയേറ്റ് പ്രഫസർ തസ്തികകളിലായി 117 ഒഴിവ്. നേരിട
കെഎസ്എഫ്ഇയിൽ വാല്യുവർ പാനൽ: 500 അവസരം
കേരള സർക്കാർ സ്ഥാപനമായ കെഎസ്എഫ്ഇ മേഖലാടിസ്ഥാനത്തിൽ വാല്യുവേഴ്സിനെ എംപാനൽ ചെയ്യുന്നു. 500 അവസരം.
IBBIയിൽ രജിസ്
പ്രസാർ ഭാരതിയിൽ 410 ടെക്നിക്കൽ ഇന്റേൺ
ഡൽഹി ആസ്ഥാനമായ പ്രസാർ ഭാരതിയുടെ കീഴിലെ ആകാശവാണി, ദൂരദർശൻ കേന്ദ്രങ്ങളിൽ ടെക്നിക്കൽ ഇന്റേൺ തസ്തികയിൽ അവസരം. ഡ
കോഫി ബോർഡിൽ 55 ഒഴിവ്
ബംഗളൂരുവിലെ കോഫി ബോർഡിൽ സയന്റിഫിക്, ടെക്നിക്കൽ തസ്തികകളിലായി 55 ഒഴിവ്.
നേരിട്ടുളള നിയമനമാണ്. ജൂലൈ 9 വരെ ഓൺലൈ
ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകർ
വിവിധ കന്റോൺമെന്റിനും മിലിട്ടറി സ്റ്റേഷനും കീഴിലെ ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകരാകാം. ഓൺലൈനായി ഓഗസ്റ്റ് 16 വരെ
റോപ്വേ കോർപറേഷൻ: 81 ഒഴിവ്
മുംബൈയിലെ ഇന്ത്യൻ പോർട്ട് റെയിൽ ആൻഡ് റോപ്വേ കോർപറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 81 ഒഴിവ്. ജോലി പരിചയമുള്ള
BISAG-N: 50 യംഗ് പ്രഫഷനൽ
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിലെ ഭാസ്കരാചാര്യ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് ആപ
UPSC വിജ്ഞാപനം: കേന്ദ്ര സർവീസിൽ 460 ഒഴിവ്
കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 460 ഒഴിവിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ ജൂലൈ 3 വര
കേന്ദ്രസർവീസിൽ 14,582 ഒഴിവ്
കേന്ദ്ര സർവീസിലെ വിവിധ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലെ ഒഴിവുകളിലേക്കു സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്സി) ന
നാഷണൽ ഇൻഷ്വറൻസ് കമ്പനി: 266 ഓഫീസർ
നാഷണൽ ഇൻഷ്വറൻസ് കമ്പനിയിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ആകാം. 266 ഒഴിവ്. സ്കെയിൽ-1 കേഡർ തസ്തികയാണ്. ജൂലൈ 3 വരെ ഓൺലൈന
HPCL: 411 ഒഴിവ്
മഹാരത്ന കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ ഓഫീസർ, ജൂണിയർ എക്സിക്യുട്ടീവ്, പ്രഫഷണൽ തസ്തികകളി
റെയിൽവേയിൽ 6238 ടെക്നിഷൻ
SSC CHSL വിജ്ഞാപനം 3131 ഒഴിവ്
വ്യോമസേനയിൽ അഗ്നിവീർ
എസ്ബിഐയിൽ 541 പ്രബേഷനറി ഓഫീസർ
നേവിയിൽ ബിടെക് എൻട്രി: 44 ഒഴിവ്
ECIL: 125 സീനിയർ ആർട്ടിസാൻ
ധനലക്ഷ്മി ബാങ്കിൽ ജൂണിയർ ഓഫീസർ/ അസി. മാനേജർ
തസ്തികകളിൽ പിഎസ്സി വിജ്ഞാപനം
LIC HFL: 250 അപ്രന്റിസ്
കേന്ദ്ര വാഴ്സിറ്റികളിൽ 178 അധ്യാപകർ
കെഎസ്എഫ്ഇയിൽ വാല്യുവർ പാനൽ: 500 അവസരം
പ്രസാർ ഭാരതിയിൽ 410 ടെക്നിക്കൽ ഇന്റേൺ
കോഫി ബോർഡിൽ 55 ഒഴിവ്
ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകർ
റോപ്വേ കോർപറേഷൻ: 81 ഒഴിവ്
BISAG-N: 50 യംഗ് പ്രഫഷനൽ
UPSC വിജ്ഞാപനം: കേന്ദ്ര സർവീസിൽ 460 ഒഴിവ്
കേന്ദ്രസർവീസിൽ 14,582 ഒഴിവ്
നാഷണൽ ഇൻഷ്വറൻസ് കമ്പനി: 266 ഓഫീസർ
HPCL: 411 ഒഴിവ്
യുകെയിൽ ഡോക്ടർമാർക്ക് അവസരം
കേന്ദ്ര സർവീസിൽ 261 സ്റ്റെനോഗ്രാഫർ
CDS: 453 ഒഴിവ്
NDA: 406 ഒഴിവ്
320 സയന്റിസ്റ്റ്/എൻജിനിയർ
RCFL: 75 ഒഴിവ്
വ്യോമസേനയിൽ 284 ഓഫീസർ
C-DAC 848 പ്രോജക്ട് സ്റ്റാഫ്
ഭാരത് പെട്രോളിയം കോർപറേഷനിൽ: ജൂണിയർ എക്സിക്യുട്ടീവ്/ അസോസിയേറ്റ് എക്സിക്യുട്ടീവ്
KSRTC സ്വിഫ്റ്റിൽ 300 ഡ്രൈവർ കം കണ്ടക്ടർ
ഇഎസ്ഐസി: 79 ഡോക്ടർ
കേന്ദ്ര സർവീസിൽ 494 ഒഴിവ്
പ്ലസ്ടുക്കാർക്ക് 4 വർഷ മിലിട്ടറി നഴ്സിംഗ് കോഴ്സ് പ്രവേശനം
DRDO: 148 സയന്റിസ്റ്റ്
ഐഐടി ബോംബെ: 56 ഒഴിവ്
ഓർഡ്നൻസ് ഫാക്ടറിയിൽ അവസരം
BEL: 42 എൻജിനിയർ കൊച്ചിയിലും അവസരം
IHB ലിമിറ്റഡ്: 25 ഒഴിവ്
CISF403 സ്പോർട്സ് ക്വോട്ട ഒഴിവ്
AIIMS 518 ഒഴിവ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിറ്റീയറോളജി 45 ഒഴിവ്
വ്യോമസേനയിൽ 153 ഗ്രൂപ്പ് സി സിവിലിയൻ
HAL: 127 അപ്രന്റിസ്
എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസി: 23 ഒഴിവ്
പ്ലസ്ടു ടെക്നിക്കൽ എൻട്രി കരസേനയിൽ ഓഫീസറാകാം
ഓർഡനൻസ് ഫാക്ടറി: 125 ഒഴിവ്
എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസി: 23 ഒഴിവ്
പിജിമെറിൽ 160 ഒഴിവ്
സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂണിയർ ഓഫീസർ
ICSI: 52 ഒഴിവ്
Latest News
ഗാസ വെടിനിർത്തൽ; ട്രംപ് - നെതന്യാഹു കൂടിക്കാഴ്ച ഉടൻ
ഉപരാഷ്ട്രപതിയുടെ സന്ദർശനം; ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് നിയന്ത്രണം
ദലൈലാമയുടെ ജന്മദിനാഘോഷം നടത്തി
മദ്യപിച്ചെത്തി വഴക്കിട്ടു; ഭര്ത്താവിനെ ചപ്പാത്തിക്കോല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭാര്യ
വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയെ വെറുതെവിട്ട് കോടതി
Latest News
ഗാസ വെടിനിർത്തൽ; ട്രംപ് - നെതന്യാഹു കൂടിക്കാഴ്ച ഉടൻ
ഉപരാഷ്ട്രപതിയുടെ സന്ദർശനം; ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് നിയന്ത്രണം
ദലൈലാമയുടെ ജന്മദിനാഘോഷം നടത്തി
മദ്യപിച്ചെത്തി വഴക്കിട്ടു; ഭര്ത്താവിനെ ചപ്പാത്തിക്കോല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭാര്യ
വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയെ വെറുതെവിട്ട് കോടതി
Top