ആ​​​ർ​​​മി ന​​​ഴ്സിം​​​ഗ് പ്ര​​​വേ​​​ശ​​​നം
രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ സൈ​​​നി​​​ക മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് ന​​​ഴ്സിം​​​ഗ് കോ​​​ഴ്സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷിക്കാം.അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ പെ​​​ണ്‍കു​​​ട്ടി​​​ക​​​ൾ​​​ക്കും വി​​​വാ​​​ഹ​​​മോ​​​ച​​​നം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും വി​​​ധ​​​വ​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. വിജ്ഞാപ നം വൈകാ തെ പുറപ്പെടുവിക്കും.

2020 ജൂ​​​ലൈ/ ഒ​​​ക്ടോ​​​ബ​​​റി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന നാ​​​ലു​​​വ​​​ർ​​​ഷ​​​ത്തെ ബി​​​എ​​​സ്‌​​​സി നേ​​​ഴ്സിം​​​ഗ് കോ​​​ഴ്സി​​​നും മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തെ ജ​​​ന​​​റ​​​ൽ ന​​​ഴ്സിം​​​ഗ് കോ​​​ഴ്സി​​​നു​​​മാ​​​ണ് അ​​​പേ​​​ക്ഷ. പൂ​​​ർ​​​ണ​​​മാ​​​യും സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ഈ ​​​കോ​​​ഴ്സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ക​​​ര​​​സേ​​​ന​​​യി​​​ൽ ക​​​മ്മീ​​​ഷ​​​ൻ​​​ഡ് ഓ​​​ഫീ​​​സ​​​ർ റാ​​​ങ്കി​​​ൽ സ്ഥി​​​ര​​​നി​​​യ​​​മ​​​നം ല​​​ഭി​​​ക്കും.

യോ​​​ഗ്യ​​​ത: 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി, ഇം​​​ഗ്ലീ​​​ഷ് വി​​​ഷ​​​യ​​​ങ്ങ​​​ൾ പ​​​ഠി​​​ച്ചു​​​ള്ള പ്ല​​​സ്ടു/ ത​​​ത്തു​​​ല്യം. റെ​​​ഗു​​​ല​​​ർ രീ​​​തി​​​യി​​​ൽ പ​​​ഠി​​​ച്ച് ആ​​​ദ്യ​​​ത്തെ അ​​​വ​​​സ​​​ര​​​ത്തി​​​ൽ ത​​​ന്നെ പാ​​​സാ​​​യ​​​വ​​​ർ​​​ക്കും അ​​​വ​​​സാ​​​ന വ​​​ർ​​​ഷ​​​ക്കാ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. പ്രൈ​​​വ​​​റ്റ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ സേ ​​​എ​​​ഴു​​​തി ജ​​​യി​​​ച്ച​​​വ​​​രും അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​തി​​​ല്ല. വെബ്സൈറ്റ്:
www. joinindianarmy.nic.in