പ്രതിരോധവകുപ്പിനു കീഴിലുള്ള ഓർഡ്നെൻസ് ഫാക്ടറികളിൽ ട്രേഡ് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 4,805 ഒഴിവുകളാണുള്ളത്. നാഗ്പുരിലെ ഓർഡനൻസ് ഫാക്ടറി റിക്രൂട്ട്മെന്റ് സെന്ററാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നോൺ ഐടിഐ കാറ്റഗറിയിൽ 1,595 ഒഴിവും ഐടിഐ കാറ്റഗറിയിൽ 3,210 ഒഴിവുമാണുള്ളത്.
യോഗ്യത: നോൺ ഐടിഐ കാറ്റഗറിയിലേക്ക് കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താംക്ലാസ് ജയം/തത്തുല്യം. സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ കുറഞ്ഞത് 40 ശതമാനം മാർക്ക് നേടിയിരിക്കണം.
ഐടിഐ കാറ്റഗറിയിൽ പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി/ എസ്സിവിടി/ അംഗീകൃത അഥോറിറ്റിയുടെ ടെസ്റ്റും പാസായിരിക്കണം. പത്താംക്ലാസിലും ഐടിഐയിലും കുറഞ്ഞത് അന്പതു ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം.
പ്രായം: 15- 24 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷസ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായവും യോഗ്യതയും കണക്കാക്കുന്നത്.
അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾ www.ofb.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ഇതേ വെബ്സൈറ്റ് വഴി ഡിസംബർ അവസനവാരത്തിൽ അപേക്ഷിച്ചു തുടങ്ങാം. കേന്ദ്ര ഗവൺമെന്റിന്റെ അപ്രന്റിസ്ഷിപ്പ് പോർട്ടലായ www.apprenticesh ip.gov.in ൽ രജിസ്റ്റർ ചെയ്ത് www. ofb.gov.in വഴി അപേക്ഷിക്കണം.
നേവൽ ഡോക്ക്യാഡിൽ അപ്രന്റിസ്
വിശാഖപട്ടത്തെ നേവൽ ഡോക്ക്യാഡിൽ അപ്രന്റിസ്ഷിപ്പിന് അവസരം. ഐടിഐക്കാർക്ക് അപേക്ഷിക്കാം.
ട്രേഡുകൾ: ഇലക്ട്രീഷൻ, ഇലക്ട്രോണിക്സ് മെക്കാനിക്ക്, ഫിറ്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്, മെഷീനിസ്റ്റ്, പെയിന്റർ, റെഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്ക്, വെൽഡർ, കാർപെന്റർ, ഫൗൺഡ്രിമാൻ, ഡീസൽ മെക്കാനിക്ക്, ഷീറ്റ് മെറ്റൽ വർക്ക്, പെപ്പ് ഫിറ്റർ.
ഡിസംബർ അഞ്ചിനു മുന്പായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.ind iannavy.nic.in.