സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘ​​​​ങ്ങ​​​​ളി​​​​ൽ 344 ഒ​​​​ഴി​​​​വു​​​​ക​​​​ൾ
സം​​​​സ്ഥാ​​​ന​​​​ത്തെ വി​​​​വി​​​​ധ പ്രാ​​​​ഥ​​​​മി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണ​​​​സം​​​​ഘ​​​​ങ്ങ​​​​ളി​​​​ലെ​​​​യും സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ബാ​​​​ങ്കു​​​​ക​​​​ളി​​​​ലെ​​​​യും 344 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് സ​​​​ഹ​​​​ക​​​​ര​​​​ണ സ​​​​ർ​​​​വീ​​​​സ് പ​​​​രീ​​​​ക്ഷാ ബോ​​​​ർ​​​​ഡ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. പ​​​​രീ​​​​ക്ഷാ ബോ​​​​ർ​​​​ഡ് ന​​​​ട​​​​ത്തു​​​​ന്ന എ​​​​ഴു​​​​ത്തു പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും ബ​​​​ന്ധ​​​​പ്പെ​​​​ട്ട സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ പ​​​​രീ​​​​ക്ഷാ ബോ​​​​ർ​​​​ഡ് ന​​​​ൽ​​​​കു​​​​ന്ന ലി​​​​സ്റ്റി​​​​ൽ​​​​നി​​​​ന്ന് സം​​​​ഘ​​​​ങ്ങ​​​​ൾ ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന റാ​​​​ങ്ക് ലി​​​​സ്റ്റ് പ്ര​​​​കാ​​​​ര​​​​മാ​​​​ണ് നി​​​​യ​​​​മ​​​​നം.

പ്രാ​​​​യ​​​​പ​​​​രി​​​​ധി: 01.01.2019ൽ 18- 40 ​​​​വ​​​​യ​​​​സ്. പ​​​​ട്ടി​​​​ക​​​​ജാ​​​​തി/​​​​പ​​​​ട്ടി​​​​ക വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​ള​​​​വും മ​​​​റ്റ് പി​​​​ന്നാ​​​​ക്ക​​​​വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കും വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ​​​​ക്കും മൂ​​​​ന്നു​​​​വ​​​​ർ​​​​ഷ​​​​ത്തെ​ ഇ​​​​ള​​​​വും അം​​​​ഗ​​​​പ​​​​രി​​​​മി​​​​ത​​​​ർ​​​​ക്ക് 10 വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​ള​​​​വും ല​​​​ഭി​​​​ക്കും.

ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ഒ​​​​ന്നി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ സം​​​​ഘ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. ഒ​​​​രു സം​​​​ഘ​​​​ത്തി​​​​ലേ​​​​ക്ക്/​​​​ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ 150 രൂ​​​​പ​​​​യാ​​​​ണ് ഫീ​​​​സ് (എ​​​​സ്‌​​​​സി/​​​​എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് 50 രൂ​​​​പ). അ​​​​ധി​​​​ക​​​​മാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന ഒ​​​​രോ സം​​​​ഘ​​​​ത്തി​​​​നും/​​​​ത​​​​സ്തി​​​​ക​​​​യ്ക്കും 50 രൂ​​​​പ അ​​​​ധി​​​​ക​​​​മാ​​​​യി ന​​​​ൽ​​​​ക​​​​ണം. ഒ​​​​ന്നി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘ​​​​ത്തി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഒ​​​​രു ഫോ​​​​മും ഒ​​​​രു ഡി​​​​മാ​​​​ൻ​​​​ഡ് ഡ്രാ​​​​ഫ്റ്റും മ​​​​തി.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്ക്, കേ​​​​ര​​​​ള ​സം​​​​സ്ഥാ​​​​ന സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്ക് എ​​​​ന്നി​​​​വ​​​​യു​​​​ടെ ശാ​​​​ഖ​​​​യി​​​​ലൂ​​​​ടെ ചെ​​​​ലാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ഫീ​​​​സ് അ​​​​ട​​​​യ്ക്കാം. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.csebkerala.org സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക. അ​​​​പേ​​​​ക്ഷ​​​​യും അ​​​​നു​​​​ബ​​​​ന്ധ​​​​ങ്ങ​​​​ളും ഡി​​​​സം​​​​ബ​​​​ർ 31 ന് ​​​​വൈ​​​​കീ​​​​ട്ട് അ​​​​ഞ്ചു​​​​മ​​​​ണി​​​​ക്ക് മു​​​​ന്പാ​​​​യി സ​​​​ഹ​​​​ക​​​​ര​​​​ണ സ​​​​ർ​​​​വീ​​​​സ് പ​​​​രീ​​​​ക്ഷാ ബോ​​​​ർ​​​​ഡി​​​​ൽ ല​​​​ഭി​​​​ക്ക​​​​ണം.