ഇന്ത്യൻ വ്യോമസേനയിൽ ഫ്ളയിംഗ്, ടെക്നിക്കൽ, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലായി കോമണ്‍ അഡ്മിഷൻ ടെസ്റ്റിനും(എയർഫോഴ്സ് കോമണ്‍ ടെസ്റ്റ് 01/ 2020) എൻസിസി സ്പെഷൽ എൻട്രിയിലേക്കും അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും പുരുഷൻമാർക്കും വ്യത്യസ്ത കോഴ്സുകളാണ് ഉള്ളത്. 2021 ജനുവരിയിലാണ് കോഴ്സുകൾ ആരംഭിക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30. ഫ്ളൈയിംഗ് ബ്രാഞ്ചിലെ ഷോർട്ട് സർവീസ് കോഴ്സിലേക്കും ടെക്നിക്കൽ ബ്രാഞ്ചിലെ പെർമനന്റ് കമ്മീഷൻ, ഷോർട്ട് സർവീസ് കോഴ്സ് എന്നിവയിലേക്കും ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചിലെ പെർമനന്റ് കമ്മീഷൻ, ഷോർട്ട് സർവീസ് കമ്മീഷൻ ഒഴിവുകളിലേക്കാണു പുരുഷൻമാരിൽനിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ടെക്നിക്കൽ ബ്രാഞ്ച്
യോഗ്യത- എയ്റോനോട്ടിക്കൽ എൻജിനിയറിംഗിൽ (ഇലക്ട്രോണിക്സ്) കുറഞ്ഞത് 60 ശതമാനം മാർക്കോടെ നാലു വർഷത്തെ ബിരുദം. അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് (ഇന്ത്യ) നടത്തുന്ന അസോഷ്യേറ്റ് മെന്പർഷിപ്പ് പരീക്ഷയുടെ/ എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്ഷനുകളിൽ ജയം.
ഫ്ളൈയിംഗ് ബ്രാഞ്ച്
യോഗ്യത- കുറഞ്ഞത് മൊത്തം അറുപതു ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം.പ്ലസ്ടു തലത്തിൽ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ചവരാവണം.അല്ലെങ്കിൽ മൊത്തം 60 ശതമാനം മാർക്കോടെ നാലു വർഷത്തെ ബിഇ/ ബിടെക് ബിരുദം.
തെരഞ്ഞെടുപ്പ്: എയർഫോഴ്സ് കോമണ്‍ അഡ്മിഷൻ ടെസ്റ്റ് (എഎഫ്സിഎടി) മുഖേനയാണു തെരഞ്ഞെടുപ്പ്. ഓൺലൈൻ പരീക്ഷയായിരിക്കും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് തുടർന്ന് എസ്എസ്ബി പരീക്ഷയുണ്ടാകും. ഡെറാഡൂണ്‍, മൈസൂർ, ഗാന്ധിനഗർ, വാരാണസി എന്നീ എയർഫോഴ്സ് സെലക്ഷൻ ബോർഡ് കേന്ദ്രങ്ങളിലായിരിക്കും എസ്എസ്ബി. മൂന്ന് ഘട്ടങ്ങളായിട്ടാണ് പരീക്ഷ. എൻസിസിഎൻട്രിക്ക് അപേക്ഷിക്കുന്നവർ എഎഫ്സിഎടി എഴുതേണ്ട ആവശ്യമില്ല.
www.care erindianairforce.cdac.in, www.afca t.cdac.in സന്ദർശിക്കുക.