ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് പ്രോജക്ട് ഓറിയന്റഡ് കോഴ്‌സുകള്‍
ബി​​രു​​ദ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് അ​​വ​​ധി​​ക്കാ​​ല ഗ​​വേ​​ഷ​​ണ പ​​രി​​ശീ​​ല​​ന​​ത്തി​​ന് ഇ​​ന്ത്യ​​യി​​ലെ പ്ര​​മു​​ഖ സ്ഥാ​​പ​​ന​​മാ​​യ ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു സെ​​ൻ​​റ​​ർ ഫോ​​ർ അ​​ഡ്വാ​​ൻ​​സ്ഡ് സ​​യ​​ൻ​​റി​​ഫി​​ക് റി​​സ​​ർ​​ച്ച് (ജെ​എ​​ൻ​​സി​​എ​​എ​​സ്ആ​​ർ) അ​​വ​​സ​​ര​​മൊ​​രു​​ക്കു​​ന്നു.

പ്രോ​​ജ​​ക്ട് ഓ​​റി​​യ​​ന്‍റ​​ഡ് കെ​​മി​​ക്ക​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ, പ്രോ​​ജ​​ക്ട് ഓ​​റി​​യ​​ന്‍റ​​ഡ് ബ​​യോ​​ള​​ജി​​ക്ക​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലാ​​ണ് ഒ​​ന്നാം വ​​ർ​​ഷ ബി​​രു​​ദ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് മ​​ധ്യ​​വേ​​ന​​ൽ അ​​വ​​ധി​​ക്കാ​​ല​​ത്ത് ആ​​റു മു​​ത​​ൽ എട്ട് ​​ആ​​ഴ്ച വ​​രെ ഗ​​വേ​​ഷ​​ണ പ​​രി​​ശീ​​ല​​നം ന​​ൽ​​കു​​ന്ന​​ത്. ആ​​റാ​​യി​​രം രൂ​​പ സ്റ്റൈ​​പ്പ​​ൻ​​ഡും ല​​ഭി​​ക്കും.

പ​​രി​​ശീ​​ല​​നം വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​വ​​ർ​​ക്കു കെ​​മി​​സ്ട്രി​​യി​​ലോ ബ​​യോ​​ള​​ജി​​യി​​ലോ ഡി​​പ്ലോ​​മ സ​​ർട്ടി​​ഫി​​ക്ക​​റ്റ് ല​​ഭി​​ക്കും. കൂ​​ടാ​​തെ ജെ​എ​​ൻ​​സി​​എ​​എ​​സ്ആ​​റി​ന്‍റെ എം​​എ​​സ്‌സി​​പി​​എ​​ച്ച്ഡി പ്രോ​​ഗ്രാ​​മി​​ന് ഇ​​ൻ​​റ​​ർ​​വ്യൂ​​വി​ന്‍റെ മാ​​ത്രം അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ അ​​ഡ്മി​​ഷ​​ൻ ല​​ഭി​​ക്കും.

കെ​​മി​​ക്ക​​ൽ പ്രോ​​ഗ്രാ​​മി​​ന് ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി, മാ​​ത്ത​​മ​​റ്റി​​ക്സ് കോം​​ബി​​നേ​​ഷ​​നി​​ൽ ഒ​​ന്നാം വ​​ർ​​ഷ ബി​​രു​​ദ​​ത്തി​​നു പ​​ഠി​​ക്കു​​ന്ന​​വ​​ർ​​ക്കും ബ​​യോ​​ള​​ജി​​ക്ക​​ൽ പ്രോ​​ഗ്രാ​​മി​​ന് ഏ​​തെ​​ങ്കി​​ലും സ​​യ​​ൻ​​സ് വി​​ഷ​​യ​​മെ​​ടു​​ത്ത് ഒ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌ സി​​ക്കു പ​​ഠി​​ക്കു​​ന്ന​​വ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം. 28 വ​​രെ അ​​പേ​​ക്ഷാ ഫോം ​​വെ​​ബ്സൈ​​റ്റി​​ൽ​​നി​​ന്നു ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യാം. പൂ​​രി​​പ്പി​​ച്ച അ​​പേ​​ക്ഷ ല​​ഭി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി മാ​​ർ​​ച്ച് ഒമ്പത് .

വി​​ലാ​​സം: അ​​ക്കാ​​ഡ​​മി​​ക് കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ, ഫെ​​ലോ​​ഷി​​പ് ആ​​ൻ​​ഡ് എ​​ക്സ്റ്റ​​ൻ​​ഷ​​ൻ പ്രോ​​ഗ്രാം, ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു സെ​​ൻ​​റ​​ർ ഫോ​​ർ അ​​ഡ്വാ​​ൻ​​സ്ഡ് സ​​യ​​ൻ​​റി​​ഫി​​ക് റി​​സ​​ർ​​ച്ച്, ബം​​ഗ​​ളൂ​​രു 560064.
വെ​​ബ്സൈ​​റ്റ്: www.jncasr.ac.in.