ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ യാന്ത്രിക് തസ്തികയിലെ ഒഴിവുകളിലേക്ക് ഡിപ്ലോമക്കാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 2/2020 ബാച്ചിലേക്കാണ് തെരഞ്ഞെടുപ്പ്. പുരുഷൻമാർക്കാണ് അവസരം. എഴുത്തുപരീക്ഷയുടെയും കായിക ക്ഷമതാ പരീക്ഷയുടെയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
യോഗ്യത: മെട്രിക്കുലേഷനും കുറഞ്ഞതു മൊത്തം 60ശതമാനം മാർക്കോടെ മെക്കാനിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) എൻജിനിയറിംഗ് ത്രിവത്സര ഡിപ്ലോമയും. പട്ടികവിഭാഗക്കാർക്കും ദേശീയതലത്തിൽ നേട്ടമുണ്ടാക്കിയ സ് പോർട്സ് താരങ്ങൾക്കും കോസ്റ്റ്ഗാർഡിൽ യൂണിഫോം സർവീസിലിരിക്കെ മരിച്ചവരുടെ ആശ്രിതർക്കും മാർക്കിൽ അഞ്ചു ശതമാനം ഇളവുണ്ട്.
വെബ്സൈറ്റ്: www.joinindiancoastguard. gov.in. മാർച്ച് 16 വരെ അപേക്ഷിക്കാം.