ഡൽഹി ഹൈക്കോടതിയിൽ ജൂണിയർ ജുഡീഷൽ അസിസ്റ്റന്റ്/റീസ്റ്റോറർ തസ്തികയിൽ 132 ഒഴിവ്. രണ്ട് ഘട്ടങ്ങളിലായുള്ള പരീക്ഷയുടെയും സ്കിൽ ടെസ്റ്റിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
യോഗ്യത: ബിരുദം. മിനിറ്റിൽ 35 വാക്കിൽ കുറയാത്ത ടൈപ്പിംഗ് വേഗം.
പ്രായപരിധി: 01.01.2020ന് 18 നും 27നും മധ്യേ പ്രായം. എസ്സി/എസ്ടി വിഭാഗത്തിന് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. www.delhihighcourt.nic.in. എന്ന മാർച്ച് 11 വരെ അപേക്ഷ സമർപ്പിക്കാം.