ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ), ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്ക്) തസ്തികയിലെ ഒഴിവുളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ശാരീരിക ക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
യോഗ്യത: ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഒാപ്പറേറ്റർ): എസ്എസ്എൽസി / തത്തുല്യം. റേഡിയോ ആൻഡ് ടിവി/ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ അസിസ്റ്റന്റ്/ ഡാറ്റാ പ്രിപ്പറേഷൻ ആൻഡ് കംപ്യൂട്ടർ സോഫ്റ്റ്വെയർ/ജനറൽ ഇലക്ട്രോണിക്സ്/ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രേഡുകളിൽ ഏതിലെങ്കിലും രണ്ടു വർഷത്തെ ഐടിഐ സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റികസ് വിഷയത്തിൽ 60 ശതമാനം മാർക്കോടെ പ്ലസ്ടു.
ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്ക്): എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം. റേഡിയോ ആൻഡ് ടിവി/ ഇലക്ട്രോണിക്സ് / കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്/ ഡാറ്റാ പ്രിപ്പറേഷൻ ആൻഡ് കംപ്യൂട്ടർ സോഫ്റ്റ്വെയർ/ ഇലക്ട്രീഷ്യൻ/ ഫിറ്റർ/ ഇൻഫോ ടെക്നോളജി ആൻഡ് ഇലക്ട്രോണിക്സ് സിസ്റ്റം മെയിന്റനൻസ്/ കോമൺ എക്വിപ്മെന്റ് മെയിന്റനൻസ്/ കംപ്യൂട്ടർ ഹാർഡ്വെയർ/ നെറ്റ്വർക്ക് ടെക്നീഷ്യൻ/മെക്കാട്രോണിക്സ്/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രേഡുകളിൽ ഏതിലെങ്കിലും രണ്ടു വർഷത്തെ ഐടിഐ സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയത്തിൽ 60 ശതമാനം മാർക്കോടെ പ്ലസ്ടു.
അപേക്ഷിക്കേണ്ടവിധം: https://recruitment.bsf.gov.in ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.