സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യിൽ ജനറൽ, ലീഗൽ, ഇൻഫർമേഷൻ ടെക്നോളജി, എൻജിനിയർ വിഭാഗത്തിൽ ഓഫീസർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസർ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജർ) തസ്തികയിലാണ് അവസരം.
ഓഫീസർ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജർ): 147 ഒഴിവ്. ജനറൽ- 80, ലീഗൽ- 34, ഇൻഫർമേഷൻ ടെക്നോളജി-22, എൻജിനിയറിംഗ് (സിവിൽ) ഒന്ന്, എൻജിനിയർ (ഇലക്ട്രിക്കൽ)- നാല്, റിസേർച്ച്- അഞ്ച്, ഒഫീഷ്യൽ ല്വാംഗേജ്- ഒന്ന്.
പ്രായം: ഫെബ്രുവരി 29 ന് 30 വയസ്.
അപേക്ഷാ ഫീസ്: 1000 രൂപ. എസ്സി, എസ്ടി, വികലാംഗ വിഭാഗക്കാർക്ക് 100 രൂപ. അപേക്ഷിക്കേണ്ടവിധം: www.sebi.g ov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കും. അവസാന തീയതി മേയ് 31.