തെഹ്രി ഹൈഡ്രോ ഡെവലപ്മെന്റ് കോർപറേഷൻ ഇന്ത്യ ലിമിറ്റഡിൽ (ടിഎച്ച്ഡിസിഎൽ) എക്സിക്യൂട്ടിവ് ട്രെയിനി തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 15 മുതൽ ജൂണ്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.
എക്സിക്യൂട്ടീവ് ട്രെയിനി (പേഴ്സണ്‍ മാനേജ്മെന്റ്) - പത്ത് ഒഴിവ്
യോഗ്യത പേഴ്സണൽ മാനേജ്മെന്റിൽ എംബിഎ. അല്ലെങ്കിൽ പേഴ്സണൽ മാനേജ്മെന്റ്്/ലേബർ വെൽഫയർ എന്നിവയിൽ ബിരുദാനന്തബിരുദം. അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽനിന്ന് സോഷ്യൽ വർക്ക്, എംഎച്ച്ഒആർഡിയിൽ ബിരുദാനന്തരബിരുദം.
എക്സിക്യൂട്ടീവ് ട്രെയിനി (പബ്ളിക് റിലേഷൻ)- നാല് ഒഴിവ്.
യോഗ്യത പിആർ, മാസ് കമ്യൂണിക്കേഷൻ എന്നിവയിൽ രണ്ടു വർഷത്തെ ബിരുദാനന്തരബിരുദം അല്ലെങ്കിൽ ഡിപ്ലോമ.
അപേക്ഷിക്കേണ്ട വിധം: യുജിസി നെറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഉദ്യോഗാർഥികൾ അപേക്ഷിക്കുന്ന തസ്തികയിൽ നെറ്റ് ക്ലാളിഫൈ ചെയ്തിരിക്കണം. www.thdc.co.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.t hdc.c o.in വെബ്സൈറ്റ് സന്ദർശിക്കുക.