ആർമി ഡെന്റൽ കോറിൽ ഷോർട്ട്സർവീസ് കമ്മീഷൻഡ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 43 ഒഴിവാണുള്ളത്.
ബിഡിഎസ് ( അവസാന വർഷം 55 ശതമാനം മാർക്കിൽ കുറയാതെ നേടിയിരിക്കണം.) അല്ലെങ്കിൽ എംഡിഎസ്. 2019 ഡിസംബർ 20ന് നടന്ന നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയവർക്കാണ് അവസരം. പ്രായം- 2020 ഡിസംബറിൽ 31 ന് 45 വയസിൽ താഴെ. അപേക്ഷ അയച്ചവരിൽനിന്ന് യോഗ്യരായവരെ ഇന്റർവ്യൂവിന് തെരഞ്ഞെടുക്കും. ഇന്റർവ്യൂവിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വൈദ്യപരിശോധന ഉണ്ടായിരിക്കും. ക്യാപ്റ്റൻ റാങ്കിലായിരിക്കും നിയമനം. പെർമനന്റ് കമ്മീഷനിൽ ലഫ്. ജനറൽ റാങ്കുവരെ ഉയരാവുന്ന തസ്തികയാണിത്. രണ്ട് ഘട്ടങ്ങളിലായി 14 വർഷത്തേക്കാണ് നിയമനം. ഷോർട്ട് സർവീസിൽ രണ്ടു വർഷത്തെ സേവനത്തിനുശേഷം പെർമനന്റ് കമ്മീഷനിലേക്ക് അപേക്ഷിക്കാവുന്നതാണ്.
ശന്പളം: 15,600- 39,100 വരെ. മറ്റ് ആനുകൂല്യങ്ങളും.
അപേക്ഷിക്കേണ്ട വിധം-www.indianarmy.nic.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കുക. നീറ്റ് പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ കോപ്പിയും വെബ്സൈറ്റിൽ അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30.