കോ​​​​സ്റ്റ് ഗാ​​​​ർ​​​​ഡി​​​​ൽ നാ​​​​വി​​​​ക്
ഇ​​​​ന്ത്യ​​​​ൻ കോ​​​​സ്റ്റ് ഗാ​​​​ർ​​​​ഡ് നാ​​​​വി​​​​ക് (ജ​​​​ന​​​​റ​​​​ൽ ഡ്യൂ​​​​ട്ടി) ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ക്കുന്നു. പ്ര​​​​ധാ​​​​ൻ അ​​​​ധി​​​​കാ​​​​രി പ​​​​ദ​​​​വി വ​​​​രെ പ്ര​​​​മോ​​​​ഷ​​​​ൻ ല​​​​ഭി​​​​ക്കാ​​​​വു​​​​ന്ന ത​​​​സ്തി​​​​ക​​​​യാ​​​​ണി​​​​ത്.

ഫി​​​​സി​​​​ക്സ്, മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ് വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ അ​​​​റു​​​​പ​​​​തു ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ പ്ല​​​​സ്ടു പാ​​​​സാ​​​​യ ആ​​​​ണ്‍കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം.

എ​​​​സ്‌സി,എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ, ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ൽ ക​​​​ഴി​​​​വു​​​​തെ​​​​ളി​​​​യി​​​​ച്ച കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ൾ, സ​​​​ർ​​​​വീ​​​​സി​​​​നി​​​​ടെ മ​​​​ര​​​​ണ​​​​പ്പെ​​​​ട്ട കോ​​​​സ്റ്റ്ഗാ​​​​ർ​​​​ഡ് യൂ​​​​ണി​​​​ഫോം ത​​​​സ്തി​​​​ക​​​​യി​​​​ൽ ഇ​​​​രു​​​​ന്ന​​​​വ​​​​രു​​​​ടെ മ​​​​ക്ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് അ​​​​ന്പ​​​​ത്തി​​​​യ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്ക് മ​​​​തി. എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ, ശാ​​​​രീ​​​​രി​​​​ക ക്ഷ​​​​മ​​​​താ പ​​​​രീ​​​​ക്ഷ, വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും നി​​​​യ​​​​മ​​​​നം.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം- www.joinindiancoastgua rd.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍ലൈ​​​​ൻ ആ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത്.

കേ​​​​ര​​​​ള​​​​മു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വെ​​​​സ്റ്റ്സോ​​​​ണി​​​​ൽ​​​​നി​​​​ന്നു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​ക​​​​ർ​​​​ക്ക് ഭോ​​​​പ്പാ​​​​ൽ, കൊ​​​​ച്ചി, മും​​​​ബൈ, നാ​​​​ഗ്പുർ, ന്യൂ​​​​മാം​​​​ഗ്ലൂ​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി​​​​രി​​​​ക്കും പ​​​​രീ​​​​ക്ഷ. ഓ​​​​ണ്‍ലൈ​​​​ൻ അ​​​​പേ​​​​ക്ഷ​​​​യ്ക്കു ശേ​​​​ഷം ല​​​​ഭി​​​​ക്കു​​​​ന്ന അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ ര​​​​ണ്ട് പ്രി​​​​ന്‍റൗ​​​​ട്ട് എ​​​​ടു​​​​ത്തു സൂ​​​​ക്ഷി​​​​ക്കു​​​​ക.

പ​​​​രീ​​​​ക്ഷ​​​​യ്ക്കു ക്ഷ​​​​ണി​​​​ക്ക​​​​പ്പെ​​​​ട്ടാ​​​​ൽ ആ​​​​വ​​​​ശ്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ൾ സ​​​​ഹി​​​​തം പൂ​​​​രി​​​​പ്പി​​​​ച്ച അ​​​​പേ​​​​ക്ഷ പ​​​​രീ​​​​ക്ഷാ ഹാ​​​​ളി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കു​​​​ക. എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷാ തീ​​​​യ​​​​തി സം​​​​ബ​​​​ന്ധി​​​​ച്ച് ഇ-​​​​മെ​​​​യി​​​​ലി​​​​ലൂ​​​​ടെ അ​​​​റി​​​​യി​​​​പ്പ് ല​​​​ഭി​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​രി​​​​ക്കും. വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കും.