കു​റ​ഞ്ഞ ചെ​ല​വി​ല്‍ സി​എം​എ പ​ഠി​ക്കാം; പ്രൊ​ഫ​ഷ​ണ​ലാ​കാം
സി​എ, സി​എം​എ, സി​എ​സ് എ​ന്നി​വ​യാ​ണ് അ​ക്കൗ​ണ്ട​ന്‍​സി ലോ​ക​ത്തി​ലെ മൂ​ന്ന് പ്ര​ഫ​ഷ​ണ​ല്‍ കൈ​വ​ഴി​ക​ള്‍. സി​എ (ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​സി)​യി​ൽ ഫി​നാ‍​ൻ​സ് പ​ഠ​ന​ത്തി​നു പ്രാ​മു​ഖ്യം കൂ​ടു​ത​ലാ​ണ്. അ​തി​നാ​ല്‍ ക​ടു​പ്പ​മേ​റും. സി​എ​സി​ൽ (ക​മ്പ​നി സെ​ക്ര​ട്ട​റി​ഷി​പ്) ഫി​നാ‍​ൻ​സി​നേ​ക്കാ​ൾ സെ​ക്ര​ട്ടേ​റി​യ​ൽ പ്രാ​ക്ടീ​സി​നാ​ണു പ്രാ​മു​ഖ്യം. ര​ണ്ടി​നു​മി​ട​യി​ലാ​ണു സി​എം​എ (കോ​സ്റ്റ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് അ​ക്കൗ​ണ്ട​ന്‍​സി). സി​എ​സ്, സി​എ കോ​ഴ്സു​ക​ള്‍ താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ പ​ഠ​ന​ദൈ​ര്‍​ഘ്യം കു​റ​വ്, കു​റ​ഞ്ഞ പ​ഠ​ന​ചെ​ല​വ് എ​ന്നി​ങ്ങ​നെ സി​എം​എ കോ​ഴ്സി​ന് പ്ര​ത്യേ​ക​ത​ക​ളേ​റെ​യാ​ണ്.

കോ​സ്റ്റ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് അ​ക്കൗ​ണ്ട​ന്‍​സി (സി​എം​എ)

സ്വ​ത​ന്ത്ര ക​രി​യ​ർ എ​ന്ന നി​ല​യി​ലും കോ​സ്റ്റ് അ​ക്കൗ​ണ്ട​ൻ​സി​യു​ടെ സാ​ധ്യ​ത​ക​ൾ ഏ​റെ​യാ​ണ്. പ്ല​സ്ടു ക​ഴി​ഞ്ഞ ആ​ർ​ക്കും ക​ട​ന്നു​വ​രാ​വു​ന്ന മേ​ഖ​ല. ക​മ്പ​നി​ക​ളു​ടെ ഉ​ത്പാ​ദ​ന, സേ​വ​ന ചെ​ല​വു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യാ​ണു കോ​സ്റ്റ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് അ​ക്കൗ​ണ്ട​ന്‍റു​ക​ളു​ടെ (സി​എം​എ) പ്ര​ധാ​ന ദൗ​ത്യം. ക​മ്പ​നി നി​യ​മം, ജി​എ​സ്ടി നി​യ​മം തു​ട​ങ്ങി​യ​വ പ്ര​കാ​ര​വും സി​എം​എ പ്ര​ഫ​ഷ​ണ​ലു​ക​ളു​ടെ സേ​വ​നം അ​നി​വാ​ര്യം.

പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​ർ​ക്കു സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ സാ​ധ്യ​ത​ക​ളേ​റെ​യാ​ണ്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ഐ​എ​എ​സ്, ഐ​എ​ഫ്എ​സ് മാ​തൃ​ക​യി​ൽ ഇ​ന്ത്യ​ൻ കോ​സ്റ്റ് അ​ക്കൗ​ണ്ട​ൻ​സി സ​ർ​വീ​സ് (ICoAS) ഉ​ണ്ട്. യു​ജി​സി ച​ട്ട​പ്ര​കാ​ര​മു​ള്ള അ​ധ്യാ​പ​ക ജോ​ലി, സ്വ​ന്ത​മാ​യി പ്രാ​ക്ടീ​സ് തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റു വ​ഴി​ക​ൾ. അ​വ​സ​ര​ങ്ങ​ൾ ഏ​റെ​യെ​ങ്കി​ലും യോ​ഗ്യ​ത​യു​ള്ള​വ​ർ കു​റ​വാ​ണ്. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ​സ്റ്റ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ (ഐ​സി​എ​ഐ)​യാ​ണ് സി​എം​എ കോ​ഴ്സ് ന​ട​ത്തു​ന്ന​ത്.



കോ​ഴ്സ് മൂ​ന്നു ഘ​ട്ടം:

1) ഫൗ​ണ്ടേ​ഷ​ൻ / സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ അ​ക്കൗ​ണ്ടിം​ഗ് ടെ​ക്‌​നീ​ഷ​ന്‍ കോ​ഴ്‌​സ് (CAT): പ​ത്താം ക്ലാ​സ് പാ​സാ​യ​വ​ർ​ക്കു ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ങ്കി​ലും പ​രീ​ക്ഷ എ​ഴു​തും​മു​ൻ​പ് പ്ല​സ്ടു പാ​സാ​യി​രി​ക്ക​ണം. ദൈ​ർ​ഘ്യം: ആ​റു മാ​സം; നാ​ലു വി​ഷ​യ​ങ്ങ​ൾ. പ​ന്ത്ര​ണ്ടാം ക്ലാ​സി​ലോ ഡി​ഗ്രി ആ​ദ്യ വ​ർ​ഷ​മോ പ​ഠി​ക്കു​മ്പോ​ൾ ചേ​രാം. ബി​രു​ദ​ധാ​രി​ക​ൾ​ക്കു ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്‌​സ് വേ​ണ്ട.

2) ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ്: ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്‌​സ് പാ​സാ​യ​വ​ർ, ബി​രു​ദ​ധാ​രി​ക​ൾ, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ത​ന്നെ കോ​ഴ്‌​സാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ അ​ക്കൗ​ണ്ടിം​ഗ് ടെ​ക്‌​നീ​ഷ​ൻ (CAT) പ​രീ​ക്ഷ പാ​സാ​യ​വ​ർ, ബി​ടെ​ക് നാ​ലാം സെ​മ​സ്റ്റ​ർ പാ​സാ​യ​വ​ർ എ​ന്നി​വ​ർ​ക്ക് ഇ​ന്‍റ​ർ​മീ​ഡി​യ​റ്റി​നു ചേ​രാം.

3) ഫൈ​ന​ൽ: ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് കോ​ഴ്‌​സ് പാ​സാ​യ​വ​ർ​ക്കു ഫൈ​ന​ൽ കോ​ഴ്‌​സി​നു ചേ​രാം. ഇ​ന്‍റ​ർ​മീ​ഡി​യ​റ്റി​ലും ഫൈ​ന​ലി​ലും ര​ണ്ടു ഗ്രൂ​പ്പു​ക​ളി​ലാ​യി എ​ട്ടു വി​ഷ​യ​ങ്ങ​ളി​ൽ എ​ഴു​ത്തു​പ​രീ​ക്ഷ. ഓ​രോ വി​ഷ​യ​ത്തി​നും നൂ​റി​ൽ 40 മാ​ർ​ക്കെ​ങ്കി​ലും നേ​ട​ണം. നാ​ലു വി​ഷ​യം വീ​ത​മു​ള്ള ഓ​രോ ഗ്രൂ​പ്പി​നും 400 മാ​ർ​ക്ക്; ഇ​തി​ൽ 200 മാ​ർ​ക്ക് ല​ഭി​ച്ചാ​ൽ പാ​സാ​കാം.

നാ​ല് ഗ്രൂ​പ്പാ​യാ​ണ് സി​എം​എ പ​രീ​ക്ഷ എ​ഴു​തേ​ണ്ട​ത്. ആ​ദ്യ ര​ണ്ട് ഗ്രൂ​പ്പ് ജ​യി​ക്കു​ന്ന​വ​ര്‍ ഇ​ന്‍റ​ർ മീ​ഡി​യ​റ്റ് യോ​ഗ്യ​ത നേ​ടും. ഇ​ന്‍റ​ർ മീ​ഡി​യ​റ്റ് യോ​ഗ്യ​ത നേ​ടി​യ​വ​ര്‍​ക്ക് മൂ​ന്നും നാ​ലും ഗ്രൂ​പ്പു​ക​ൾ ഉ​ള്‍​പ്പെ​ടു​ന്ന ഫൈ​ന​ല്‍ പ​രീ​ക്ഷ എ​ഴു​താം. ഫൈ​ന​ല്‍ പ​രീ​ക്ഷ പാ​സാ​കു​ന്ന​വ​രാ​ണ് സി​എം​എ യോ​ഗ്യ​ത നേ​ടു​ന്ന​ത്. സി​എം​എ ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് യോ​ഗ്യ​ത നേ​ടി​യ​വ​ര്‍​ക്കും ക​മ്പ​നി​ക​ളി​ല്‍ ജോ​ലി ല​ഭി​ക്കും. സി​എം​എ ഇ​ന്‍റ​ർ മീ​ഡി​യ​റ്റ് പ​രീ​ക്ഷ വി​ജ​യി​ക്കു​ന്ന​വ​ര്‍ ഒ​രു വ​ര്‍​ഷം ഏ​തെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ല്‍ പ്ര​വൃ​ത്തി​പ​രി​ച​യം നേ​ട​ണം. എ​ങ്കി​ല്‍ മാ​ത്ര​മേ ഫൈ​ന​ല്‍ പ​രീ​ക്ഷ എ​ഴു​താ​ന്‍ ക​ഴി​യൂ.

ഒ​പ്പം പ​ഠി​ക്കാം, ബി​കോം, എം​കോം

ഇ​ന്ദി​രാ​ഗാ​ന്ധി നാ​ഷ​ന​ൽ ഓ​പ്പ​ൺ യൂ​ണി​വേ​ഴ്‌​സി​റ്റി (ഇ​ഗ്നോ), സി​എം​എ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ബി​കോം, എം​കോം കോ​ഴ്‌​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. സി​എം​എ​യോ​ടൊ​പ്പം ഏ​താ​നും വി​ഷ​യ​ങ്ങ​ൾ എ​ഴു​തി ബി​രു​ദം നേ​ടാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: www.icmai.in

‌സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ അ​ക്കൗ​ണ്ടിം​ഗ് ടെ​ക്‌​നീ​ഷ​ന്‍ കോ​ഴ്‌​സ് (CAT)

കാ​ര്യ​ക്ഷ​മ​ത​യു​ള്ള അ​ക്കൗ​ണ്ട​ന്‍റു​മാ​രെ വാ​ര്‍​ത്തെ​ടു​ക്കു​ന്ന​തി​നു ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ​സ്റ്റ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ (ഐ​സി​എ​ഐ) വി​ഭാ​വ​നം ചെ​യ്ത കോ​ഴ്സാ​ണി​ത്. ഏ​തെ​ങ്കി​ലും ഗ്രൂ​പ്പി​ല്‍ പ്ല​സ്ടു​വി​നു പ​ഠി​ക്കു​ന്ന​വ​ര്‍​ക്കും പ്ല​സ്ടു പാ​സാ​യ​വ​ര്‍​ക്കും ഡി​ഗ്രി​ക്കു പ​ഠി​ക്കു​ന്ന​വ​ര്‍​ക്കും ഈ ​കോ​ഴ്‌​സി​നു ചേ​രാം. പ്ല​സ്ടു പ​രീ​ക്ഷ പാ​സാ​യ ശേ​ഷ​മേ ക്യാ​റ്റ് പ​രീ​ക്ഷ എ​ഴു​താ​ന്‍ സാ​ധി​ക്കൂ.

ഫി​നാ​ന്‍​ഷ്യ​ല്‍ അ​ക്കൗ​ണ്ടിം​ഗ്, വ്യാ​പാ​ര-​വ്യ​വ​സാ​യ നി​യ​മ​ങ്ങ​ള്‍, കോ​സ്റ്റ് പ്രി​ന്‍​സി​പ്പി​ള്‍​സ് ഉ​പ​യോ​ഗി​ച്ചു​ള്ള കോ​സ്റ്റ് സ്റ്റേ​റ്റ്‌​മെ​ന്‍റു​ക​ള്‍ ത​യാ​റാ​ക്കു​ന്ന രീ​തി മു​ത​ലാ​യ​വ​യാ​ണ് ഈ ​കോ​ഴ്‌​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ കം​പ്യൂ​ട്ട​ര്‍ പ​രി​ശീ​ല​നം, ഓ​ണ്‍​ലൈ​ന്‍ റി​ട്ടേ​ണ്‍ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള പ​രി​ശീ​ല​നം, പ്രാ​ക്ടി​ക്ക​ല്‍ പ​രി​ശീ​ല​നം എ​ന്നി​വ​യും ന​ല്‍​കും. ഫി​നാ​ന്‍​ഷ്യ​ല്‍ അ​ക്കൗ​ണ്ടിം​ഗ്, അ​പ്ലൈ​ഡ് ബി​സി​ന​സ് ആ​ന്‍​ഡ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ലോ​സ്, സ്റ്റാ​റ്റ്യൂ​ട്ട​റി കം​പ്ല​യ​ന്‍​സ്, ഫ​ണ്ട​മെ​ന്‍റ​ല്‍ ഓ​ഫ് കം​പ്യൂ​ട്ടേ​ഴ്‌​സ് എ​ന്നി​വ​യാ​ണ് കോ​ഴ്‌​സ് വി​ഷ​യ​ങ്ങ​ള്‍.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ധി​ക തൊ​ഴി​ല്‍​ശേ​ഷി ഉ​റ​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന അ​ഡീ​ഷ​ണ​ല്‍ സ്‌​കി​ല്‍ അ​ക്വി​സി​ഷ​ന്‍ പ്രോ​ഗ്രാ​മി​ന്‍റെ (അ​സാ​പ്) ഭാ​ഗ​മാ​യി ‘ക്യാ​റ്റ്‘ കോ​ഴ്‌​സ് ന​ട​ത്തു​ന്ന​തു കൂ​ടാ​തെ ഐ​സി​എ​ഐ​യു​ടെ കൊ​ച്ചി, കോ​ട്ട​യം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് ചാ​പ്റ്റ​റു​ക​ളി​ലും ഈ ​കോ​ഴ്‌​സ് ന​ട​ത്തു​ന്നു​ണ്ട്.

അ​ക്കൗ​ണ്ടിം​ഗ് ക്ല​ര്‍​ക്ക്, അ​ക്കൗ​ണ്ടിം​ഗ് അ​സോ​സി​യേ​റ്റ്, അ​ക്കൗ​ണ്ട​ന്‍റ്, ജൂ​നി​യ​ര്‍ ഓ​ഡി​റ്റ​ര്‍ തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ല്‍ ജോ​ലി ല​ഭി​ക്കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക​ള്‍, കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കു​ക​ള്‍, വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ അ​ക്കൗ​ണ്ട​ന്‍റു​മാ​രാ​യി ക്യാ​റ്റ് പാ​സാ​യ​വ​ര്‍​ക്കു ജോ​ലി സാ​ധ്യ​ത​യു​ണ്ട്. സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ അ​ക്കൗ​ണ്ടിം​ഗ് ടെ​ക്‌​നീ​ഷ​ന്‍ കോ​ഴ്‌​സ് (CAT) പാ​സാ​കു​ന്ന​വ​ര്‍​ക്ക് ഐ​സി​എ​ഐ​യു​ടെ കോ​സ്റ്റ് ആ​ന്‍​ഡ് മാ​നേ​ജ്‌​മെ​ന്‍റ് അ​ക്കൗ​ണ്ട​ന്‍​സി കോ​ഴ്‌​സി​ന്‍റെ (സി​എം​എ) ഇ​ന്‍റ​ര്‍​മീ​ഡി​യ​റ്റ് ത​ല​ത്തി​ല്‍ നേ​രി​ട്ട് അ​ഡ്മി​ഷ​ന്‍ നേ​ടാ​നും ക​ഴി​യും. കോ​ഴ്‌​സി​നു​ശേ​ഷം ഓ​ണ്‍​ലൈ​നി​ല്‍ അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ല്‍ ഒ​റ്റ ദി​വ​സ​മാ​ണ് പ​രീ​ക്ഷ.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്:
The Institute of Cost Accountants of India,
Directorate of Certificate in Accounting Technicians CMA Bhawan,
3, Institutional Area,
Lodhi Road, New Delhi-110003.
E-mail: [email protected];
വെ​ബ്സൈ​റ്റ്: www.icmai.in

സി​എം​എ പ്ര​വീ​ണ്‍​കു​മാ​ര്‍