എ​​​​​യിം​​​​​സി​​​​​ൽ ന​​​​​ഴ്സിം​​​​​ഗ് ഓ​​​​​ഫീ​​​​​സ​​​​​ർ
ഓ​​​​​ൾ ഇ​​​​​ന്ത്യ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് മെ​​​​​ഡി​​​​​ക്ക​​​​​ൽ സ​​​​​യ​​​​​ൻ​​​​​സി (എ​​​​​യിം​​​​​സ്)​​​​​ൽ ന​​​​​ഴ്സിം​​​​​ഗ് ഓ​​​​​ഫീ​​​​​സ​​​​​ർ​​​​​മാ​​​​​രെ നി​​​​​യ​​​​​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ന​​​​​ഴ്സിം​​​​​ഗ് ഓ​​​​​ഫീ​​​​​സ​​​​​ർ റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ് കോ​​​​​മ​​​​​ൺ എ​​​​​ലി​​​​​ജി​​​​​ബി​​​​​ലി​​​​​റ്റി ടെ​​​​​സ്റ്റ് (നോ​​​​​ർ​​​​​സെ​​​​​റ്റ്) 2020ന് ​​​​​എ​​​​​യിം​​​​​സ് ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. ഇന്നുകൂടി അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാം. രാ​​​​​ജ്യ​​​​​ത്തെ വി​​​​​വി​​​​​ധ എ​​​​​യിം​​​​​സു​​​​​ക​​​​​ളി​​​​​ലാ​​​​​യി 3,803 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളാ​​​​​ണ് പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​ത്. സെ​​​​​പ്റ്റം​​​​​ബ​​​​​ർ ഒ​​​​​ന്നി​​​​​നാ​​​​​ണ് എ​​​​​ഴു​​​​​ത്തു പ​​​​​രീ​​​​​ക്ഷ ന​​​​​ട​​​​​ത്തു​​​​​ക.

എ​​​​​യിം​​​​​സ് ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി- 597
എ​​​​​യിം​​​​​സ് ഭു​​​​​വ​​​​​നേ​​​​​ശ്വ​​​​​ർ- 600‌
എ​​​​​യിം​​​​​സ് ദേ​​​വ്‌​​​ഗ​​​​​ഡ്- 150
എ​​​​​യിം​​​​​സ് ഖോ​​​​​ര​​​​​ഖ്പു​​​​​ർ- 100
എ​​​​​യിം​​​​​സ് ജോ​​​​​ധ്പു​​​​​ർ- 176
എ​​​​​യിം​​​​​സ് ക​​​​​ല്യാ​​​​​ണി- 600
എ​​​​​യിം​​​​​സ് മം​​​​​ഗ​​​​​ള​​​​​ഗി​​​​​രി- 140
എ​​​​​യിം​​​​​സ് നാ​​​​​ഗ്പു​​​​​ർ- 100
എ​​​​​യിം​​​​​സ് പാ​​​​​റ്റ്ന- 200
എ​​​​​യിം​​​​​സ് റാ​​​​​യ്ബ​​​​​റേ​​​​​ലി- 594
എ​​​​​യിം​​​​​സ് റാ​​​​​യ്പു​​​​​ർ- 246
എ​​​​​യിം​​​​​സ് ഋ​​​​​ഷി​​​​​കേ​​​​​ശ്- 300

പ്രാ​​​​​യം: 30 വ​​​​​യ​​​​​സ്. എ​​​​​സ്‌​​​​​സി, എ​​​​​സ്ടി, വി​​​​​ക​​​​​ലാം​​​​​ഗ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് ച​​​​​ട്ട​​​​​പ്ര​​​​​കാ​​​​​രം ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.
യോ​​​​​ഗ്യ​​​​​ത: ന​​​​​ഴ്സിം​​​​​ഗ് ഡി​​​​​പ്ലോ​​​​​മ (ജി​​​​​എ​​​​​ൻ​​​​​എം)/​​​​​ബി​​​​​എ​​​​​സ്‌​​​​​സി (ഓ​​​​​ണേ​​​​​ഴ്സ്) ന​​​​​ഴ്സിം​​​​​ഗ്/ ബി​​​​​എ​​​​​സ്‌​​​​​സി ന​​​​​ഴ്സിം​​​​​ഗ്/​​​​​ബി​​​​​എ​​​​​സ്‌​​​​​സി (പോ​​​​​സ്റ്റ് സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്)/​​​​​പോ​​​​​സ്റ്റ്-​​​​​ബേ​​​​​സി​​​​​ക് ന​​​​​ഴ്സിം​​​​​ഗ്. നേ​​​ഴ്സിം​​​ഗ് കൗ​​​ൺ​​​സി​​​ൽ അം​​​ഗീ​​​കാ​​​ര​​​മു​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.

അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: 1,500 രൂ​​​​​പ. എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് 1,200 രൂ​​​​​പ. വി​​​​​ക​​​​​ലാം​​​​​ഗ​​​​​ർ​​​​​ക്ക് ഫീ​​​​​സി​​​​​ല്ല.

അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: www.aiimsexams.org എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി​​​​​അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാം. കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക.