അര്‍ധസൈനിക വിഭാഗമായ സശസ്ത്ര സീമാ ബലില്‍ കോണ്‍സ്റ്റബിള്‍ ട്രേഡ്സ്മാന് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊത്തം 1,522 ഒഴിവുകളാണ് ഉള്ളത്.ശാരീരികക്ഷമതാ പരീക്ഷ, എഴുത്തുപരീക്ഷ, അഭിമുഖം/ ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
യോഗ്യത: പത്താംക്ലാസ് പാസും ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐയും
പ്രായം: 18-21 വയസ്. സംവരണവിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും.
ശമ്പളം: 21700- 69100 രൂപ.
കോണ്‍സ്റ്റബിൾ ഡ്രൈവര്‍: 574
കോണ്‍സ്റ്റബിൾ ലബോറട്ടറി അസിസ്റ്റന്റ്: 21
കോണ്‍സ്റ്റബിൾ വെറ്ററിനറി: 161
കോണ്‍സ്റ്റബിൾ ആയ: അഞ്ച്
കോണ്‍സ്റ്റബിൾ കാര്‍പെന്റര്‍: മൂന്ന്
കോണ്‍സ്റ്റബിൾ പ്ലംബര്‍: ഒന്ന്
കോണ്‍സ്റ്റബിൾ പെയിന്റര്‍: 12
കോണ്‍സ്റ്റബിൾ ടെയ്ലര്: 20
കോണ്‍സ്റ്റബിൾ കോബ്ലര്‍: 20
കോണ്‍സ്റ്റബിൾ ഗാര്‍ഡനര്‍: ഒമ്പത്
കോണ്‍സ്റ്റബിൾ കുക്ക് (പുരുഷന്): 232
കോണ്‍സ്റ്റബിൾ കുക്ക് (സ്ത്രീ): 26
കോണ്‍സ്റ്റബിൾ വാഷര്‍മാന്‍ (പുരുഷന്): 92
കോണ്‍സ്റ്റബിൾ വാഷര്‍മാന്‍ (സ്ത്രീ): 28
കോണ്‍സ്റ്റബിൾ ബാര്‍ബര്‍ (പുരുഷന്): 75
കോണ്‍സ്റ്റബിൾ ബാര്‍ബര്‍ (സ്ത്രീ): 12
കോണ്‍സ്റ്റബിൾ സഫായി വാല(പുരുഷന്): 89
കോണ്‍സ്റ്റബിൾ സഫായിവാല (സ്ത്രീ): 28
കോണ്‍സ്റ്റബിൾ വാട്ടര്‍ കാരിയര്‍ (പുരുഷന്): 101
കോണ്‍സ്റ്റബിൾ വാട്ടര്‍ കാരിയര്‍ (സ്ത്രീ): 12
കോണ്‍സ്റ്റബിൾ വെയിറ്റര്‍:ഒന്ന്
അപേക്ഷാ ഫീസ്: 100 രൂപ.
അപേക്ഷിക്കേണ്ട വിധം: www.ssbrec tt.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷാ ഫോമിന്റെ മാതൃക ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്റ്റംബര്‍ 27 മുമ്പായി താഴെക്കാണുന്ന വിലാസത്തില്‍ അയയ്ക്കുക.
വിലാസം: The Assistant Director (Sports), Force Hqr, Sashastra Seema Bal (SSB), East Block-V, R.K. Puram, NewDelhi-110066. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.