സാമ്പത്തികകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റേഴ്സ് അഥോറിറ്റി (ഐഎഫ്എസ്സിഎ) അസിസ്റ്റന്റ് മാനേജര്‍ (ഓഫീസര്‍ ഗ്രേഡ് എ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് മാനേജര്‍ (ഓഫീസര്‍ ഗ്രേഡ് എ): പത്ത് ഒഴിവ്.
യോഗ്യത: 2019 യുപിഎസ്സി സിവില്‍ സര്‍വീസസ് പരീക്ഷാ അഭിമുഖത്തില്‍ പങ്കെടുത്തവര്‍ക്കാണ് അവസരം.
അപേക്ഷാ ഫീസ്: 500 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 30.
അപേക്ഷിക്കേണ്ട വിധം: www.dea.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.