സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 8,500 ഒഴിവുകളാണുള്ളത്. വിവിധ സംസ്ഥാനങ്ങളിലാണ് അവസരം. കേരളത്തിൽ 141 ഒഴിവുകളുണ്ട്. ഒരു സംസ്ഥനത്തേക്കുമാത്രമേ അപേക്ഷിക്കാവൂ. മൂന്നു വർഷമാണ് പരിശീലനം. കേരളത്തിൽ പാലക്കാട്-14, തിരുവനന്തപുരം-നാല്, കണ്ണൂർ-എട്ട്, മലപ്പുറം- 20, കോഴിക്കോട്-10, കാസർഗോഡ്-ഒന്പത്, എറണാകുളം-13, കോട്ടയം-10, തൃശൂർ- 28, വയനാട്-നാല്, ഇടുക്കി-11, പത്തനംതിട്ട-മൂന്ന്, ആലപ്പുഴ-മൂന്ന്, കൊല്ലം- നാല് എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത: അംഗീകൃത ബിരുദം. 2020 ഒക്ടോബർ 31 അടിസ്ഥാനമാക്കിയാണ് യോഗ്യത കണക്കാക്കുന്നത്.
പ്രായം: 20- 28 വയസ്. 1992 നവംബർ ഒന്നിനും 2000 ഒക്ടോബർ 31നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ട് തീയതിയും ഉൾപ്പെടെ.
തെരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷയുടെയും പ്രാദേശികഭാഷ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 2021 ജനുവരിയിലായിരിക്കും പരീക്ഷ. പ്രാദേശികഭാഷ പഠിച്ചതായുള്ള പത്താംക്ലാസ് അല്ലെങ്കിൽ പ്ലസ്ടു സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് പ്രാദേശികഭാഷ പരീക്ഷ ഉണ്ടായിരിക്കില്ല.
സ്റ്റൈപ്പെന്റ്: ആദ്യത്തെ വർഷം 15,000 രൂപയും രണ്ടാമത്തെ വർഷം 16,500 രൂപയും മൂന്നാമത്തെ വർഷം 19,000 രൂപയും പ്രതിമാസം ലഭിക്കും. മറ്റ് അലവൻസും ആനുകൂല്യവും ലഭിക്കില്ല.
അപേക്ഷ: www.sbi.co.in ലൂടെ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ പത്ത്.