വ്യോമസേനയിൽ എയർമാൻ ഗ്രൂപ്പ് വൈ (നോൺ ടെക്നിക്കൽ) എയർമാൻ ആകാൻ കായികതാരങ്ങൾക്ക് അവസരം. ഏപ്രിൽ 26 മുതൽ 28 വരെ ഡൽഹി എയർഫോഴ്സ് സ്റ്റേഷനിൽ നടക്കുന്ന സെലക്ഷൻ ട്രയലിലൂടെയാണ് തെരഞ്ഞെടുപ്പ്. അപേക്ഷകർ അവിവാഹിതരായിരിക്കണം. അത്ലറ്റിക്സ്, ബാസ്ക്കറ്റ് ബോൾ, ബോക്സിംഗ്, ക്രിക്കറ്റ്, ഡൈവിംഗ്, ഫുട്ബോൾ, ഹാൻഡ്ബോൾ, ഹോക്കി, കബഡി, സ്ക്വാഷ്, സിമ്മിംഗ്, വോളിബോൾ, വാട്ടർപോൾ, വെയ്റ്റ്ലിഫ്റ്റിംഗ്, റസലിംഗ് ഇനങ്ങളിലാണ് ഒഴിവ്.
യോഗ്യത: പ്ലസ്ടു ജയം. രാജ്യാന്തര ജൂണിയർ/സീനിയർ മീറ്റിൽ രാജ്യത്തെ പ്രതിനിധീകരിച്ചിരിക്കണം. ജൂണിയർ നാഷൽ ചാന്പ്യൻ ഷിപ്പിൽ കുറഞ്ഞത് അഞ്ചാം സ്ഥാനവും സീനിയർ നാഷണൽ/ഇന്റർ യൂണിവേഴ്സിറ്റി ചാന്പ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചിരിക്കുകയും ചെയ്യണം.
മാസ്റ്റർ വാറന്റ് ഓഫീസർ റാങ്കുവരെ ഉയരാവുന്ന തസ്തികകളാണ് ഇത്. വിവിധ പരീക്ഷകളിൽ യോഗ്യത നേടിയാൽ കമ്മീഷൻഡ് ഓഫീസർ റാങ്കുവരെ ഉയരാൻ അവസരമുണ്ട്. കായിക ഇനത്തിലെ ട്രയൽ, എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയ്ക്കു ശേഷമായിരിക്കും നിയമനം.
പ്രായം:അപേക്ഷകർ2000 ജൂലൈ 18നും 2004 ജൂൺ 30 നും മധ്യേ ജനിച്ചവരായിരിക്കണം.
ശാരീരികയോഗ്യത- ഉയരം-152.5 സെന്റീമീറ്റർ, നെഞ്ച് വികാസം- 5 സെമീറ്റർ. ഉയരത്തിനൊത്ത തൂക്കം.
ശന്പളം: പരിശീലനകാലത്ത് മാസം 14,600 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ 26,900 രൂപയിൽ നിയമനം ലഭിക്കും.
തെരഞ്ഞെടുപ്പ്- എഴുത്തു പരീക്ഷ, ശാരീരിക ക്ഷമാതാ പരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്.
കൂടുതൽ വിവരങ്ങൾക്ക് www.careerairforce.nic.in, www.indianairforce.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.