സാ​​​യി​​​ല്‍ കോ​​​ച്ച്, അ​​​സിസ്റ്റന്‍റ് കോ​​​ച്ച്
സ്‌​​​പോ​​​ര്‍ട്‌​​​സ് അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ​​​യി​​​ല്‍ വി​​​വി​​​ധ കാ​​​യി​​​ക ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി കോ​​​ച്ചു​​​മാ​​​രു​​​ടെ​​​യും അ​​​സി​​​സ്റ്റ​​​ന്‍റ് കോ​​​ച്ചു​​​മാ​​​രു​​​ടെ​​​യും ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

നാ​​​ലു വ​​​ര്‍ഷ​​​ത്തെ ക​​​രാ​​​ര്‍ നി​​​യ​​​മ​​​ന​​​മാ​​​ണ്. കാ​​​യി​​​ക ഇ​​​ന​​​ങ്ങ​​​ള്‍: ആ​​​ര്‍ച്ച​​​റി, അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സ്, ബോ​​​ക്‌​​​സിം​​​ഗ്, ഹോ​​​ക്കി, ഷൂ​​​ട്ടിം​​​ഗ്, വെ​​​യ്റ്റ് ലി​​​ഫ്റ്റിം​​​ഗ്, റ​​​സ്‌​​​ലിം​​​ഗ്, സൈ​​​ക്ലിം​​​ഗ്, ഫെ​​​ന്‍സിം​​​ഗ്, ജൂ​​​ഡോ, റോ​​​വിം​​​ഗ്, സ്വി​​​മ്മിം​​​ഗ്, ടേ​​​ബി​​​ള്‍ ടെ​​​ന്നീ​​​സ്, ബാ​​​സ്‌​​​ക​​​റ്റ് ബോ​​​ള്‍, ഫു​​​ട്‌​​​ബോ​​​ള്‍, ജിം​​​നാ​​​സ്റ്റി​​​ക്‌​​​സ്, ഹാ​​​ന്‍ഡ് ബോ​​​ള്‍, ക​​​ബ​​​ഡി ആ​​​ന്‍ഡ് ഖോ-​​​ഖോ, ക​​​രാ​​​ട്ടെ, ക​​​യാ​​​ക്കിം​​​ഗ് ആ​​​ന്‍ഡ് കാ​​​നോ​​​യിം​​​ഗ്, സോ​​​ഫ്റ്റ്‌​​​ബോ​​​ള്‍, ത​​​യ്ക്വാ​​​ന്‍ഡ, വോ​​​ളി​​​ബോ​​​ള്‍, വു​​​ഷു.

കോ​​​ച്ച്: 100 ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത: സാ​​​യ്/​​​എ​​​ന്‍എ​​​സ്-​​​എ​​​ന്‍ഐ​​​എ​​​സ്/ മ​​​റ്റേ​​​തെ​​​ങ്കി​​​ലും അം​​​ഗീ​​​കൃ​​​ത ഇ​​​ന്ത്യ​​​ന്‍/ വി​​​ദേ​​​ശ സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കോ​​​ച്ചിം​​​ഗ് ഡി​​​പ്ലോ​​​മ​​​യും അ​​​ഞ്ചു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വും അ​​​ല്ലെ​​​ങ്കി​​​ല്‍ ഒ​​​ളിം​​​പി​​​ക്‌​​​സ്/ ലോ​​​ക ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പ് മെ​​​ഡ​​​ല്‍ ജേ​​​താ​​​വ്/ ര​​​ണ്ടു ത​​​വ​​​ണ ഒ​​​ളിം​​​പി​​​ക്‌​​​സി​​​ല്‍ പ​​​ങ്കാ​​​ളി​​​ത്വം അ​​​ല്ലെ​​​ങ്കി​​​ല്‍ ഒ​​​ളിം​​​പി​​​ക്‌​​​സ്/ ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ പ​​​ങ്കാ​​​ളി​​​ത്വ​​​വും ര​​​ണ്ടു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വും. അ​​​ല്ലെ​​​ങ്കി​​​ല്‍ ദ്രോ​​​ണാ​​​ചാ​​​ര്യ അ​​​വാ​​​ര്‍ഡ്.

പ്രാ​​​യ​​​പ​​​രി​​​ധി: 45 വ​​​യ​​​സ്.
ശ​​​മ്പ​​​ളം: 1,05,000- 1,50,000 രൂ​​​പ.
അ​​​സി​​​സ്റ്റ​​​ന്‍റ് കോ​​​ച്ച്: 200 ഒഴിവ്. യോഗ്യത: സാ​​​യ്/ എ​​​ന്‍എ​​​സ്-​​​എ​​​ന്‍ഐ​​​എ​​​സ്/​​​മ​​​റ്റേ​​​തെ​​​ങ്കി​​​ലും അം​​​ഗീ​​​കൃ​​​ത ഇ​​​ന്ത്യ​​​ന്‍/ വി​​​ദേ​​​ശ സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കോ​​​ച്ചിം​​​ഗ് ഡി​​​പ്ലോ​​​മ അ​​​ല്ലെ​​​ങ്കി​​​ല്‍ ഒ​​​ളിം​​​പി​​​ക്‌​​​സ്/ ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ പ​​​ങ്കാ​​​ളി​​​ത്വം അ​​​ല്ലെ​​​ങ്കി​​​ല്‍ ദ്രോ​​​ണാ​​​ചാ​​​ര്യ അ​​​വാ​​​ര്‍ഡ്.

പ്രാ​​​യ​​​പ​​​രി​​​ധി: 40 വ​​​യ​​​സ്.
ശ​​​മ്പ​​​ളം: 41,420- 1,12,400 രൂ​​​പ.
ഇ​​​ന്‍റ​​​ര്‍വ്യൂ മു​​​ഖേ​​​ന​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.
വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് www.sport sauthorityofindia.nic.in.