ബംഗളൂരു ആസ്ഥാനമായുള്ള ഭാരത് ഇലക്ട്രോണിക്സിൽ 50 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദ് യൂണിറ്റിലാണ് അവസരം. ഒരു വർഷത്തെ പരിശീലനമായിരിക്കും. കൂടാതെ സ്ഥാപനത്തിന്റെ കീഴിലുള്ള ബംഗളൂരുവിലെ സെൻട്രൽ റിസേർച്ച് ലബോറട്ടറിയിൽ മെംബർ (റിസർച്ച് സ്റ്റാഫ്) തസ്തികയിൽ എട്ട് ഒഴിവുണ്ട്. സ്ഥിരനിയമനമായിരിക്കും.
അപ്രന്റീസ്: 50
ഒഴിവുകൾ: മെക്കാനിക്കൽ എൻജിനിയർ- 20, കംപ്യൂട്ടർ സയൻസ്-10, ഇലക്ട്രോണിക്സ്- 10, സിവിൽ എൻജിനിയറിംഗ്- 10
പ്രായപരിധി: 25 വയസ്. 30.11.2021 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എസ്സി/എസ്ടി/ഭിന്നശേഷി വിഭാഗത്തിന് അഞ്ചുവർഷവും ഒബിസി വിഭാഗത്തിന് മൂന്നു വർഷവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
അപേക്ഷിക്കാനായി www.mhrdnats.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 29.
മെന്പർ (റിസർച്ച് സ്റ്റാഫ്): എട്ട്.
യോഗ്യത: സിഗ്നൽ പ്രൊസസിംഗ്/കമ്യൂണിക്കേഷൻ ആൻഡ് സിഗ്നൽ പ്രൊസസിംഗ്/ഇലക്ട്രോണിക്സ് ഡിസൈൻ ആൻഡ് ടെക്നോളജി/കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്/കൺട്രോൾ സിസ്റ്റം ആൻഡ് ഇൻസ്ട്രുമെന്റേഷൻ/കൺട്രോൾ കംപ്യൂട്ടിംഗ്/ റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ എംഇ/ എംടെക്.
വിശദവിവരങ്ങൾക്ക് www.belindia.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31.