കേന്ദ്ര സർവീസിലെ വിവിധ മന്ത്രാലയങ്ങളിലെ ഒഴിവുകളിലേക്ക് സ്റ്റെനോഗ്രാഫർമാരെ നിയമിക്കുന്നതിന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഗ്രേഡ് ഡി എക്സാമിനേഷൻ-2022ന് വൈകാതെ അപേക്ഷ ക്ഷണിക്കും.
യോഗ്യത: 12-ാം ക്ലാസ് പാസ്.
പ്രായം: ഗ്രൂപ്പ് സി തസ്തികയ്ക്ക് 18- 27 വയസ്. ഗ്രൂപ്പ് ഡിക്ക് 18- 30 വയസ്.
അപേക്ഷാഫീസ്: 100 രൂപ. പട്ടികവിഭാഗക്കാർ/ വികലാംഗർ/ വിമുക്തഭടൻ/ വനിതകൾ എന്നിവർക്കു ഫീസില്ല. ഓഫ് ലൈൻ അപേക്ഷകർ സെൻട്രൽ റിക്രൂട്ട്മെന്റ് ഫീസ്റ്റാന്പ് മുഖേന അടയ്ക്കണം.
അപേക്ഷിക്കേണ്ട വിധം- www.ssco nline.nic.in അല്ലെങ്കിൽwww.ssconline2 .gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തണം.കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.