നവരത്ന കന്പനിയായ ഭാരത് ഇലക്ട്രോണിക്സിന്റെ പഞ്ച്കുള യൂണിറ്റിൽ ട്രെയിനി എൻജിനിയറുടെയും പ്രോജക്ട് എൻജിനിയറുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 88 ഒഴിവുണ്ട്. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ വിഭാഗങ്ങളിലാണ് അവസരം. താത്കാലിക നിയമനമാണ്.
►ഒഴിവുകൾ: ട്രെയിനി എൻജിനിയർ- 55 (ഇലക്ട്രോണിക്സ്- 33, മെക്കാനിക്കൽ- 22),
►പ്രോജക്ട് എൻജിനിയർ- 33 (ഇലക്ട്രോണകിസ്- 16, മെക്കാനിക്കൽ- 17).
യോഗ്യത: ഫസ്റ്റ് ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിൽ നാലു വർഷത്തെ ഫുൾടൈം ബിഇ/ബിടെക്. (എസ്സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്ക് പാസ് മാർക്ക് മതി). പ്രോജക്ട് എൻജിനിയർ തസ്തികയിലേക്ക് അപേക്ഷിക്കാൻ രണ്ടു വർഷത്തെ പ്രവർത്തന പരിചയവും ഉണ്ടായിരിക്കണം.
പ്രായം: ട്രെയിനി എൻജിനിയർക്ക് 25 വയസും പ്രോജക്ട് എൻജിനിയർക്ക് 28 വയസുമാണ് ഉയർന്ന പ്രായപരിധി. എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും നിയമാനുസൃത ഇളവുണ്ട്.
ഫീസ്: പ്രോജക്ട് എൻജിനിയർക്ക് 500 രൂപയും ട്രെയിനി എൻജിനിയർക്ക് 200 രൂപയുമാണ് ഫീസ്. ഭിന്നശേഷിക്കാർക്കും എസ്സി, എസ്ടി വിഭാഗക്കാർക്കും ഫീസ് ബാധകമല്ല.
അപേക്ഷിക്കേണ്ട വിധം: ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന തീയതി ഒക്ടോബർ 27. കൂടുതൽ വിവരങ്ങൾക്ക് www.bel-india.in.