മുംബൈയിലെ ടാറ്റാ മെമ്മോറിയല്‍ സെന്ററിലും അനുബന്ധ ആശുപത്രികളിലുമായി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യത്യസ്ത വിജ്ഞാപനങ്ങളിലായി (132/2021,13 5/2021) 221 ഒഴിവുകളുണ്ട്.
നഴ്സിംഗ് തസ്തികയില്‍ 102 ഒഴിവും എല്‍ഡി ക്ലാര്‍ക്ക് തസ്തികയില്‍ 40 ഒഴിവുകളുമാണ് ഉള്ളത്. മുംബൈ ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റല്‍, മുല്ലന്‍പുര്‍ (പഞ്ചാബ്), വിസാഗ് (ആന്ധ്രപ്രദേശ്) ഹോമി ഭാഭ കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്നിവടങ്ങളിണ് അവസരം.
നഴ്സ്: 102 (നഴ്സ് എ- 73, നഴ്സ് ബി- 24, നഴ്സ് സി- അഞ്ച്)
യോഗ്യത: ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറിയും ഓങ്കോളോജി നഴ്സിംഗ് ഡിപ്ലോമയും. അല്ലെങ്കില്‍ പോസ്റ്റ് ബേസിക് ബിഎസ്സി. ഇന്ത്യന്‍/ സ്റ്റേറ്റ് നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്.
നഴ്സ് എ- ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ( കുറഞ്ഞത് അമ്പത് കിടക്കകളുള്ള ആശുപത്രി), നഴ്സ് ബി- ആറു വര്‍ഷത്തെ പ്രവൃത്തിപരിചയം (100 കിടക്കകളുള്ള ആശുപത്രി), നഴ്സ് സി- 12 വര്‍ഷത്തെ പ്രവൃത്തിപരിചയം (100 കിടക്കകളുള്ള ആശുപത്രി).
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷയ്ക്കും www.tmc.gov.in കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 29, ഡിസംബര്‍ ഏഴ്.