യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിൽ അസിസ്റ്റന്റ് കമൻഡാന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. 253 ഒഴിവുകളാണുള്ളത്. ബിഎസ്ഫ്, സിആർപിഎഫ്, സിഐ എസ്എഫ്, ഐടിബിപി, എസ്എസ്ബി എന്നിങ്ങനെയാ ണ് ഒഴിവുകൾ.
സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാമെങ്കിലും ഐടിബിടിയിൽ പുരുഷൻമാരെ മാത്രമേ നിയമിക്കുകയുള്ളൂ.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം. എൻസിസി സി സർട്ടിഫിക്കറ്റ്, ബി സർട്ടിഫിക്കറ്റ് അഭിലഷണീയ യോഗ്യതയാണ്. ഇന്റർവ്യൂ, പേഴ്സണൽ ടെസ്റ്റ് എന്നിവയുടെ സമയത്തുമാത്രമേ എൻസിസി സർട്ടിഫിക്കറ്റ് പരിഗണിക്കുകയൂള്ളൂ.
പ്രായം: 20 നും 25നും മധ്യേ. എസ്സി/ എസ്ടി/ ഒബിസി വിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. 2022 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
തെരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായുള്ള എഴുത്തുപരീക്ഷ, കായികക്ഷമതാപരീക്ഷ, വൈദ്യപരിശോധന, പേഴ്സണാലിറ്റി ടെസ്റ്റ്/ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
ശാരീരിക യോഗ്യത: പുരുഷൻമാർ: ഉയരം-170 സെ.മീ., നെഞ്ചളവ്-80 സെ.മീ., വികസിപ്പിക്കുന്പോൾ 85 സെ.മീ.(പട്ടികവർഗക്കാർക്ക് യഥാക്രമം 162 സെ.മീ., 77 -82 സെ.മീ.).
സ്ത്രീകൾ: 157 സെ.മീ.(പട്ടികവർഗക്കാർക്ക് 154 സെ.മീ.) തൂക്കം ഉയരത്തിന് ആനുപാതികം.
കാഴ്ചശക്തി: കണ്ണടയില്ലാതെ രണ്ടു കണ്ണുകൾക്കും 6/6, 6/9. കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്ന പാദം, പിടച്ച ഞരന്പുകൾ, കോങ്കണ്ണ് എന്നിവ അയോഗ്യതയാണ്.
കായികക്ഷമതാപരീക്ഷ:
പുരുഷൻമാർ: 16 സെക്കൻഡിൽ 100 മീറ്റർ ഓട്ടം. 6.5 മിനിട്ടിൽ 1.6 കിലോമീറ്റർ ഓട്ടം. ലോംഗ്ജംപ് 3.65 മീറ്റർ(മൂന്നവസരം). ഹൈജംപ് 1.2 മീറ്റർ(മൂന്നവസരം). ഷോട്ട്പുട്ട് 4.5 മീറ്റർ.
സ്ത്രീകൾ: 16 സെക്കൻഡിൽ 100 മീറ്റർ ഓട്ടം. 4 മിനിറ്റിൽ 800 മീറ്റർ ഓട്ടം. ലോംഗ്ജംപ് 2.7 മീറ്റർ.
ഫീസ്: 200 രൂപയാണ് അപേക്ഷാഫീസ്. എസ്സി,എസ്ടി, വനിതകൾ ഫീസ് അടയ്ക്കേണ്ടതില്ല. സ്റ്റേറ്റ് ബാങ്കിന്റെ ഏതെങ്കിലും ശാഖവഴിയോ, നെറ്റ് ബാങ്കിംഗ് സേവനം ഉപയോഗിച്ചോ ഫീസ് അടയ്ക്കാവുന്നതാണ്.
അപേക്ഷിക്കേണ്ടവിധം: www. upscon line.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി മേയ് 10.