ഡൽഹി സർവകലാശാലയ്ക്കു കീഴിലെ രണ്ട് കോളജുകളിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലക്ഷ്മി ബായി കോളജിൽ 104 ഒഴിവും രാംജാസ് കോളജിൽ 148 ഒഴിവുകളാണ് ഉള്ളത്.
ലക്ഷ്മിബായ് കോളജ്
ഒഴിവുകൾ: കൊമേഴ്സ് 12, കംപ്യൂട്ടർ സയൻസ്- നാല്, ഇക്കണോമിക്സ്- പത്ത്, ഇംഗ്ലീഷ്- 13, ഹിന്ദി- എട്ട്, ഹിസ്റ്റിറി- രണ്ട്, ഹോം സയൻസ്- 11, മ്യൂസിക്- ഒന്ന്, ഫിലോസഫി- എട്ട്, ഫിസിക്കൽ എഡ്യൂക്കേഷൻ- ഒന്ന്, പൊളിറ്റിക്കൽ സയൻസ്- അഞ്ച്, പഞ്ചാബി- ഒന്ന്, സൈക്കോളജി- 11, സംസ്കൃതം- നാല്, സോഷ്യോളജി- ഒന്‍പത്, ഇവിഎസ്- നാല്
അപേക്ഷാ ഫീസ്: 500 രൂപ. (വനിതകൾക്കും ഭിന്നശേഷിക്കാർക്കും എസ്സി, എസ്ടി വിഭാഗക്കാർക്കും ബാധകമല്ല.) ഓണ്‍ലൈനായാണ് ഫീസടയ്ക്കേണ്ടത്. വിശദവിവരങ്ങൾ www.akshm ibaicollege.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഓണ്‍ലൈൻ അപേക്ഷ https//colrec.du.ac.in എന്ന ലിങ്ക് വഴി സമർപ്പിക്കണം. അവാസന തീയതി ജൂണ്‍ 24.
രാംജാസ് കോളജ്
ഒഴിവുകൾ: ബോട്ടണി- 12, കെമിസ്ട്രി- 22, കൊമേഴ്സ്- 15, ഇക്കണോമിക്സ്- ആറ്, ഇംഗ്ലീഷ്- 11, ഹിന്ദി- ആറ്, ഹിസ്റ്ററി- പത്ത്, മാത്തമാറ്റിക്സ്- 12, ഫിലോസഫി- ഏഴ്, സംസ്കൃതം- മൂന്ന്, സ്റ്റാറ്റിസ്റ്റിക്സ്- അഞ്ച്, സുവോളജി- 11.
അപേക്ഷാഫീസ്: 500 രൂപ. (വനിതകൾക്കും ഭിന്നശേഷിക്കാർക്കും എസ്സി, എസ്ടി വിഭാഗക്കാർക്കും ബാധകമല്ല.). ഓണ്‍ലൈനായാണ് ഫീസടയ്ക്കേണ്ടത്. വിശദവിവരങ്ങൾക്ക് www.ramjas.du.ac.in എന്ന വെബ്സൈറ്റ് കാണുക. ഓണ്‍ലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഒന്ന്.