രാജ്യത്തെ വിവിധ സൈനിക മെഡിക്കൽ കോളജുകളിലേക്ക് നഴ്സിംഗ് കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം.അവിവാഹിതരായ പെണ്‍കുട്ടികൾക്കും വിവാഹമോചനം നേടിയവർക്കും വിധവകൾക്കും അപേക്ഷിക്കാം. 220 ഒഴിവുകളാണ് ഉള്ളത്.
നാലുവർഷത്തെ ബിഎസ്സി നേഴ്സിംഗ് കോഴ്സിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പൂർണമായും സൗജന്യമായി നടത്തുന്ന ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കരസേനയിൽ കമ്മീഷൻഡ് ഓഫീസർ റാങ്കിൽ സ്ഥിരനിയമനം ലഭിക്കും. അപേക്ഷകർ എൻടിഎയുടെ 2023 ലെ നീറ്റ് യോഗ്യത നേടിയിരിക്കണം.
യോഗ്യത: 50 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ചുള്ള പ്ലസ്ടു/ തത്തുല്യം. റെഗുലർ രീതിയിൽ പഠിച്ച് ആദ്യത്തെ അവസരത്തിൽ തന്നെ പാസായവർക്കും അവസാന വർഷക്കാർക്കും അപേക്ഷിക്കാം.
പ്രൈവറ്റ് വിദ്യാർഥികൾക്കും ഏതെങ്കിലും വിഷയത്തിൽ സേ എഴുതി ജയിച്ചവരും അപേക്ഷിക്കേണ്ടതില്ല.
അപേക്ഷാ ഫീസ്: 200 രൂപ.
വെബ്സൈറ്റ്: www. joinindianarmy.nic.in