എ​യിം​സ്: 877 ഒ​ഴി​വ്
റാ​യ്ബ​റേ​ലി: 149

ഉ​ത്ത​ർ​പ്ര​ദേ​ശ് റാ​യ്ബ​റേ​ലി​യി​ലെ എ​യിം​സി​ൽ 149 ഒ​ഴി​വ്. നേ​രി​ട്ടു​ള്ള നി​യ​മ​നം. ഒ​ക്‌​ടോ​ബ​ർ 16 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.
www.aiimsrbl.edu.in

ക​ല്യാ​ണി: 133

ബം​ഗാ​ൾ ക​ല്യാ​ണി​യി​ലെ എ​യിം​സി​ൽ 133 ഒ​ഴി​വ്. നേ​രി​ട്ടു​ള്ള നി​യ​മ​നം. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം.
www.aiimskalyani.edu.in

ജോ​ധ്പു​ർ: 105

രാ​ജ​സ്ഥാ​ൻ ജോ​ധ്പു​രി​ലെ എ​യിം​സി​ൽ 105 നോ​ണ്‍ ഫാ​ക്ക​ൽ​റ്റി ഒ​ഴി​വ്. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം.
www.aiimsjodhpur.edu.in

ഭ​ട്ടി​ൻ​ഡ: 89

പ​ഞ്ചാ​ബ് ഭ​ട്ടി​ൻ​ഡ​യി​ലെ എ​യിം​സി​ൽ 89 ഫാ​ക്ക​ൽ​റ്റി (ഗ്രൂ​പ്പ്‌ എ) ​ഒ​ഴി​വ്. നേ​രി​ട്ടു​ള്ള നി​യ​മ​നം. ഒ​ക്‌​ടോ​ബ​ർ ആ​റു വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ത​സ്തി​ക​ക​ൾ: പ്ര​ഫ​സ​ർ (23), അ​ഡീ​ഷ​ന​ൽ പ്ര​ഫ​സ​ർ (9), അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ (25), അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (32 ഒ​ഴി​വ്); യോ​ഗ്യ​ത: എം​ഡി/​എ​എ​സ്/​ഡി​എം/​എം​സി​എ​ച്ച് പി​എ​ച്ച്ഡി. പ്ര​വൃ​ത്തി പ​രി​ച​യ​വും വേ​ണം.
www.aiimsbathinda.edu.in

ഗൊ​ര​ഖ്പു​ർ: 137

ഉ​ത്ത​ർ​പ്ര​ദേ​ശ് ഗൊ​ര​ഖ്പു​രി​ലെ എ​യിം​സി​ൽ 137 സീ​നി​യ​ർ റെ​സി​ഡ​ന്‍റ് (നോ​ണ്‍ അ​ക്കാ​ദ​മി​ക്) ഒ​ഴി​വ്. ഒ​ക‌്ടോ​ബ​ർ 10 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: എം​ഡി/​എ.​എ​സ്/​ഡി​എ​ൻ​ബി/​എം​ഡി​എ​സ്/​ഡി​എം/​എം​സി​എ​ച്ച്/​പി​എ​ച്ച്ഡി. പ്രാ​യം: 45.
www.aiimsgorakhpur.edu.in

റാ​യ്പു​ർ: 98

ഛത്തി​സ്ഗ​ഡ് റാ​യ്പൂ​രി​ലെ എ​യിം​സി​ൽ 98 സീ​നി​യ​ർ റെ​സി​ഡ​ന്‍റു (നോ​ണ്‍ അ​ക്കാ​ദ​മി​ക്) ഒ​ഴി​വ്. സെ​പ്റ്റം​ബ​ർ 29 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: എം​ഡി/​എ​എ​സ്/​ഡി​എ​ൻ​ബി/​ഡി​പ്ലോ​മ/​എം​ഡി​എ​സ്; പ്രാ​യം: 45. ശ​ന്പ​ളം: 67,700.

www.aiimsraipur.edu.in

പാ​റ്റ്ന: 93

ബി​ഹാ​ർ പാ​റ്റ്ന​യി​ലെ എ​യിം​സി​ൽ 93 ഫാ​ക്ക​ൽ​റ്റി ഒ​ഴി​വ്. നേ​രി​ട്ടു​ള്ള നി​യ​മ​നം. യോ​ഗ്യ​ത: എം​ഡി/​എ​എ​സ്/​എം​സി​എ​ച്ച്/​ഡി​എം ഡോ​ക്‌​ട​റ​ൽ ബി​രു​ദം. പ്ര​വൃ​ത്തി പ​രി​ച​യ​വും വേ​ണം.
www.aiimspatna.edu.in

രാ​ജ്കോ​ട്ട്: 73

രാ​ജ്കോ​ട്ടി​ലെ ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ 73 സീ​നി​യ​ർ റെ​സി​ഡ​ന്‍റ് (നോ​ണ്‍ അ​ക്കാ​ദ​മി​ക്) ഒ​ഴി​വ്. ഒ​ക‌്ടോ​ബ​ർ മൂ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: എം​ബി​ബി​എ​സ്/​ബി​ഡി​എ​സ്/​എം​എ​സ് സി/​എം​ഡി/​എം​എ​സ്/ എം​ഡി​എ​സ്/​ഡി​എം എം​സി​എ​ച്ച്/​ഡി​എ​ൻ​ബി/​പി​എ​ച്ച്ഡി. പ്രാ​യ​പ​രി​ധി: 45. www.aiimsrajkot.edu.in