തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജിയിൽ ടെക്നിക്കൽ അസിസ്റ്റന്റ്, പ്രോഗ്രാം മാനേജർ-സോഷ്യൽമീഡിയ തസ്തികകളിൽ ഒഴിവ്. പ്രോഗ്രാം മാനേജർ തസ്തികയിൽ ഓഗസ്റ്റ് 21 വരെയും ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഓഗസ്റ്റ് 23 വരെയും ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, ശമ്പളം:
ടെക്നിക്കൽ അസിസ്റ്റന്റ്: സിഎസ്/ ഐടി/ഇലക്ട്രോണിക്സിൽ ബിഎസ്സി, ബിസിഎ, ബിടെക്. അല്ലെങ്കിൽ എംസിഎ, 2 വർഷ പരിചയം; 21,175.
പ്രോഗ്രാം മാനേജർ-സോഷ്യൽമീഡിയ: ബിടെക്/എംഎസ്സി/എംസിഎ/ എംബിഎ/എംഎസ്ഡബ്ല്യു/എംജെഎംസി/എംസിജെ/എംഎ; 50,000-70,000.
• www.careers.cdit.org