ഡൽഹിയിലെ എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 77 ഒഴിവ്. ജോലിപരിചയം ഉള്ളവർക്കാണ് അവസരം. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 4 വരെ.
തസ്തികകൾ: സീനിയർ മാനേജർ, മാനേജർ, ആർക്കിടെക്റ്റ്, സയന്റിഫിക് ഓഫീസർ, എൻജിനിയർ, ഡെപ്യൂട്ടി മാനേജർ, ഓഫീസർ, ഡിജിഎം.
ഒഴിവുള്ള വിഭാഗങ്ങൾ: കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ആർക്കിടെക്ചർ, കെമിസ്ട്രി, സിവിൽ ഇൻസ്ട്രുമെന്റേഷൻ, സേഫ്റ്റി, മെറ്റലർജി, ഫിനാൻസ്, ലൈബ്രറി.
യോഗ്യത: ബിഇ/ബിടെക്/ബിഎസ്സി/ബിആർക്/സിഎ/സിഡബ്ല്യുഎ.
ശമ്പളം: 60,000-2,40,000
യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും മറ്റു വിശദാംശങ്ങൾക്കും: www.engineersindia.com