Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health

? ഗുണ്ടാപിരിവ് കൊടുക്കാതിരുന്നതിന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വ്യാപാരിയെ മൃഗീയമായി മര്‍ദ്ദിച്ച് ശരീരത്തിലൂടെ ഓട്ടോറിക്ഷ കയറ്റിയ സംഭവത്തില്‍ സാറിന്റെ പ്രതികരണം. ജില്ലാ സെക്രട്ടറിയെങ്കില്‍ എന്തുചെയ്യുമെന്ന് ജനം ഭയക്കുന്നു.

ഞീഴൂര്‍ പി.ഡി.എന്‍. നമ്പൂതിരിപ്പാട് കടുത്തുരുത്തി.

= ബ്രാഞ്ച് സെക്രട്ടറി ഓട്ടോ കയറ്റിയതിനാല്‍ ജില്ലാ സെക്രട്ടറി റോഡ് റോളറുമായി വരുമെന്ന് പേടിക്കണ്ട. പാര്‍ട്ടിയുടെ താഴെ തട്ടിലാണ് മുരടന്മാരുള്ളത്. മേലോട്ട് ചെല്ലും തോറും മനുഷ്യത്വം കൂടി കൂടി തങ്കപ്പെട്ട കോടിയേരിവരെയാകും.

? അള്‍സറിനും ഗ്യാസിനും ദഹനത്തിനും ഉള്ള ഇംഗ്ലീഷ് മെഡിസിന്‍ ഹോട്ടലുകാര്‍ക്കും വില്‍ക്കാനുള്ള അനുമതി കൊടുത്താല്‍?

വടക്കേതില്‍ വിനോദ് കുമാര്‍ നറുകര

= മരുന്നും അവര്‍ ഭക്ഷണം തന്നെയാക്കും. ചിലതു കഴിച്ചാല്‍ വയറിളകും, ചില ഐറ്റം തിന്നാല്‍ വയര്‍ ഉറയ്ക്കും.

? ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം ആലപിക്കാന്‍ കാമുകി കാമുകനോടു പറഞ്ഞാല്‍ ഏതു ഗാനമാണ് അയാള്‍ ആലപിക്കേണ്ടത്?

റോയി ജോര്‍ജ്, കൊല്ലം

= ഏഴല്ലാ എഴുന്നൂറു സ്വരങ്ങളും ചേര്‍ത്തൊന്ന് പൊട്ടിക്കരഞ്ഞോളൂ...... അവള്‍ക്ക് സമാധാനമാവട്ടെ!


politicalnaircartoons.blogspot.in? തന്റെ കെട്ട്യോള്‍ ഒരു മാലാഖയായിരിക്കണം എന്നു പുരുഷന്‍ ആഗ്രഹിക്കുമ്പോള്‍ തന്റെ കെട്ട്യോന്‍ എന്തായിരിക്കണമെന്നാണ് സ്ത്രീ ആഗ്രഹിക്കുന്നത്?

റോയി ജോര്‍ജ്, കൊല്ലം

= എല്ലാം ഉടനുടന്‍ സാധിച്ചു കൊടുക്കുന്ന കുടത്തിലെ ഭൂതം

? ഭാരം കൂടിയ ശരീരത്തിന്റെ കനം കുറയ്ക്കാന്‍ എത്ര ശ്രമിച്ചിട്ടും കഴിയാതെ ഉഴലുന്നവര്‍ നമ്മുടെ സമൂഹത്തില്‍ ധാരാളം പേരുണ്ട്. എന്നാല്‍ ഒടിയന്‍ സിനിമയ്ക്കു വേണ്ടി മോഹന്‍ലാല്‍ ശരീരഭാരം കുറച്ചു, താടിയും മീശയും വടിച്ചു. ഇപ്പോള്‍ കുചേലനെന്ന സിനിമയ്ക്കു വേണ്ടി ജയറാം 20 കിലോ തടി കുറച്ചു തലയും മൊട്ടയടിച്ചതായി വാര്‍ത്ത കണ്ടു. ഈ സിനിമാക്കാര്‍ക്ക് എങ്ങനെയാണ് ഇത്ര വേഗത്തില്‍ ഇതൊക്കെ കഴിയുന്നത്?.

സതീശന്‍ മുമ്പള്ളി, കൊറ്റാളി,കണ്ണൂര്‍

= പണം കിട്ടുമെന്നു കണ്ടാല്‍ മനുഷ്യരെന്തു സാഹസവും കാണിക്കും!

? മിക്ക രാഷ്ട്രീയ നേതാക്കളുടേ യും വയറ് പുറത്തേക്ക് കണ്ടമാ നം തള്ളി നില്ക്കുന്നല്ലൊ സാറെ ..??

മോഹന്‍ കുഞ്ഞൂഞ്ഞ്,ചെറുപുഴ.

= വികസനം ആദ്യം അവിടെയാണു തുടങ്ങുക..!

? ആനയുടെ കുത്തേറ്റ് മരിച്ചാല്‍ പത്ത് ലക്ഷം! കടന്നല്‍ക്കുത്തേ റ്റാല്‍ ഒന്നുമില്ല. ഇതില്‍ നിന്നും നാം ഉള്‍ക്കൊള്ളേണ്ട വസ്തു താപരമായ സത്യം?

വടക്കേതില്‍ വിനോദ് കുമാര്‍, നറുകര

= വെയിറ്റുള്ളവര്‍ക്കെ നാട്ടില്‍ വിലയുള്ളൂ.

? കേരളാ ഗവര്‍ണറേയും പ്രധാനമന്ത്രി മോദിയേയും പറ്റി മന്ത്രി എം.എം മണിസാറിന്റെ ഒരു പ്രസ്താവന ഈയിടെ പത്രത്തില്‍ കണ്ടു. എന്തുഗ്രന്‍ ഭാഷ. കേരളത്തിന്റെ സംസ്‌കാരം വിളിച്ചറിയിക്കുന്ന ഭാഷ. ഇനി എന്തിനാണ് വിദ്യാര്‍ത്ഥികളെ ഇംഗ്ലണ്ടിലും അമേരിക്കയിലും വിട്ടു പരിശീലിപ്പിക്കണം! മണിസാറിന്റടുത്തു വിട്ടാല്‍ പോരെ മിടുമിടുക്കാന്മാരായി മാറുമല്ലോ..?

പി.പി മാധവന്‍നായര്‍, തിരുനക്കര, കോട്ടയം.

= ഇടുക്കിയിലെ കുടുംബശ്രീ മഹിളകള്‍ പാടി സുഖിപ്പിച്ചതുപോലെ...............
വ്യത്യസ്തനായൊരു മന്ത്രിയാം മണിയെ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.....ല്ലോ!


politicalnaircartoons.blogspot.in


? ഓരോ പ്രശ്‌നങ്ങളുണ്ടാകുമ്പോഴും കുറ്റക്കാര്‍ക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കും എന്ന് അധികാരികള്‍ പറയുന്നുണ്ടല്ലോ. അങ്ങനെയാകുമ്പോള്‍ രണ്ടു തരം നടപടി നിയമത്തില്‍ ഉണ്ടെന്നല്ലേ അര്‍ഥം. ഒന്ന് മുഖംനോക്കിയും രണ്ടാമത്തേത് മുഖം നോക്കാതെയും. അല്ലേ!

ദാമോദരന്‍ നായര്‍, കാഞ്ഞോളി

= രണ്ടല്ലാ, പലതുണ്ട്. രാഷ്ട്രീയം നോ ക്കി, പോക്കറ്റു നോക്കി, ആരോഗ്യവും ഗ്ലാമറും നോക്കി.... അങ്ങനെയങ്ങനെ....

? 2024-ലെ പാര്‍ലമെന്റ് ഇലക്ഷനില്‍ കുത്തകമുതലാളിമുക്ത ഭാരതം എന്ന മുദ്രാവാക്യവുമായി പോരിനിറങ്ങിയാല്‍ സിപിഎമ്മിന് ഇന്ത്യയില്‍ എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ പറ്റില്ലേ? നായരുടെ കമന്റ്...

എന്‍.ഷാജു കണ്ണൂര്‍

= പാര്‍ട്ടിക്ക് അതിനേക്കാള്‍ ലാഭം കുത്തക മുതലാളികളെ 'മുത്ത'-മിടുന്നതാണ്!

? പൗരത്വബില്ലുമായി കേന്ദ്ര സര്‍ക്കാരും, നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാ ന സര്‍ക്കാരും പറയുന്നു.... ഒടുവില്‍ എന്തു സംഭവിക്കും ഗുരുജി...?

പൊതുവായി പൊന്ന അയിലൂര്‍, നെന്മാറ

= സിപിഎം പിബി കൂടി കേന്ദ്രസര്‍ക്കാരിനെ ഡിസ്മിസ് ചെയ്യും..!

? പെട്രോളിന്റെയും സ്വര്‍ണത്തിന്റെയും റോക്കറ്റ് പോലുള്ള കുതിച്ചു ചാട്ടത്തിനിട യില്‍ തളര്‍ന്നുവീണുപോയ ഉള്ളിയെ പറ്റി എന്തെങ്കിലും പറയാനുണ്ടോ സാര്‍?

യു.ബാലഗോപാലന്‍,പേരാമ്പ്ര, കോഴിക്കോട്.

= അന്തര്‍ദേശിയ ചാട്ടക്കാര്‍ക്കൊപ്പം ഉള്ളി കിടന്നു തുള്ളിയാല്‍ വിവരമറിയും! അധി കം തുള്ളിയാല്‍ ചട്ടിവരെ.

? വില കൂടിയ ഹെല്‍മറ്റ് ധരിച്ചിട്ടും കോട്ട യത്ത് ഒരു ചെറുപ്പക്കാരന്റെ തലയിലൂടെ ബസ് കയറിയിറങ്ങി. ഇതില്‍ നിന്നും നമ്മള്‍ തന്നെ വേണം നമ്മുടെ ജീവനെ കാക്കേണ്ട തെന്നതല്ലെ സത്യം..?

മോഹന്‍ കുഞ്ഞൂഞ്ഞ്, ചെറുപുഴ.

= കാലന്‍ വിളിച്ചാല്‍ തടയാന്‍ ഹെല്‍മറ്റും സീറ്റ് ബെല്‍റ്റുമൊന്നും പോരാതെ വരും


politicalnaircartoons.blogspot.in


? ട്രമ്പിന്റ തലയ്ക്കുമാത്രം 575കോടി വിലയിട്ടു ഇറാന്‍ സര്‍ക്കാര്‍. ഹൊ! അപ്പൊ മൊത്തം വില എത്ര കോടി ആയിരിക്കും....?

പി.റ്റി ജയന്‍ കടുത്തുരുത്തി.

= ഓഫറുണ്ട്. തല കിട്ടിയാല്‍ മതി, ഉടല്‍ ഫ്രീയാണ്.

? പൗരത്വ ഭേദഗതി ബില്‍ പോലീസിന്റെ ശ്വാനസേനയ്ക്ക് ബാധകമാകുമോ നായര്‍ജീ...?

ജോര്‍ജ് സിറിള്‍, പുത്തന്‍വീട്ടില്‍, വിയ്യൂര്‍

= ഈ സര്‍ക്കാര്‍ പൗരത്വബില്‍ നടപ്പാക്കുമെന്ന് ഒരു ശ്വാനനും കരുതണ്ടാ!

? യുവജനങ്ങളുടെ നേതൃശേഷി വളര്‍ത്താന്‍ കേരളത്തില്‍ യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി തുടങ്ങുന്നു - വാര്‍ത്ത. ഇതിനെക്കുറിച്ച് നായര്‍ജിക്ക് എന്താണ് പറയാനുള്ളത്?

റോയി ജോര്‍ജ്, കൊല്ലം

= കേരളത്തിലെ യുവശക്തിക്ക് ട്രെയിനിംഗ് കിട്ടേണ്ട കോഴ്‌സുകള്‍ പ്രതിക്ഷേധ സമരങ്ങള്‍, നോക്കുകൂലി, സദാചാര ഗുണ്ടായിസം, മനുഷ്യച്ചങ്ങല.. എന്നിവയൊക്കെ ആകണം!

? നിര്‍മാതാക്കളുമായി ഇടഞ്ഞുനില്‍ക്കുന്ന ഷെയ്ന്‍ നിഗം ആദ്യം മുടിമുറിച്ചു, ഇപ്പോള്‍ നിര്‍മാതാകാവാകുന്നുവെന്ന വാര്‍ത്തയും. എങ്ങനെയുണ്ട്?

ശ്രീധരന്‍ അവണൂര്‍

= നിര്‍മാതാക്കള്‍ മാനസിക രോഗികളാണെന്ന് ഷെയിന്‍ പറഞ്ഞിരുന്നു. അപ്പോള്‍ തനിക്കുമത് ഇണങ്ങുമെന്ന് തോന്നിയിരിക്കും!

? വെറുതേയായിരുന്ന ഭാര്യ ഇപ്പോള്‍ മാലാഖയായത് എങ്ങനെ?

ആര്‍.എം.ഇബ്രാഹിം, ഇഖ്ഷാദ് മഹല്‍, വെളുത്തൂര്‍,തൃശൂര്‍

= ഭാര്യ അത്ര പോരാ... എന്നു കണ്ടപ്പോള്‍ ഒന്നു പ്രോത്സാഹിപ്പിച്ചതാണ്.

? ജിഡിപി വെള്ളത്തിലിട്ട സോപ്പ് പോലെ അലിഞ്ഞലിഞ്ഞില്ലാതായിക്കൊണ്ടിരിക്കുന്നതിനാല്‍ രാഷ്ട്രപതി ഉപരാഷ്ട്രപതി, ഗവര്‍ണര്‍ എന്നീ അലങ്കാര പദവികള്‍ നിര്‍ത്തലാക്കിക്കൂടെ സാറെ?

കെ. ദിവാകരന്‍, കാക്കേന്‍, കീരിയാട്, പുഴാതി, കണ്ണൂര്‍.

= പറ്റില്ല. ഗവണ്മെന്റ് ദ്രോഹ പ്രക്ഷോഭ(ജിഡിപി)ങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ ഗവണ്മെന്റ് സ്ഥാപിത താല്പര്യ(ജിഎസ്റ്റ്റ്റി)ങ്ങള്‍ കൊണ്ടു വേണം ചെറുക്കാന്‍....


politicalnaircartoons.blogspot.in


? പത്തു പതിനെട്ട് നിലയുള്ള കെട്ടിത്തിന് ചുറ്റും വട്ടം വരച്ചിട്ട്, ചുവട് മുതല്‍ മണ്ടവരെ ബോംബ് വച്ച് പൊട്ടിച്ചിട്ട് ഒരംശം പോലും പുറത്തു വീഴിക്കാത്ത ഇവന്മാരേ സമ്മതിക്കണം.......!
ഇവിടാണേല്‍ ഒരു പഫ്‌സ് മേടി ച്ചാല്‍ പാത്രത്തിനു ചുറ്റും വീഴി ക്കാതെയും, മോന്തേലെല്ലാം പറ്റിക്കാതെയും കഴിക്കാന്‍ ഇന്നു വരെ പറ്റീട്ടില്ല......!
സമ്മതിക്കണം....അല്ലേ?

കെ.കെ സുമേഷ്, കൊക്കാലെ, തൃശൂര്‍.

= അവരെ സമീപിച്ചാല്‍ പ ഫ്‌സും ചെറിയ പടക്കം വച്ച് പെട്ടിച്ച് പാത്രത്തിലാക്കിത്തരും.

? പ്രേമിച്ച് പ്രേമിച്ച് എന്നെ ഒരു ദേവസ്ത്രീയാക്കാന്‍ ചേട്ടന് കഴിയുമോ എന്നൊരു കാമുകി കാമുകനോടു ചോദിച്ചാല്‍ അയാള്‍ എന്താണ് മറുപടി പറയേണ്ടത്?

റോയ് ജോര്‍ജ്, കുണ്ടറ

= ദേവസ്ത്രീ എന്നാല്‍ മാ ലാഖ... പ്രേമിച്ച് പ്രേമിച്ച് നീ യെന്നെ കൊല്ലുമോ എന്നാണവള്‍ ചോദിക്കുന്നത്. സൂക്ഷിച്ചു വേണം മറുപടി!

? സ്വപ്നങ്ങളേക്കാള്‍ മനോ ഹരമാണ് ജീവിതം എന്നു പറയുന്നത് എന്തു കൊണ്ടാ ണ്?

കെ. ഒ. ആന്റണി, ചൊവ്വൂര്‍

= സ്വപ്നം മനസിന്റെ മാത്രം വ്യാപാരമാണ്. ജീവിതമാകുമ്പോള്‍ ശരീരത്തിന്റെ എല്ലാ അവയവങ്ങള്‍ ക്കും പങ്കെടുക്കാം..!

? മഹാത്മാഗാന്ധി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ വീണ്ടും നിസഹകരണ സമരം പ്രഖ്യാപിച്ചേനെയെന്ന് കവി കെ.സച്ചിദാനന്ദന്‍ പറയുന്നു. ഇതേക്കുറിച്ച് സാറിന് എന്താണ് പറയാനുള്ളത്? കവിയുടെ അഭിപ്രായത്തോട് എന്തു പറയുന്നു?

തറയില്‍ തമ്പി, പെരുവ.

= ഗാന്ധിജിക്ക് അറിയാവുന്ന ഏക പരിപാടി അതൊണെന്ന് സൂചിപ്പിക്കുന്ന കവി ആ മഹാത്മാവിനെ അപമാനിക്കുകയാണ്. കവിയോട് ഗാന്ധിജി പൊറുക്കട്ടെ.


politicalnaircartoons.blogspot.in


? കുടിയേറ്റക്കാരെയല്ല ഇവിടുത്തെ കുറെ അലവ ലാതി രാഷ്ട്രീയക്കാരെയും ചാനൽ പ്രവർത്തകരേയും ആണ് നാട് കടത്തേണ്ടതെന്നു ഞാൻ പറഞ്ഞാൽ...?

പി.റ്റി ജയൻ കടുത്തുരുത്തി.

= നിങ്ങളുടെ പൗരത്വം ചിലപ്പോൾ പോയിക്കിട്ടും.


? നമ്മുടെ കൊച്ചു കേരളത്തിൽ പ്രണയം മൂലമുള്ള കൊലപാതകങ്ങൾ നാൾക്കു നാൾ വർദ്ധിച്ചു വരുന്നു. പെണ്‍മക്കൾ ഉള്ള മാതാപിതാക്കൾ വളരെ പേടി യോടെയാണ് കഴിയുന്നത്. നിർഭയ കേസിൽ വധ ശിക്ഷ ലഭിച്ചിരിക്കുന്നു. എന്നിട്ട് പോലും യുവാക്കൾക്ക് ഒരു കുലുക്കവും ഇല്ല. ഇതിനുള്ള ഒരു പരിഹാരം പറഞ്ഞു തരുമോ ഗുരുജി...? പാടില്ല നമ്മുടെ മക്കൾ അകാലത്തിൽ പൊലിയാൻ പാടില്ല....

പൊതുവായി പൊന്ന അയിലൂർ, നെ·ാറ.

= നമ്മുടെ ആണ്‍മക്കളെ മര്യാദക്കാരും സ്നേഹസന്പന്നരുമായി വളർത്താൻ ശ്രദ്ധിക്കുക. അതേയുള്ളൂ ഒരു പരിഹാരം!


? തൃശ്ശൂർ മാനസീകരോഗാശുപത്രിയിൽ നിന്നും ചാടിപ്പോയ രോഗികളെ എന്തിനാ ഇനിയും പിടികൂടു ന്നത്. രോഗം മാറി എന്നതിന്‍റെ തെളിവല്ലെ ചാടിപ്പോ കൽ..?

= ആശുപത്രിക്കു പുറത്താണ് മുഴത്ത വട്ട·ാരുള്ളത്, അവരുമായി ഇടപഴകാതെ നോക്കണമല്ലോ!!


റോയി ജോർജ്,നെടുന്പായിക്കുളം, കുണ്ടറ

? പകരുന്നൊരു രോഗമാണ് ഈ പ്രണയം. പതിനാറു വയസ് കഴിഞ്ഞാൽ ആണിനും പെണ്ണിനും പകരുന്നൊരു രോഗമാണീ പ്രണയം...... ഒരു പഴയ സിനിമാഗാന ശകലമാണിത്. പ്രേമം ഒരു രോഗമാണെങ്കിൽ എന്താണ് അതിനുള്ള ചികിത്സ?

= വിവാഹം. അതോടെ പ്രണയം തീർന്നു കിട്ടും!

? പ്രതി പൂവൻകോഴിയാണ്. ഈ സിനിമാ ടൈറ്റിൽ കാണുന്പോൾ നായർജീക്ക് എന്തു തോന്നുന്നു?

= ഭരണകൂട ഭീകരതയാണെന്നു തോന്നുന്നു. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പ്രതിയാക്കുന്ന പോലീസിന്‍റെ പതിവു പരിപാടി... തന്നെ.

? പ്രതി പിടക്കോഴി എന്ന ടൈറ്റിലിൽ ഒരു സിനിമയെടുക്കാൻ താത്പര്യമുണ്ടെന്ന് സുഹൃത്ത് പറയുന്നു. അയാൾക്ക് എന്തുപദേശമാണ് നായർജിക്ക് നൽകാനുള്ളത്?

= വേണ്ടാ. സ്ത്രീ വിരുദ്ധമായി ചിത്രീകരിക്കപ്പെടും. വനിതാ കമ്മീഷൻ സ്വമേധയാ കേസും എടുത്തേക്കാം....

politicalnaircartoons.blogspot.in


? സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള നടപടി തുടങ്ങിയെന്നു കേട്ടു?

ശ്രീധരൻ അവണൂർ

= വീര്യം കുറഞ്ഞ ഭരണമായാൽ അങ്ങനെ പലതും കേൾക്കാം.? പൊതുഇടം എന്േ‍റതും എന്ന പേരിൽ വനിതാ ശിശുവികസനവകുപ്പ് സ്ത്രീകൾക്കായി ഒറ്റയ്ക്കും കൂട്ടായും രാത്രി 11 മുതൽ പുലർച്ചെ ഒന്നുവരെ രാത്രിയാത്ര നടത്തി. അങ്ങനെയെങ്കിൽ പുരുഷ·ാരായ ഞങ്ങൾക്കുവേണ്ടിയും ഒരു രാത്രിയാത്ര ഉടനെ പ്രതീക്ഷിക്കാമോ സാബ്? അതിനുവേണ്ടി എന്തുചെയ്യണം സാ ബ്?

തറയിൽ തന്പി, പെരുവ

= മദ്യം 24 മണിക്കൂറും 365 ദിവസ വും സുലഭമാക്കു ന്ന വേളയിൽ ബീ വറേജസ് കോർപ്പറേഷൻ വിചാരിച്ചാൽ ഒരു ലഹരിയാത്ര നടക്കും!? ദൈവം മനുഷ്യനു നൽകിയ മനോ ഹരമായ ഈ പ്രപഞ്ചത്തെ കറവ പ്പശുക്കളെ പോലെ കാണുന്നവരോട് എന്തെങ്കിലും പറയാനുണ്ടോ?

കെ.ഒ. ആന്‍റണി, ചൊവ്വൂർ

= പശുവിനെ ഗോമാതാവായി കാണുന്നതുപോലെ പ്രകൃതിയേയും മാതാവായി കാണണം..! (അമ്മയെ തല്ലുന്ന നാട്ടിൽ അതുകൊണ്ടും കാര്യമില്ല)? സിദ്ധിഖ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് ബിഗ് ബ്രദർ. അദ്ദേഹം ലാലിനോടൊപ്പം ചേർന്നും അല്ലാതെയും സംവിധാനം ചെയ്ത ചിത്രങ്ങൾക്കെല്ലാം ഇംഗ്ലീഷ് ടൈറ്റിലുകളാണ്. എന്തായിരിക്കും അദ്ദേഹം മലയാളചിത്രങ്ങൾക്ക് ഇംഗ്ലീഷ് ടൈറ്റിലുകൾ തെരഞ്ഞെടുക്കാൻ കാരണം?

റോയി ജോർജ്, കൊല്ലം

= താനെടുക്കുന്നതെല്ലാം ആഗോള സി നിമകളാണെന്ന് അദ്ദേഹം കരുതുന്നു. ലോകത്തെവിടെയും കഥയറിയാത്തവർക്കും പേരു മനസിലാകുമല്ലോ.

politicalnaircartoons.blogspot.in


? പോലീസിന്‍റെ ശ്വാനസേനയിലേക്ക് നായ്ക്കളെ സെലക്ട് ചെയ്യുന്പോൾ നാടൻ നായകൾക്ക് സംവരണമുണ്ടോ നായർജീ?

ജോർജ് സിറിൾ, പുത്തൻവീട്ടിൽ, വിയ്യൂർ

= നാടോടുന്പോൾ നടുവെ ഓടാനറിയാവുന്നവയ്ക്ക് പരിഗണനയുണ്ടാവും.


? കാർട്ടൂണ്‍സ്കോപ്പ് എഴുത്തുകാർക്ക് ഇനി ഏതെങ്കിലും രജിസ്റ്റർ വരുമോ? മെംബറാണെന്ന് എങ്ങനെ തെളിയിക്കും?

ആർ.എം.ഇബ്രാഹിം,

ഇഖ്ഷാദ് മഹൽ, തൃശൂർ.

= ചോദ്യം പ്രസിദ്ധീകരിച്ച പത്രത്തിന്‍റെ പേജ്(കോപ്പി പോരാ ഒറിജിനൽ) സൂക്ഷിച്ചു വയ്ക്കുന്നത് നല്ലതാണ്!

റോയി ജോർജ്, നെടുന്പായിക്കുളം, കുണ്ടറ

? ഈർക്കിലി മീശയുള്ള പുരുഷൻ പഴഞ്ചനാണെന്നും നല്ല കട്ടിമീശയുള്ള പുരുഷൻ പുരോഗമനവാദിയാണെന്നും ഒരു പെണ്‍കുട്ടി പറയുന്നു. ഇതിലെന്തു ലോജിക്കാണുള്ളത്?

= എല്ലാ രംഗത്തും കരുത്തിനാണ് ജനപിന്തുണ. കളി യിലും രാഷ്ട്രീയത്തിലും ജയിക്കാൻ പവർഗെയിം വേ ണം. അതുപോലെ കരുത്തുള്ള മീശയ്ക്കും ഗ്ലാമറാണ്!

? കേരളത്തിൽ കഴിഞ്ഞ കൊല്ലം മുക്കാൽ ലക്ഷത്തോളം വിവാഹമോചനങ്ങൾ നടന്നുവത്രേ. നിസാര കാരണങ്ങൾ മതിയ്രതേ ഇഴചേർന്ന ബന്ധത്തിന്‍റെ ഇഴ അകലാൻ. കേരളത്തിൽ വിവാഹമോചനങ്ങളുടെ എണ്ണം കൂടാൻ എന്തായിരിക്കും കാരണം?

= ഫാസ്റ്റു ഫുഡും ഷോപ്പിംഗും ശീലമാക്കിയ പുതുതലമുറ അന്നന്നത്തെ സന്തോഷവും ഉപയോഗവും മാത്രമെ കണക്കാക്കാറുളളൂ. വന്നുവന്ന് വ്യക്തിബന്ധങ്ങളിലും ന്ധയൂസ് ആന്‍റ് ത്രോ’ സംവിധാനമാണ്.

? ദന്പതികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ വിവാഹജീവിതത്തിന്‍റെ താളം തെറ്റിച്ചാൽ വിവാഹമോചനമാണോ അഭികാമ്യം?

= അല്ലെങ്കിൽ അമേരിക്കയും ഇറാനും പോലെ ഇടയ്ക്ക് രണ്ടു മിസൈലിട്ട് സമാധാനമായി കഴിയാം.....

politicalnaircartoons.blogspot.in


? ഈ പുതുവര്‍ഷത്തില്‍ ജനങ്ങളെ സേവിക്കാന്‍ വേണ്ടി കേരള സര്‍ക്കാരും കേരള ഗവര്‍ണ്ണരും തമ്മില്‍ അങ്കം കുറി ക്കുന്നു...! ഇതില്‍ ആര് ജയിക്കും ആര് തോല്‍ക്കും സാര്‍..? പ്ലീസ് കമെന്റ്...

പൊതുവായി പൊന്ന,അയിലൂര്‍, നെന്മാറ.

= ഭരണവര്‍ഗ്ഗങ്ങളെല്ലാം പരസ്പരം തമ്മില്‍ തല്ലി അവരുടെ കാര്യങ്ങള്‍ കാണും. തോല്‍വി എപ്പോഴും ജനത്തിനു മാത്രമാണ്.

? കടയില്‍ ചെ ന്ന് പ്ലാസ്റ്റിക് ക വറിലാക്കി വരു ന്ന ബ്രെഡ്, മു ളക് പൊടി, ആ ട്ട, മൈദ അങ്ങ നെയുള്ള സാധനങ്ങള്‍ വാങ്ങി തൂക്കി പിടിക്കാന്‍ കവര്‍ ചോദിച്ചപ്പോള്‍ കടക്കാരന്‍ പറയുകയാണ് പ്ലാസ്റ്റിക് കവര്‍ നിരോധിച്ചു എന്ന്..... അങ്ങയുടെ കമന്റ്?

സുമേഷ് കെ.കെ, കൊക്കാലെ, തൃശൂര്‍.

= ഇപ്പോള്‍ പ്ലാസ്റ്റിക്കിലെ തൂക്കിപ്പിടിയാണ് നിരോധിച്ചത്. അതുകഴിഞ്ഞ് ആട്ടയും മുളകു പൊടിയും വാങ്ങാന്‍ സ്റ്റീല്‍ പാത്രവുമായി പോകേണ്ടി വരും!

? ആദ്യചുംബനം അമൃതചുംബനമാണെന്ന് പറയാന്‍ എന്താണ് കാരണം?

റോയി ജോര്‍ജ്, കുണ്ടറ.

= അധികമായാല്‍ അമൃതും വിഷമാണല്ലോ..!

politicalnaircartoons.blogspot.in


? ബുദ്ധിപരമായും കായികപരമായും മികവില്ലാത്തവരെയാണോ പഠനവൈകല്യം എന്ന് വിശേഷിപ്പിക്കുന്നത്?

എസ്.കെ. മാസ്റ്റർ, കുറവിലങ്ങാട്.

= ബുദ്ധിയും ആരോഗ്യവുമുണ്ടായിട്ടും പഠനത്തിൽ ശ്രദ്ധിക്കാനാവാതെ അലന്പും അക്രമവും കോപ്പിയടിയുമുള്ള കോളജുകളിലാണ് ശരിക്കും പഠനവൈകല്യമുള്ളത്.


? എന്‍റെ ഒരു സുഹൃത്ത് എന്നോടു ചോദിച്ചു: തിരുമേനി അമ്മയെയും അച്ഛനെയും തല്ലുന്ന പണി നിർത്തിയോ..എന്ന്. എന്തുത്തരം പറയണമെന്ന് എനിക്ക് ഒരു രൂപവുമില്ല. ഉത്തരശ്രീമാൻ രാജുസാർ ഒരുത്തരം തരുമോ? സുഹൃത്ത് സ്ഥിരം രാഷ്ട്രദീപിക വായനക്കാരനാണ്.

ഞീഴൂർ പി.ഡി.എൻ. നന്പൂതിരിപ്പാട് കടുത്തുരുത്തി.

= എല്ലാ കാര്യത്തിലും തന്നെ അനുകരിക്കാൻ എനിക്കു മനസില്ല, അതുകൊണ്ട് ആ പണി ഞാൻ തുടങ്ങിയില്ല! എന്നൊന്നു പറഞ്ഞുനോക്ക്.? ഷാജഹാൻ മുംതാസിനെ സ്നേഹിച്ചതിനേക്കാളുമധികം ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട് എന്നൊരു കാമുകൻ കാമുകിയോടു പറയുന്നതിനു പിന്നിൽ എന്തെങ്കിലും ദുരുദ്ദേശമുണ്ടായിരിക്കുമോ?

റോയി ജോർജ് കുണ്ടറ.

= മുതാസ് മരിച്ചശേഷം ഷാജഹാൻ ഒരു ശവക്കോട്ടയാണ് പണിതത്. അപ്പോൾ അതിനേക്കാൾ സ്നേഹമെന്ന് പറയുന്പോൾ ജീവനോടെ ശവമടക്കാനാണോ ഉദ്ദേശ്യമെന്നറിയില്ല.? ഞാൻ എന്‍റെ അൻപത്തിയാറാം പിറന്നാൾ സമ്മാനമായി സവാള മാല താങ്കൾക്കു തരുവാൻ തീരുമാനിച്ചു. ഇതിനെക്കുറിച്ചു താങ്കൾക്കു എനിക്കെന്തെങ്കിലും ഉപദേശം! ഒരു കമന്‍റ്

വി.കെ. വിജയൻ, കാരക്കൽ, പട്ടണക്കാട്.

= സവാളക്ക് വിലയുള്ളതിനാൽ മാല ഞാൻ സ്വീകരിക്കാം. പക്ഷേ 56 കൊല്ലത്തെ നിങ്ങളുടെ ജീവിതം തൊലിപൊളിച്ചാൽ ഒന്നുമില്ലാത്ത സവാള പോലെയാണെന്ന് കരുതുന്നത് നല്ലതല്ല!!

politicalnaircartoons.blogspot.in


? സ്ത്രീ പീഡനം വന്‍ കുറ്റമാണെന്നും വധശിക്ഷ പോലും ലഭിച്ചേക്കാവുന്ന കേസാണെന്നുമുള്ള ഒരു അനൗണ്‍സ്‌മെന്റ് പൊതുസ്ഥലങ്ങളില്‍നിന്നും മറ്റു ദൃശ്യമാധ്യമങ്ങള്‍ വഴിയും 24 മണിക്കൂറും പൊതുജനത്തെ കേള്‍പ്പിച്ചാല്‍ ഒരു പരിധിവരെ ഈ കേസുകള്‍ കുറയ്ക്കാന്‍ കഴിയില്ലേ നായരേ?

എന്‍.ഷാജു, കണ്ണൂര്‍

= ഒന്നും വേണ്ട. ഉടനുടന്‍ പ്രതികള്‍ക്കു തക്കശിക്ഷ കിട്ടിയാല്‍ മതി. അപ്പോള്‍ തീരും പീഡനം!

? ഭാര്യ ഒരു ദേവത, കെട്ട്യോളാണ് എന്റെ മാലാഖ, പൂമുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂത്തിങ്കളാകുന്നു ഭാര്യ. അങ്ങനെ ഭാര്യയുടെ സ്വഭാവവും ഉത്തരവാദിത്വവും മികച്ചതെന്ന് സൂചിപ്പിക്കുന്ന സുന്ദരമായ വരികള്‍. എന്നിട്ടും മലയാളക്കരയില്‍ കുടുംബകലഹവും വിവാഹമോചനവും കൂടുകയാണല്ലോ നായര്‍സാബ്?

എം.വി. പ്രഭാകരന്‍, കോറോം, പയ്യന്നൂര്‍.

= ഭാര്യയെ അങ്ങനെയാക്കുന്നത് ഭര്‍ത്താവാണ്. ഭര്‍ത്താവ് അത്ര പോരെങ്കില്‍ എന്തുചെയ്യാന്‍ പറ്റും!

? ചേട്ടന്‍ എന്തുകൊണ്ടാണ് എന്റെ തിങ്കളാഴ്ച നോയമ്പ് മുടക്കാന്‍ ശ്രമിക്കാത്തത്. എന്നൊരു കാമുകി കാമുകനോടു ചോദിച്ചാല്‍ എങ്ങനെയാണ് അയാള്‍ പ്രതികരിക്കേണ്ടത്?

റോയി ജോര്‍ജ്, കൊല്ലം

= തിങ്കളാഴ്ച നല്ല ദിവസമല്ലേ. നമുക്കു ശരിയാഴ്ച മുടക്കാം.


politicalnaircartoons.blogspot.in


? പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയതിന് നാല് യുവാക്കള്‍ ജയിലില്‍. ഇതാണോ നായരെ നിങ്ങടെ പിണറായി - കണ്ണൂര്‍ പോലീസ് സ്‌റ്റൈല്‍?

കെ. ദിവാകരന്‍, കാക്കോത്ത്, കണ്ണൂര്‍.

= ഞങ്ങളുടെ വീഴ്ചകളെപ്പറ്റി പറയുന്നത് ഞങ്ങ ക്ഷമിക്കില്ല. അവര്‍ക്കെ തിരെ വിട്ടുവീഴ്ചയില്ലാ ത്ത നടപടി ഉണ്ടാവും.

? സെക്രട്ടറിയേറ്റില്‍ പലര്‍ ക്കും ജോലി ഒപ്പിടല്‍ മാത്രമെന്ന് മന്ത്രി സുധാകര ന്‍. ഒപ്പിടാതിരുന്നാല്‍ അല്ലേ ചേട്ടാ ജോലിയാവുന്നത്?

രജിത് മുതുവിള, ദേവഗംഗ, മുതുവിള.

= പാര്‍ട്ടി നയത്തിന് ഒപ്പി ച്ചു നിന്നാല്‍ ജോലി തുടരാം. ഇല്ലെങ്കില്‍ പണി കിട്ടും, ജോലി പോകും!

? നാണം സ്ത്രീക്ക് ആഭരണമാണെങ്കില്‍ എന്താണ് പുരുഷന് ആഭരണം?

റോയി ജോര്‍ജ്, നെടുമ്പായിക്കുളം, കുണ്ടറ, കൊല്ലം.

= നാണയം

? 'ഓടയില്‍ നിന്ന്' എന്ന ചിത്രത്തിലെ നായിക അമ്പലക്കുളങ്ങരെ കുളിക്കാന്‍ ചെന്നത് വീട്ടില്‍ കുളിമുറി ഇല്ലാതിരുന്നതുകൊണ്ടായിരിക്കുമോ?

= വാര്‍ത്ത അറിയാന്‍ വീട്ടില്‍ ടിവി ഇല്ലാതിരുന്നതിനാല്‍!

? 'പാവങ്ങള്‍ പെണ്ണുങ്ങള്‍' എന്നൊരു സിനിമയുണ്ടല്ലോ. എല്ലാ പെണ്ണുങ്ങളേയും പാവങ്ങളുടെ പട്ടികയില്‍ പെടുത്താന്‍ കഴിയുമോ?

= പട്ടികയില്‍ പെടുത്തിയ പെണ്ണുങ്ങളുടെ കഥയാണത്.

? വിഷാദസാഗരമുള്ളില്‍ ഇരമ്പും തുഷാരഗദ്ഗദബിന്ദുവും വികാരവൈഡൂര്യബിന്ദുവുമാണ് സ്ത്രീയെങ്കില്‍ പുരുഷനോ?

= ബിന്ദുവില്‍ നിന്ന് ബിന്ദുവിലേയ്ക്ക് പെന്‍ഡുലമാടുന്നു....


politicalnaircartoons.blogspot.in


? ഓരോ വര്‍ഷവും ഡിസംബര്‍ മാസം വരുമ്പോള്‍ വിചാരിക്കും. 'ഹാപ്പി ന്യൂ ഈയര്‍' ആണല്ലോ വരാന്‍ പോകുന്നതെന്ന്. പക്ഷെ ഓരോ പുതുവര്‍ഷം വരുമ്പോഴും കൂടുതല്‍ കൂടുതല്‍ അണ്‍ ഹാപ്പി ഇയര്‍ ആയിട്ടാണ ല്ലോ അനുഭവം. എന്നെങ്കിലും നമുക്ക് ഹാപ്പിയായിട്ടുള്ള ഒരു കാലഘട്ടം പ്രതീക്ഷിക്കാ മോ?

ദാമോദരന്‍നായര്‍ കാഞ്ഞോളി നടേരി, കൊയിലാണ്ടി.

= ഈ ലോകം എന്നുമിങ്ങനെ തന്നെ ആയിരുന്നു. ഇനിയും അങ്ങനെതന്നെ. നമ്മള്‍ ഹാപ്പിയാകുവന്‍ പഠിക്കുകയെ രക്ഷയുള്ളൂ.

? സംസ്ഥാനത്തെ മൂന്ന് മുന്നണികള്‍ പരസ്പരം പൊരുതുന്നു. ഇതില്‍ ആരാണ് അര കള്ളന്‍, മുക്കാല്‍ കള്ളന്‍, പെരുങ്കള്ളന്‍ എന്ന് പറയാന്‍ നായര്‍ക്കു കഴിയുമോ?

കെ. ദിവാകരന്‍,കണ്ണൂര്‍.

= എല്ലാം ഒരേ മനസുള്ള ഒരു വണ്ടിക്കു കെട്ടാവുന്ന ഇനമാണ്. കൂടുതല്‍ അവസരം കിട്ടുന്നവന്‍ പെരുങ്കള്ളനായി പേരെടുക്കും!

? കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവന ആരുടേതാണെന്ന് ഗാനരചയിതാവിന് കണ്‍ഫ്യൂഷനുണ്ടാകാന്‍ എന്തായിരിക്കും കാരണം? (അത് വ്യാസനോ കാളിദാസനോ ഷെല്ലിയോ ഷേക്‌സ്പിയറോ എന്ന കണ്‍ഫ്യൂഷന്‍). പുരുഷനെ എ ന്തിനോട് ഉപമിക്കാം?

റോയി ജോര്‍ജ്, കൊല്ലം

= (ഭാവനയ്ക്ക് അവകാശികളില്ലെങ്കില്‍ ഗാനരചിയതാവിന് ഏറ്റെടുക്കാനാണ്)..സ്ത്രീകള്‍ക്ക് കണ്ണീരുണ്ടാക്കുന്ന സവാളയോട് വേണേല്‍ പുരുഷനെ ഉപമിക്കാം!

? എല്ലാ കേരളാ കോണ്‍ഗ്രസുകളിലും അച്ഛന്‍റെ കാലശേഷം മകൻ രാജാവാകുക എന്നത് നാട്ടുനടസപ്പാണെന്ന് ഒൗസേപ്പച്ചൻ അംഗീകരിച്ചുകൊടുത്താൽ തീരാവുന്ന പ്രശ്നമല്ലേ കേരളാകോണ്‍ഗ്രസ്(എം)ൽ ഉള്ളൂ?

കുഞ്ഞുമോൻ വാരിക്കാട്, കോട്ടയം.

= അതെ. പക്ഷേ രാജകുമാരന് പ്രായപൂർത്തിയാകുന്നതുവരെ ഒരു റീജന്‍റ് ഭരണം മാത്രമാണ് ന്ധവർക്കിംഗ്’രാജാവായ ഒൗസേപ്പച്ചൻ ചോദിച്ചത്. അതും കൊടുത്തില്ലല്ലോ!? അക്രമത്തിന് പ്രേരിപ്പിക്കുന്ന പരിപാ ടികൾ സംപ്രേക്ഷണം ചെയ്യരുത്... എന്ന കർശന നിർദ്ദേശവുമായി കേ ന്ദ്രം. അപ്പോൾ ചാനലിലേ അന്തിച്ചർച്ച നിർത്തുമോ ചേട്ടാ...?

രജിത് മുതുവിള

ദേവഗംഗ, തിരുവനന്തപുരം.

= അതൊന്നും വേണ്ടാ. അവരെ തൊട്ടാൽ പിന്നെ അതു ആഗോള പൗരാവകാശ ധ്വംസനമായി മാറും. യു.എൻ ഇടപെടും!

politicalnaircartoons.blogspot.in


? വിദ്യാർഥിനേതാക്കളെയും രാഷ്ട്രീയനേതാക്കളെയും ബ്രിട്ടനിൽ വിട്ട് പരിശീലിപ്പിക്കുന്നതിനു പകരം അഞ്ചുകൊല്ലം കേരളം ഭരിക്കാൻ ബ്രിട്ടനെ ഏൽപിച്ചാലെന്താ നായർജീ?

പി.ആർ. ജോസ്, ചൊവ്വൂർ

= കൊള്ളാം. പിന്നെ അവരെ ഓടിക്കാൻ രണ്ടാം സ്വാതന്ത്ര്യസമരം തുടങ്ങാം, കുറച്ച് പേർക്ക് പെൻഷനുമാകും.


? കളകളം കായലോളങ്ങൾ പാടും കഥകൾ... ആരുടെ കഥകൾ ആയിരി ക്കും?

പി.റ്റി ജയൻ, കടുത്തുരുത്തി.

= കായൽ കൈയേറിയ മരടു ഫ്ളാറ്റുകളുടെ ദുരന്ത കഥകളാകാം!


? സ്ഫോടനത്തിലൂടെയാണ് പ്രപഞ്ചം രൂപപ്പെട്ടതെന്നും പ്രളയത്തിലൂടെ അതവസാനിക്കുന്നുമെന്നും വിവരമുള്ളവർ പറഞ്ഞുകേട്ടിട്ടുണ്ട്. നീതിപീഠവും ഭരണകൂടങ്ങളും സ്ത്രീകൾക്ക് അനുവദിക്കുന്ന അമിതമായ സ്വാതന്ത്ര്യം വരാൻപോകുന്ന മഹാപ്രളയത്തിന്‍റെയും സർവ്വനാശത്തിന്‍റെയും മുന്നറിയിപ്പാണോ നായരേ? ഒന്നും പറയാനില്ലേ? പ്രപഞ്ചാവസാനത്തിനു മുന്പ് 40 ദിവസങ്ങൾ ലോകത്ത് നാരിമാരുടെ ഭരണമായിരിക്കുമെന്നു വേദഗ്രന്ഥങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. സമയം കിട്ടുന്പോൾ അതൊക്കെയൊന്നു വായിച്ചുകൂടെ താങ്കൾക്ക്? സ്കോപ്പുംകൊണ്ടു നടന്നാൽ മതിയോ?

കെ. ദിവാകരൻ, കാക്കോത്ത്, കീരിയാട്, പുഴാതി..

= ഈ വിവരം ഞാൻ വനിതാകമ്മീഷന്‍റെ ശ്രദ്ധയിൽ പെടുത്താം, അവർക്കൊരു ഉണർവും ഉത്സാഹവുമുണ്ടാവട്ടെ!


? രാജ്യവ്യാപക പ്രതിഷേധം: യെച്ചൂരിയും, ഡി.രാജയും, രാമചന്ദ്ര ഗുഹയും അറസ്റ്റിൽ.(വാർത്ത) ഗുഹയിൽ പോയി ഒളിക്കേണ്ടി വരുമോ ചേട്ടാ...?

രജിത് മുതുവിള, ദേവഗംഗ.

= അമിത്ഷാ ന്ധഎച്ച്’ ഉൗരി എടുക്കാതിരിക്കണേൽ വേണ്ടിവരും!

politicalnaircartoons.blogspot.in


? ഭൂട്ടാൻ ഡാറ്റ വന്നാൽ കേരളാ ലോട്ടറി തകിടം മറിയുമോ..?

പി.പി അഷറഫ്, ഇരിക്കൂർ, കണ്ണൂർ.

= നാട്ടുകാർ കേരളാ ലോട്ടറിയോടല്പം ന്ധകാരുണ്യം’ കാണിച്ചാൽ രക്ഷപ്പെടും.


? പൗരത്വ ബില്ലിനെതിരെ വിവാദ പ്രസ്താവന നടത്തിയ സിനിമ താരങ്ങൾക്കെതിരെ കേന്ദ്ര ആദായ നികുതി വകുപ്പിന്‍റ വക എട്ടിന്‍റെ പണി. ഇത് വേലിയെ ഇരുന്ന പാന്പിനെ എടുത്ത് കോയന്പത്തൂരിൽ വച്ചെന്ന് പറഞ്ഞ പോലായില്ലേ...?

പി.റ്റി ജയൻ, കടുത്തുരുത്തി.

= സിനിമാക്കാർ പൊതുവെ ന്ധആദായ’ മുള്ള പണിക്കാണ് മെനക്കിടാറ്. ദയ കാണിക്കാൻ പോയാൽ പണികിട്ടും!


? ഹിന്ദുക്കൾക്ക് മാത്രമായി ഒരു രാജ്യ മില്ല -നിതിൻ ഗഡ്ക്കരി. കമന്‍റ്...?

രജിത് മുതുവിള ദേവഗംഗ, മുതുവിള.

= എല്ലാ മതങ്ങളെയും സംസ്കാരങ്ങളെയും കൈനീട്ടി ഉൾക്കൊള്ളുന്ന വിശാലഹൃദയനായ ഹിന്ദുവിന് ഒരു രാജ്യമല്ല, ലോകം മുഴുവൻ അവനെ സ്വീകരിക്കും ആദരിക്കും..!


? റോമാ സാമ്രാജ്യം കത്തി അമരുബോൾ നീറോ ചക്രവർ ത്തി വീണ വായിക്കുന്നതു പോലെ..! അല്ലെ...നായർജി ഇന്നത്തെ നമ്മുടെ നാടിന്‍റെ അവസ്ഥ...? കമന്‍റ്.

പൊതുവായി പൊന്ന അയിലൂർ, നെ·ാറ.

= വീണ വായിക്കുകയാണോ.... എന്നാൽ ശരി, കത്തിച്ചേക്കാം എന്നു കരുതുന്നതും ശരിയല്ല.


? സ്ത്രീ, അവളുടെ രൂപം അതിന്‍റെ ആകർഷണവലയം. അതെന്താണു മാഷേ മാഗ്നറ്റാണോ?

വടവതി രാജൻ, കമലാലയം, കണ്ണൂർ

= പച്ചിരുന്പാണേൽ കാന്തം, പൂച്ചയാണേൽ മത്തി...

politicalnaircartoons.blogspot.in


? പിണറായി വിജയന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ രാജ്യം രക്ഷപ്പെടുമോ...?
പി.പി അഷറഫ്, ഇരിക്കൂര്‍, കണ്ണൂര്‍.

= എല്ലാം ശെര്യാക്കും. പാര്‍ട്ടി രക്ഷപ്പെടും!

? ലോട്ടറിയുടെ കഴുത്തില്‍ പിടിച്ചു കേന്ദ്രം 28% ജി എസ് ടി കൂട്ടി. കേരള സര്‍ക്കാര്‍ കുത്തു പാള എടുക്കുമോ നായര്‍ ജി..?

പൊതുവായി പൊന്ന അയിലൂര്‍, നെന്മാറ

= കിഫ്ബിയും കേരളാബാങ്കും തീര്‍ന്നിട്ട് മാത്രമെ സര്‍ക്കാരിനെ തൊടാനാവൂ!

? സിനിമ നിര്‍മാതാക്കളെ മനോ രോഗികള്‍ എന്ന് പുതുമുഖ നടന്‍ എന്നു പറയുന്ന ഷെയ്ന്‍ നിഗം വിളിച്ചു. ഇതിനു അഹങ്കാരം എന്നോ ധിക്കാരം എന്നോ വിളിക്കേണ്ടത്..?

പി.റ്റി ജയന്‍, കടുത്തുരുത്തി.

= ഇതും ഒരു മാനസികരോഗത്തില്‍ പെടും..!

? പ്രതി പൂവന്‍കോഴിയായ സ്ഥിതിക്ക് -ഇര പിടക്കോഴി തന്നെയായിരിക്കു മെന്ന് നായര്‍ക്ക് ഉറപ്പുണ്ടോ?

യു.ബാലഗോപാലന്‍ പേരാമ്പ്ര, കോഴിക്കോട്.

= പ്രതിയെ കിട്ടിയ സ്ഥിതിക്കു എല്ലാ കേസും അവന്റെ പിടലിക്കു വയ്ക്കാം!

? സംസ്‌കൃതം സംസാരിച്ചാല്‍ പ്രമേഹവും കൊളസ്‌ട്രോളും മാറുമെന്നു ബിജെപി എംപി. സംസാരിക്കാന്‍ അറിയാത്തവര്‍ ആകാശവാണിയിലെ സംസ്‌കൃതവാര്‍ത്ത കേട്ടാല്‍ മതിയാകുമോ നായരേ?

എന്‍.ഷാജു കണ്ണൂര്‍

= കേട്ടാല്‍ പകുതി ഫലമെ കിട്ടു.

? ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റുകാര്‍ക്കുകൂടി ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ പിന്‍സീറ്റിലിരുന്നു മാല പൊട്ടിക്കുന്നവര്‍ക്കു സൗകര്യമായില്ലേ? അവരെയാരും സംശയിക്കുകയില്ലല്ലോ?

പി.ആര്‍.ജോസ് ചൊവ്വൂര്‍

= സ്വര്‍ണാഭരണങ്ങള്‍ ഇട്ടു നടക്കുന്നവരെ നിരുത്സാഹപ്പെടുത്താനും
ഹെല്‍മറ്റ് നിയമം ഉപകരിക്കുട്ടെ.


politicalnaircartoons.blogspot.in


? ആയുധ നിയമ ഭേദഗതി പാസാക്കി. ഒരാള്‍ ക്ക് രണ്ട് തോക്കുമാത്രം -ഉണ്ട എത്ര വരെ ആകാം ചേട്ടാ...?

രജിത് മുതുവിള, ദേവഗംഗ.

= ഉണ്ടയില്ലാ വെടിക്കാണ് സര്‍ക്കാര്‍ പ്രോ ത്സാഹനം കൊടുക്കുന്നത്.

? വിലക്കയറ്റം അതി രൂക്ഷമെന്നു കേന്ദ്രം. ഇത് വിളിച്ചു പറയാതെ എന്തെങ്കിലും പ്രതിവിധി ചെയ്ത് കൂടെ?

പി.റ്റി ജയന്‍, കടുത്തുരുത്തി.

= പ്രതി സ്ഥാനത്തുള്ള പൊതുജനം അതവരുടെ 'വിധി'യായി കണ്ട് സമാധാനിക്കുകയെ തല്‍ക്കാലം നിവര്‍ത്തിയുള്ളൂ!

? പ്രാദേശികവാദവും വര്‍ഗീയതയും കൊണ്ടു തുലാഭാരം നടത്തുന്ന ശിവസേനയെ കൂട്ടുപിടിച്ച് ഭരണം നടത്തുക വഴി കോണ്‍ഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയല്ലേ ചെയ്യുന്നത്?

ഗോവിന്ദന്‍ എടച്ചോളി, പാനൂര്‍.

= പല സംസ്ഥാനത്തും വര്‍ഗീയ കൂട്ടുള്ള കോണ്‍ഗ്രസിനതൊക്കെ ശീലമാണ്..!

? എല്ലാ ദിവസവും മുപ്പതും അമ്പതും ബംബര്‍ ലോട്ടറിവരുമ്പോള്‍ ഇരുന്നൂറും മുന്നൂറും രൂപ മുടക്കിയാല്‍ നിരാശതന്നെ ഫലം. സമ്മാനമില്ല. എന്നാല്‍ രാഷ്ട്രദീപികയില്‍ എഴുതിയാല്‍ എഴുപത്തഞ്ചുശതമാനവും സമ്മാനമുറപ്പ്. എന്നാല്‍ ഇപ്പോഴതുമില്ല. കേരള ലോട്ടറിപോലെയായോ സ്‌കോപ് സമ്മാനവും രാജുസാര്‍?

ഞീഴൂര്‍ പി.ഡി.എന്‍. നമ്പൂതിരിപ്പാട്, പരിയാരത്തില്ലം

= പുതുവര്‍ഷത്തില്‍കിഫിബിയില്‍ നിന്നും വല്ലതും കിട്ടുമോന്ന് നോക്കാം.

? എന്തൊക്കെ പ്രശ്‌നങ്ങ ളുണ്ടായാലും പൗരത്വ ഭേദ ഗതി നിയമം നടപ്പാക്കുമെ ന്നാണ് അമിത്ഷാ പറയു ന്നത്. ഇത് എരിതീയില്‍ എണ്ണ ഒഴിക്കലല്ലെ സാറെ?

മോഹന്‍ കുഞ്ഞുഞ്ഞ്, ചെറുപുഴ.

= എരിതീയ്ക്കടുത്ത് ചാ ഞ്ചാട്ടമില്ലാതെ നില്‍ക്കു ന്ന എണ്ണവറ്റാത്തൊരു വിളക്കാണല്ലോ അമിത് ഷാ!


politicalnaircartoons.blogspot.in


? വയോജനപീഡനം നിരോധിക്കാന്‍ മുഖ്യമന്ത്രിയോ സാമൂഹ്യനീതി മന്ത്രിയോ നിയമനിര്‍മ്മാണം നടത്താന്‍ ശ്രമിക്കാത്തത് എന്തുകൊണ്ടായിരിക്കും...?

കണ്ണാടിപ്പറമ്പ് രഘു, കണ്ണൂര്‍.

= നിയമം നിര്‍മ്മിക്കലല്ല, നിയമം നടപ്പാക്കാതിരിക്കലാണ് ഞങ്ങള്‍ക്കു ശീലം.

? വെള്ളപ്പൊക്ക കരം പിന്‍വലിക്കാതെ കേരളത്തില്‍ നിന്നും മഴ പിന്‍മാറുകയില്ലെന്ന് കേള്‍ക്കുന്നു. ശരിയാണോ?

പി.പി. മാധവന്‍നായര്‍,തിരുനക്കര, കോട്ടയം.

= ന്യൂനമര്‍ദ്ദം പോലുള്ള ചില സ'മ്മര്‍ദ്ദ' തന്ത്രങ്ങള്‍ കാലാവസ്ഥയ്ക്കും വശമാണ്!

? ഒരു ബില്ല്. ഒരുപാട് അഭി പ്രായങ്ങള്‍. ഒന്നും അറിയാതെ എന്തിനോ പ്രതികരിക്കുന്ന കുറെ ആളുകള്‍. കിട്ടിയ അ വസരം മുതലാകുന്ന വേറെ കുറെപേര്‍.. സത്യത്തില്‍ ഇതൊ ക്കെ അല്ലേ നടക്കുന്നത് ?

സുമേഷ് കെ.കെ, കൊക്കാലെ തൃശൂര്‍.

= എല്ലാം മുതലെടുപ്പുകാരാണ്.മുതലെടുപ്പു കഴിയുമ്പോള്‍ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ ഓഫ് ചെയ്യാം..!

? വിലക്കയറ്റം, തൊഴിലില്ലായ്മ, അതിരൂക്ഷമായ സാമ്പത്തിക മാന്ദ്യം, രൂപയുടെ മൂല്യ തകര്‍ച്ച, നോട്ടു നിരോധനം, ചരക്കു സേവന നികുതി, തുടങ്ങിയവ നടപ്പാക്കിയ തി ലെ അപാകതകള്‍, തുടങ്ങി സര്‍വ്വ മേഖലകളിലും പരാജ യമായ ഒരു സര്‍ക്കാരിന് തങ്ങളുടെ ഭരണ പരാജയം ഒരു പൗരത്വ ഭേദഗതി ബില്ല് കൊണ്ട് എത്ര കാലം മറച്ചു പിടിക്കാന്‍ കഴിയും?

ഇസ്മായില്‍ പതിയാരക്കര ബഹ്റൈന്‍.

= അഞ്ചു കൊല്ലം.അതു ക ഴിഞ്ഞ് നമുക്ക് മറ്റൊരു പ രാജയത്തെ തലയിലേറ്റാം.


politicalnaircartoons.blogspot.in


? മാതാപിതാക്കളെ കൈവിടുന്ന മക്കള്‍ ക്ക് ആറു മാസം കഠിന തടവാണെന്നു വാര്‍ത്ത. എങ്കില്‍ മക്കളെ കൈവിടുന്ന മാതാപിതാക്കള്‍ക്കോ...?

പി.റ്റി ജയന്‍, കടുത്തുരുത്തി.

= അവര്‍ക്കു ജീവപര്യന്തം തടവും പിഴയുമാണ് കാത്തിരിക്കുന്ന വിധി.

? ഹൈദരാബാദ് സംഭവത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ഓര്‍ക്കുമ്പോള്‍ കുളിരാണെങ്കിലും ചിന്തിക്കുമ്പോള്‍ ആശങ്കയ്ക്ക് വകയുണ്ടുതാനും. ഈ പോലീസ് രാജിനെക്കുറിച്ചുള്ള ഇവിടുത്തെ കമന്റ്?

മുരുകന്‍ തരൂര്‍.

= പോലീസ് ഒരു തീപ്പന്തമാണ്. സൂക്ഷിച്ച് ഉപയോഗിച്ചാല്‍ പാചകം പോലും സാധ്യമാണ്. കൈവിട്ടാല്‍ നാടൊരു തീഗോളമാകും!

? സംസ്ഥാന ഭരണത്തിന സ്പീഡ് ഇല്ലാത്തതുകൊണ്ടാണോ മന്ത്രിമാര്‍ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് സ്പീഡ് ഇല്ലാത്തതു കൊണ്ടാണോ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ പോകുന്നത്?

കെ.ഒ. ആന്റണി, ചൊവ്വൂര്‍, തൃശൂര്‍.

? ഏയ് വെറുതെ... പൊട്ടക്കുളത്തില്‍ കിടക്കും തവളകള്‍ക്കും മാനം മുട്ടെ പറക്കാന്‍ മോഹം...!
വിദ്യാര്‍ത്ഥികള്‍ ഏറ്റവും സുരക്ഷിതമായി പഠിക്കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി ജലീല്‍, പിന്നെ എന്തിനാണ് നമ്മുടെ സെലി ബ്രിറ്റികളുടെ മക്കള്‍ അന്യ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും പോയി പഠിക്കുന്നത്?

= അവര്‍ക്കു പാര്‍ട്ടി വക സുരക്ഷിതത്വവും മാര്‍ക്കു ദാനവും പോരാ. ലോകം വെട്ടിപിടിക്കാനുള്ള അറിവും കഴിവും പുറത്തു പോയി നേടണം.

? ഉറുമ്പ് റൊട്ടിക്കഷണം വലിച്ചുകൊണ്ടു പോകുന്നതുപോലെയാണ് എന്റെ ജീവിതം., താങ്കളുടെയോ?

= ഞാനാ സ്റ്റേജു കഴിഞ്ഞു. ഇപ്പോള്‍ പിണറായി ഹെലികോപ്റ്ററില്‍ പറക്കും പോലെയാണ്.....


politicalnaircartoons.blogspot.in


? കേന്ദ്ര സംസ്ഥാന സർക്കാരിന്‍റെ നയങ്ങ ൾക്ക് എതിരെ രാഷ്ട്രീയ പാർട്ടികൾ ബന്ദ്, ഹർത്താൽ തുടങ്ങിയവ നടത്താറുണ്ട്. പക്ഷെ ഇന്നേവരെ ഹർത്താലിന്‍റ പേരിൽ ഒരു സർക്കാരും നയം മാറ്റിയിട്ടില്ല പിന്നെ എന്തിനാണ് ജനത്തെ ദ്രോഹിക്കുന്ന ഈ ഹർത്താൽ...? ഗുരുജി കമന്‍റ്.

പൊതുവായി പൊന്ന അയിലൂർ, നെ·ാറ.

= ഒന്നും ചെയ്യാത്ത സർക്കാരിനെതിരെയുള്ള ഒന്നാന്തരം സമരമുറയാണ് ന്ധഒന്നും ചെ യ്യാത്ത’ ഹർത്താൽ.


? ഹൈദരാബാദ് പീഡന കേ സിലെ പ്രതികളെ വെടിവെച്ചു കൊന്നതിൽ പോലീസിനെ അനുകൂലിച്ചും പ്രതികൂലിച്ചും റിപ്പോർട്ടുകൾ ഉണ്ടല്ലോ. എന്‍റെ സംശയം പോലീസിനു തോക്ക് കൊടുത്തിരിക്കുന്നത് എന്തിനാ ണെന്നാണ്?

കെ.ഒ. ആന്‍റണി, ചൊവ്വൂർ

= ന്ധതോക്കില്ലാ’ എന്ന് തോക്കു ചൂണ്ടി പറയാം. പക്ഷേ വെടിവെയ്ക്കരുത്!


? കഞ്ചാവുമായി ആംബുലൻസ് പിടിയിൽ... എ ന്തു തോന്നു ന്നു?

ശ്രീധരൻ അവണൂർ.

= അത്യാസന്ന രോഗിക്ക് ജീവൻരക്ഷാ മരുന്നുമായി പോയതായിരുന്നു. നശിപ്പിച്ചു..!


? പാലാരിവട്ടം മേല്പ്പാലം ഭാരപരിശോധനയ്ക്കായി പൂഞ്ഞാർ സിംഹത്തെ ഒന്നു നടത്തിയാൽ പോരെ?

പി.ആർ ജോസ്, ചൊവൂർ.

= അങ്ങനെ ഭാരപ്പെട്ട പണിയൊക്കെ ഏല്പിച്ചാൽ സിംഹം ഭരണിപ്പാട്ട് വച്ച് ഓടിക്കും...

politicalnaircartoons.blogspot.in


? കൈ കഴുകുന്ന കാര്യത്തിൽ മലയാളികൾ പിന്നിലാണെന്ന് വാർത്ത. വിഷം നിറഞ്ഞ പച്ചക്കറികളും പഴവർഗങ്ങളും കഴിക്കുന്ന മലയാളി ഇനി കൈ കഴുകിയാലെന്താ കഴുകിയില്ലെങ്കിൽ എന്താ...?

പി.റ്റി ജയൻ, കടുത്തുരുത്തി.

= പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെക്കുറിച്ച് കേരള സർക്കാരിലൊന്നു തിരിക്കി നോക്കൂ... അപ്പോൾ മലയാളി കൈ കഴുകുന്നതിൽ കേമ·ാരാണെന്നു കാണാം.? പൗരത്വ ബിൽ പാർലിമെന്‍റിൽ പാസ്സായി...! വല്ല ഗുണവും നാടിനും, നാട്ടാർക്കും നേരിട്ട് ഉണ്ടാകുമോ ഗുരുജി..?

പൊതുവായി പൊന്ന, അയിലൂർ, നെ·ാറ.

= അഭയാർത്ഥികളുടെ കാര്യത്തിലൊരു തീരുമാനമായി!? പോകുന്നിടത്തെല്ലാം ഭാര്യയേയും കൂട്ടി നടന്നാലതു സെക്കൻഡ് ലേഡിയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിേ·ലുള്ള കടന്നുകയറ്റമാവില്ലേ സാർ?

കെ. ദിവാകരൻ പുഴാതി

= അവരെ ഒരു മുന്നണിയാക്കി കോമണ്‍ മിനിമം പരിപാടിയിൽ കുടുക്കി രണ്ടിനേയും പിണക്കാതെ നോ ക്കുകയാണു ബു ദ്ധി..!? ആഗോളതാപനം പോലെ എവിടെയെ യും സ്ത്രീകൾക്കുനേരെയുള്ള അതിക്രമം കൂടി വരികയാണല്ലോ നായർജി...?

മുരുകൻ തരൂർ

= ഇന്ത്യയിൽ പീഡനമർദ്ദം കൂടി ചുഴലിയായി രൂപാന്ത രപ്പെട്ടിട്ടുണ്ട്.? മലയാളികളിൽ ഭൂരിഭാഗവും മടിയ·ാ രും കുടിയ·ാരും ഒടിയൻ മാരും ചതിയൻ മാരും ആയതിനാലാണോ ഈ കൊച്ചു കേരളത്തിൽ 30 ലക്ഷത്തോളം ബംഗാളി കൾ ചേക്കേറിയത്?

കെ.ഒ. ആന്‍റണി, ചൊവ്വൂർ

= മിടുക്ക·ാരും അധ്വാനികളുമായ എണ്‍പതു ലക്ഷം മലയാളികൾ മറ്റു നാടുകളിലേക്കു പോയിട്ടുണ്ട്. ആ ഗ്യാപ്പ് ഒന്നു നികത്തണ്ടേ....

politicalnaircartoons.blogspot.in


? യുഎഇയിലെ നിരത്തുകളില്‍ 2021ല്‍ ഡ്രൈവറില്ലാത്ത വാഹനങ്ങള്‍ ഇറക്കുമെന്ന് എമിറേറ്റ്‌സ് അതോറിറ്റികള്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍ഡ് മെട്രോളജി വിഭാഗത്തില്‍പ്പെട്ടവര്‍ അഭിപ്രായം പ്രകടിപ്പിച്ചതായി അറിയുന്നു. ഇതുപോലെ നമ്മുടെ റോഡുകളിലും ഡ്രൈവറില്ലാ വാഹനങ്ങള്‍ ഇറങ്ങിയെങ്കില്‍ ഇവിടെയുള്ള യാത്രക്കാരുടെ ഗതി എന്താകും രാജൂജി?

സതീശന്‍ മുമ്പള്ളി കൊറ്റാളി, കണ്ണൂര്‍.

= അധികം മോശമാകില്ല. ഇവിടത്തെ ഡ്രൈവര്‍മാരാണ് കൂടുതല്‍ അപകടകാരികള്‍.

? അമേരിക്കയെ ബൂര്‍ഷാരാജ്യമെന്ന് വിളിച്ചുകൂവുന്ന സിപിഎമ്മുകാര്‍ അമേരിക്കയിലേക്കു തന്നെ ചികിത്സക്കു പോകുന്നതെന്താ?

പി.ആര്‍. ജോസ്, ചൊവ്വൂര്‍.

= ഒരു കമ്യൂണിസ്റ്റുകാരന്റെ ഹൃദയവും കരളും പാന്‍ക്രിയാസിസും അതിന്റെ ആര്‍ ദ്രതയും ചികിത്സക്കിടയില്‍ കാണാനിടയായാല്‍ ബൂര്‍ഷകള്‍ക്ക് കമ്യൂണിസത്തോ ട് താല്പര്യം വരുമെന്ന് കരുതിയാണ്..!

? ഇരയുടെ നീതിയേക്കാള്‍ പ്രതിയുടെ മനുഷ്യാവകാശത്തെക്കുറിച്ചാണ് പരക്കെ ശബ്ദം ഉയര്‍ന്നുകേള്‍ക്കുന്നതത്രേ. ഇത് എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതത്രേ?

മുരുകന്‍, തരൂര്‍.

= ആര്‍ക്കാണ് കൂടുതല്‍ സ്വാധീനം എന്നു നോക്കിയാണ് നീതിയാണോ മനുഷ്യാവകാശമാണോ വലുതെന്ന് തീരുമാനിക്കുക..!

? തൂക്കിക്കൊല്ലാന്‍ വിധിക്കുക എന്നിട്ട് ആ വിധി നടപ്പാക്കാതെ വര്‍ഷങ്ങളോളം പ്രതികളെ ചിക്കനും മട്ടനും നല്കി തീറ്റിപ്പോറ്റുക. വിധി വന്ന് പത്ത് ദിവസത്തിനുള്ളില്‍ തൂക്കിക്കൊല്ലുന്ന നിയമമുണ്ടെങ്കില്‍ ഇത്രമാത്രം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുമായിരുന്നോ?

എന്‍. ഷാജു കണ്ണൂര്‍.

= തൂങ്ങിച്ചാവാനും മിനിമം ഗ്ലാമറു വേണം. നല്ല തൂക്കമുണ്ടാക്കിയാല്‍ തൂക്കിക്കൊല്ലാന്‍ എളുപ്പമുണ്ടാവും!

? നിര്‍മ്മാതാക്കള്‍ക്ക് മനോരോഗമോ - ഷെയ്ന്‍ നിഗം. ഈ കാര്യത്തില്‍ സാബി ന്റെ നിഗമനം?

രജിത് മുതുവിള, ദേവഗംഗ.

= എന്റെ നിഗമനത്തില്‍ യുവനടന്റെ കാര്യം വല്ലാത്ത ഷെയിം തന്നെ.


politicalnaircartoons.blogspot.in


? അവാർഡ് ദാനം, നേത്രദാനം, രക്തദാനം, സമ്മാനദാനം എന്നിങ്ങനെ പലദാനങ്ങളെയും കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ ന്ധമാർക്ക് ദാനം’ ഇത് ഏത് കാറ്റഗറിയിൽ ഉൾപ്പെടും നായർജി...?

മുരുകൻ തരൂർ

= അതുമൊരു സമ്മാനദാനമായിട്ടു വരും.? കഴിഞ്ഞ പ്രളയവും കൊടും വരൾച്ചയും അനുഭവിച്ച നമുക്ക് എന്തെങ്കിലും ചിന്തിക്കുവാൻ കഴിഞ്ഞോ നായർജി. ഒരഭിപ്രായം പറയുമോ?

വി.കെ. വിജയൻ കാരക്കൽ പട്ടണക്കാട്.

= ദുരന്തങ്ങൾ അനുഭവിച്ചു പഠിച്ചാൽ ഇനിയേതു പട്ടിണിയേയും നമുക്കു നേരിടാമെന്ന് ചിന്തിച്ചു!? ഒരു കാർ വാടകയ്ക്കെടുക്കാൻ പോലും ഖജനാവിൽ പണമില്ലെന്നിരിക്കെ കേരള സർക്കാർ കോടികൾ മുടക്കി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതെന്തിനാ?

പി.ആർ. ജോസ് ചൊവ്വൂർ.

= ഇനി വരുന്ന ജനരോഷ ത്തെ നേരിടാൻ കാർ പോരാ തെ വരുമെന്ന് ഭരണക്കാരുടെ മനസു പറയുന്നുണ്ടാവും!? ലക്ഷക്കണക്കിനു അന്യസംസ്ഥാനക്കാർ കേരളത്തിൽ വന്നു ജോലി ചെയ്തു കുടുംബം പോറ്റുന്പോൾ കേരളത്തിൽ കുട്ടികൾ പട്ടിണി സഹിക്കാതെ മണ്ണുവാരിതിന്നുന്നു എന്ന വാർത്ത പ്രചരിക്കുന്നു. ആ മാതാപിതാക്കളെയല്ലേ ശിക്ഷിക്കേണ്ടത്? ജോലി ചെയ്യാൻ സന്നദ്ധരാണെങ്കിൽ പട്ടിണി കൂടാതെ ജീവിക്കാൻ കേരളത്തിൽ വലിയ പ്രയാസമുണ്ടെന്നു തോന്നുന്നില്ല. ഗുരുജി എന്തു പറയുന്നു?

പി.പി. മാധവൻ നായർ, തിരുനക്കര കോട്ടയം.

= പണിയെടുക്കാൻ മനസില്ലാത്തതാണ് നമ്മുടെ പ്രശ്നം. എല്ലാവർക്കും വേണ്ടത് നോക്കുകൂലി അല്ലെങ്കിൽ സർക്കാർ ജോലി!!!!? സംസ്ഥാനത്തെ എൽപി, യുപി സ്കൂളുകളിൽ 8000-ഓളം സ്വീപർമാരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതായി പത്രവാർത്ത കണ്ടു. അല്ല, നമ്മുടെ പൊതുസ്ഥാപനത്തിൽ അടിച്ചു തെളി ഒന്നും വേണ്ടേ?

സതീശൻ മുന്പള്ളി കൊറ്റാളി.

= ബന്ധുനിയമനം വഴി എല്ലാത്തിലേയും സാറുമ്മാരാക്കി അടിച്ചുപൊളിച്ചതായിരിക്കും.

politicalnaircartoons.blogspot.in


? രാഹുൽ ഗാന്ധി എന്ന ദേശീയ നേതാവിനെ കൊണ്ട് ഒരു സ്കൂളിലെ സയൻസ് ലാബ് പോലുള്ള പഞ്ചായത്ത് മെന്പർ മാത്രം മതിയാ വുന്ന കാര്യങ്ങൾ ഉത്ഘാടനം ചെയ്യിക്കുന്നത് അദ്ദേഹം സ്ഥലം എം.പി ആണെങ്കിലും കോ ണ്‍ഗ്രസ്സുകാർക്ക് ഭൂഷണമാണോ?

ഇസ്മയിൽ ബഹറൈൻ

= വേണ്ടിവരും. അടിതെറ്റി വീണ കോണ്‍ഗ്രസിനെ അടിത്തട്ടിൽ നിന്ന് പൊക്കിയെടുക്കണ്ടേ...!? കേരള മുഖ്യൻ ചൈനയിലേക്കും അതു പോലെ സ്വന്തം പാർട്ടി ഭരിക്കുന്ന രാജ്യങ്ങളിലേക്കും സൗഹൃദ സന്ദർശനത്തിന് പോകുന്നതിനു പകരം, വലിയ സഹായം ആർക്കും ചെയ്യാൻ തയാറാകാതെ സ്വന്തം കാര്യംമാത്രം നോക്കി ജീവിക്കുന്ന ജപ്പാനിലേക്കും അതുപോലുള്ള രാജ്യങ്ങളെയും ശല്യപ്പെടുത്തുന്നതിന്‍റെ രഹസ്യം എന്താണു ഗുരുജി?

പി.പി. മാധവൻ നായർ,തിരുനക്കര കോട്ടയം.

= കമ്യൂണിസം ഉള്ള നാട്ടിലെ അവസ്ഥയൊ ക്കെ സഖാവിനറിയാം. അതില്ലാത്ത ഐശ്വര്യമുള്ള നാടൊക്കെ ഒന്നു കാണാൻ കൊതി തോന്നിയാലെന്തുചെയ്യും!? കാക്ക കുളിച്ചാൽ കൊക്കാകുമോ... ചില കാക്കകൾ നാളെ കൊക്കാവുമെന്ന് കരുതുന്നത് വെറുതെയല്ലേ നായരെ?

വടവതി രാജൻ, കമലാലയം,വേങ്ങാട്

= അല്ല.ആടിനെ പട്ടിയാക്കുന്ന ചാനൽ ചർച്ചക്കാരെ ഏല്പിച്ചാൽ ഒരു രണ്ടു ചർച്ചകൊണ്ട് കാക്കയെ കുളിപ്പിച്ച് തോർത്തി കൊക്കാക്കിത്തരും!? പണ്ടൊക്കെ പ്രജാതല്പരരായ രാജാക്ക·ാർ വേഷംമാറി പ്രജകളുടെ ദുരിത ദുഃഖങ്ങൾ അറിയാൻ ശ്രമിച്ചിരുന്നു. ഇന്ന് ജനാധിപത്യ ഭരണകർത്താക്കൾ അതുപോലെ വേഷം മാറി ജനങ്ങളിലേക്ക് ഇറങ്ങാൻ മടിക്കുന്നതെന്താണ്?

കെ.എം സുബ്രഹ്മണ്യം, ഫറോക്ക്.

= ദുരിതം മാത്രം ഏറ്റു വാങ്ങുന്ന ജനത്തിന്‍റെ അരിശം ഏറ്റുവാങ്ങാതിരിക്കാൻ ന്ധവേഷംകെട്ടിറക്കി’ കഴിയുകയാണ് ഇന്ന ത്തെ ഭരണകർത്താക്കൾ.

politicalnaircartoons.blogspot.in


? ഓട്ടോറിക്ഷാ തൊഴിലാളികളുടെ നിർബന്ധം മൂലമാണോ ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റുകാർക്ക് ഹെൽമറ്റ് നിർബന്ധമാക്കുന്നത്?

പി.ആർ ജോസ്, ചൊവ്വൂർ

= നമ്മൾ തല പോകാതെ ജീവിച്ചിരിക്കണം. അതോടൊപ്പം ഓട്ടോറിക്ഷക്കാരും ഹെൽമറ്റുക്കച്ചവടക്കാരും ജീവിച്ചുപൊക്കോട്ടെ...? തെരഞ്ഞെടുപ്പിൽ കൂട്ടുകക്ഷിയായി മത്സരിച്ചു ജയിച്ചു വന്നവർ കൂട്ടുകക്ഷികളെ മറന്ന് എതിർ കക്ഷികളൊടൊപ്പം ചേരാൻ കാലുമാറി കാലുവാരുകയും ചെയ്യുന്നു. ഇത്തരക്കാരെ തെരഞ്ഞെടുത്തു വിടുന്ന ജനങ്ങൾ കഴുതകളല്ലേ? നമ്മുടെ ദേശീയ മൃഗമായി കഴുത പോരേ... ഗുരുജി?

പി.പി. മാധവൻ നായർ, തിരുനക്കര കോട്ടയം.

= പോരാ. കഴുതകളായ ജനത്തെ നയിക്കുന്നത് കുറുക്കനും കാണ്ടാമൃഗവുമൊക്കെയാണ്!? സംസ്ഥാനത്ത് ഇക്കുറി മഴ കൂടിയത് പോലെ തണുപ്പും കൂടുകയാണെങ്കിൽ ന്ധബ്ലൂ്’ അലർട്ട് പ്രഖ്യാപിക്കാൻ സാധ്യതയുണ്ടോ നായരെ?

എൻ. ഷാജു, കണ്ണൂർ

= ബ്ലു അലർട്ട് കുഴപ്പമില്ല, ചീറ്റിപ്പോയാൽ പുളു.. ആണെന്ന് ആശ്വസിക്കാം!? ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന് കൗതുകം. എന്നാൽ, ക്ഷീരമില്ലാത്ത അകിടിന് ചുറ്റിലും ചില കൊതുകുകൾ വട്ടമിട്ട് പറക്കുന്നത് കാണാറുണ്ടല്ലോ?

വടവതി രാജൻ, കമലാലയം,വേങ്ങാട്

= പട്ടിണിയായാൽ മനുഷ്യർ മണ്ണുവാരി തിന്നുന്നതുപോലെ ഗതികെട്ടാൽ കൊതുകും അ ഡ്ജസ്റ്റ് ചെയ്യും.? അടുത്തകാലത്തായി നമ്മുടെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിഷപ്പാന്പിന്‍റെ സാന്നിധ്യം കൂടിവരുന്നതായി കാണുന്നു. എന്തായിരിക്കും രാജുജി ഇങ്ങനെ സംഭവിക്കുന്നത്?

സതീശൻ മുന്പള്ളി കൊറ്റാളി.

= വിദ്യാഭ്യാസ വകുപ്പിലും നിറ യെ വിഷപാന്പുകളുണ്ടല്ലോ... അതാവും കാരണം.

politicalnaircartoons.blogspot.in


? ഹൈദരാബാദില്‍ വനിത ഡോക്ടറെ പീഡിപ്പിച്ചു കൊന്നു കത്തിച്ച പ്രതികളെ പോലീസ് വെടിവച്ചു കൊന്നു..! ഈ സംഭവം ഇനി അക്രമം ചെയ്യുന്നവര്‍ക്ക് ഒരു പാഠം ആകുമോ ഗുരുജി...?

പൊതുവായി പൊന്ന അയിലൂര്‍, നെന്മാറ.

= ഒരു നീതി നടപ്പായി എന്നു വച്ച് നിയമം കൈയിലെടുക്കുന്നത് അപകടമാണ്.. അരാജകത്തം വരുന്നതിന്റെ ഒന്നാം പാഠമാണ്!

? ഹൈദരാബാദില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊന്ന കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടലിനിടെ വെടി വെച്ചു കൊന്ന തെലുങ്കാന പോലീസ് തിളങ്ങി. നമ്മുടെ നാട്ടിലെ പോലീസുകാര്‍ക്കും എന്നാണ് ഇത് പോലെ ഒരു അവസരം ലഭിക്കുന്നത്?

സുമേഷ് കെ.കെ, കൊക്കാലെ

= ലോക്കപ്പില്‍ അവസരം കിട്ടുമ്പോള്‍ നിരപരാധികളോടാണ് ഇവിടത്തെ പോലീസ് ശൗര്യം കാണിക്കുന്നത്!!

? തെലങ്കാനയില്‍ ഡോക്ടറെ പീഡിപ്പിച്ചുകൊന്ന നാലു പ്രതികളെയും വെടിവെച്ചുകൊന്ന സജ്ജനാരെപ്പോ ലെയുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കേരളത്തില്‍ നിയമിച്ചാല്‍ ഇവിടത്തെ ഞരമ്പുരോഗികളുടെ എണ്ണം കുറയാന്‍ സാധ്യത ഇല്ലേ?

കെ. ഒ. ആന്റണി, ചൊവ്വൂര്‍

= ഇവിടത്തെ പോലീസിന് കടുത്ത മാനസിക സമ്മര്‍ദ്ദവും മേലധികാരികളുടെ പീഡനവും മൂലം ആത്മഹത്യ പ്രവണതയാണ് കാണുന്നത്. കരുത്തന്മാര്‍ വന്നാലും അവരുടെ മനോവീര്യം തകരാനാണു സാധ്യത!

? പ്രേമം ഫസ്റ്റ് ഗിയറിലാണിപ്പോള്‍ അടുത്ത ഗിയറില്‍ വണ്ടി ന്യൂട്ടറില്‍ ആയിപ്പോകുമോ നായരെ?

വടവതി രാജന്‍, കമലാലയം, കിരാച്ചി.

= സീറ്റ് ബെല്‍റ്റ് ഇടുക...

? ഇന്ത്യ മൊത്തത്തില്‍ ബിജെപി കൂട്ടുകക്ഷി ഭരണത്തിലാണെങ്കിലും വന്‍ നഗരങ്ങള്‍ ഉള്‍പ്പെടുന്ന സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് പ്രതിപക്ഷ കക്ഷികളാണല്ലോ. ഇതു നല്ല ലക്ഷണമല്ലല്ലോ?

പി.പി.മാധവന്‍ നായര്‍, തിരുനക്കര, കോട്ടയം.

= ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് വേണേല്‍ പറഞ്ഞുനിക്കാം.


politicalnaircartoons.blogspot.in


? വടക്കേ ഇന്ത്യയില്‍ കീറിപ്പൊളിഞ്ഞ നിക്കര്‍ പോലും ധരിക്കാന്‍ ഇല്ലാതെ കുട്ടികള്‍ വലയു മ്പോള്‍ തണുപ്പകറ്റാന്‍ പശുക്കള്‍ക്ക് കോട്ട് തയ്ക്കു ന്നു. കേരളത്തില്‍ പട്ടിണി മൂലം കുട്ടികള്‍ മണ്ണു വാരി തിന്നുമ്പോള്‍ മന്ത്രിമാരും പരിവാരങ്ങളും വിദേശത്തു സുഖിക്കുന്നു. എന്താണ് ഇതിന്റെയൊ ക്കെ അര്‍ത്ഥം?

കെ.ഒ. ആന്റണി, ചൊവ്വൂര്‍

= രാഷ്ട്രീയം അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന കലയാണ്. അവസരം കിട്ടുമ്പോള്‍ കുടുംബസഹിതം സുഖിക്കണമെന്നല്ലാതെ അതു ജനനന്മക്കാവണമെന്നു കരുതുന്ന നല്ല നേതാക്കള്‍ ആയിരം കൊല്ലത്തിലൊരിക്കലെ വരൂ.

? മൊബൈല്‍ വിളികളെ നിലവിളികളാക്കുന്ന തരത്തില്‍ കൊലവിളിയെന്ന പോലെ ഉപഭോക്താ ക്കളെ പിഴിയാന്‍ ശ്രമിക്കുന്ന കുത്തക കമ്പനികളെ നിലയ്ക്ക് നിര്‍ത്താന്‍ എന്തെങ്കിലും വഴിയുണ്ടോ രാജു നായരേ?

ഇസ്മയില്‍ ബഹറൈന്‍.

= കുത്തക ഭരണമായതിനാല്‍ വഴികാണുന്നില്ല.മൊബൈല്‍ ഓഫാക്കി ദൈവത്തെ വിളിക്കുക!

? ഇരുചക്ര വാഹനത്തിന്റെ പുറകില്‍ ഇരിക്കുന്ന വര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതു പോലെ തന്നെ റോഡില്‍ കുണ്ടും കുഴിയും ഇല്ലാതെ ഗതാഗത യോഗ്യമാക്കി അപക ടം ഇല്ലാതെ യാത്ര ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കാത്തതു എന്തുകൊണ്ടാണ് ഗുരുജി?

പൊതുവായി പൊന്ന അയിലൂര്‍, നെന്മാറ.

= ആദ്യം നിയമമനുസരിക്കുന്നനിര്‍മല ഹൃദയരായി നാട്ടുകാ ര്‍ മാറുക. അതോടെ നാട് ത നിയെ നന്നായിക്കൊള്ളും..!

? 18 അടവുകളും ഉപയോഗിച്ച് ഒളിഞ്ഞുനോക്കുന്ന എമ്പോക്കികളെ നേരിടാന്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ നാരിമാര്‍ ശ്രമിക്കാത്തതെന്തുകൊണ്ടാണ് നായരെ? ഒരു പാലമിടുന്നത് ഇരുഭാഗത്തേക്കും പോയിവരാന ല്ലേ?

കെ.ദിവാകരന്‍,കാക്കോത്ത്,പുഴാതി.

= നാരികള്‍ക്ക് തിരിച്ചൊരു അടവു പ്രയോഗിക്കാന്‍ പീഡനനാറികള്‍ അവരെ ഒന്നു നിലത്തു നിര്‍ത്തിയിട്ടു വേണ്ടേ!

? കേരളത്തില്‍ ജനസംഖ്യ 3.34 കോ ടി; മൊബൈല്‍ ഫോണ്‍ 4.41 കോടി: ഈ കണക്ക് പരിധിക്കും പുറത്താണ ല്ലോ ചേട്ടാ....??

രജിത് മുതുവിള, ദേവഗംഗ

= ആളോഹരി ഉപയോഗം ഇവിടെ കൂടുതലാണ്. ഉദാ. വോട്ടറന്മാര്‍ 2 കോടി; പോള്‍ ചെയ്യുമ്പോള്‍ 3 കോടി....

? പാപത്തിന്റെ ശമ്പളം മരണമാണെ ന്ന് വേദങ്ങള്‍ പറയുന്നു. അപ്പോള്‍ ത്യാഗത്തിന്റെ ശമ്പളംഎന്താണാവോ?

മുരുകന്‍ തരൂര്‍.

= മനഃസമാധാനം.


politicalnaircartoons.blogspot.in


? രണ്ട് കിലോ സവോള വീട്ടില്‍ ഇരിപ്പുണ്ട് എവിടെയെ ങ്കിലും പണയം വെക്കാന്‍ പറ്റുമോ?

കെ.ഒ. ആന്റണി, ചൊവ്വൂര്‍

= ഇല്ല. വിവരം പുറത്തറിഞ്ഞാല്‍ പൂഴ്ത്തിവെയ്പിന് നിങ്ങള്‍ അകത്താവും...!

? രക്തം വിയര്‍പ്പാക്കി സാധാരണക്കാരന്‍ നല്‍കുന്ന നി കുതിപ്പണം കൊണ്ട് നമ്മുടെ 'സുഖാ'ക്കളും കുടും ബാംഗങ്ങളും വിദേശയാത്ര നടത്തുന്നത്, ഇനിയൊരി ക്കലും ഇതിനു കഴിയില്ലെന്ന് കരുതുന്നത് കൊണ്ടാണോ?

= അല്ല. അവസരം കിട്ടുമ്പോള്‍ ആവോളം സുഖിക്കുക.. എന്നതാണ് എല്ലാ പാര്‍ട്ടിക്കാരുടെയും ലക്ഷ്യം.

? ഉത്തര്‍ പ്രദേശിലെ ഖോരക്പൂരില്‍ ഭര്‍ത്താവ് മുട്ട വാങ്ങി നല്‍കാത്തതില്‍ മനംനൊന്തു ഭാര്യ, ദിവസവും മുട്ട വാങ്ങി നല്‍കുന്ന കാമുകനോടൊപ്പം ഒളിച്ചോടി യത്രെ.. താങ്കളുടെ കമന്റ്?

= ആ കാമുകനും പണ്ടു പൊന്‍മുട്ടയിട്ട താറാവിന്റെ ഗതി തന്നെ വന്നു ചേരും......

? പശു, പട്ടി, പൂച്ച തുടങ്ങിയ ജീവികള്‍ വാഹനങ്ങള്‍ കാണുമ്പോള്‍ മാറി നില്‍ക്കാറുണ്ട്., എന്നാല്‍, ചില മനുഷ്യര്‍ വാഹനം വരുമ്പോള്‍ പാണ്ടി ലോറി കാണുന്ന തവളയെപ്പോലെ നില്‍ക്കുന്നതിന്റെ രഹസ്യ മെന്താണ്?

= മനുഷ്യന്‍ കണ്ടുപിടിച്ച സാധനമാകയാല്‍ മൃഗങ്ങളെ പ്പോലെ വാഹനത്തോട് അവനത്ര ബഹുമാനം കാണില്ല.

? വേദപാഠക്ലാസില്‍

ബാബു: അച്ചാ, സ്വര്‍ഗത്തിലെ ഭാഷ എന്താണ്?
അച്ചന്‍: സുറിയാനി.
ബാബു: അപ്പോള്‍ നരകത്തിലോ?
അച്ചന്‍ : മലയാളം.

ജോര്‍ജ് സിറിള്‍, പുത്തന്‍വീട്ടില്‍,വിയ്യൂര്‍,

? പൈലി: താനെന്താ സെന്‍സസ് എടുക്കാന്‍ വന്ന ഉദ്യോഗസ്ഥരെ വെട്ടുകത്തികൊണ്ട് ആട്ടിപ്പായിച്ചത്.

ചാക്കോ: എന്റെ തൊഴിലെന്താണെന്ന് അവര്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു, മാംസകച്ചവടമാണെന്ന്. അപ്പോള്‍ ഭാര്യക്കും അതുതന്നെയാണോ ജോലിയെന്നു ചോദിച്ചു. ഹല്ല പിന്നെ...!

എം.എ.ജോസ് മൊടൂര്‍, ഊന്നുകല്‍.


politicalnaircartoons.blogspot.in


? പ്രിയങ്ക ഗാന്ധി സിന്ദാബാദ് എന്ന് പറയുന്നതിന് പകരം പ്രിയങ്ക ചോപ്ര സിന്ദാബാദ് എന്ന് ഡല്‍ഹിയില്‍ റാലിക്കിടെ ഒരു നേതാവ് വിളിച്ചുകൂവിയെന്ന് വാര്‍ത്ത. കമന്റ്

പി.റ്റി ജയന്‍, കടുത്തുരുത്തി.

= രാഷ്ട്രീയത്തിലൂടെ പ്രിയങ്ക പ്രധാനമന്ത്രിയാകുന്നതിനു മുമ്പേ പ്രിയങ്ക ചോപ്ര ആ റോള്‍ സിനിമയിലൂടെ സാധ്യമാക്കും എന്നവര്‍ക്ക് തോന്നിത്തുടങ്ങി.

? ആരോഗ്യമേഖലയിലെ ലോകനിലവാരം ഉയര്‍ത്തി ക്കാട്ടി 'കേരള മോഡല്‍' പ്രചാരണത്തിന് ഊന്നല്‍ നല്കുന്ന ഭരണാധികാരികളും, മറ്റുരാഷ്ട്രീയ പ്രമുഖരും സ്വന്തംചികിത്സയ്ക്കായി അമേരിക്ക തുടങ്ങി പാശ്ചാ ത്യ-പൗരസ്ത്യ ദേശങ്ങളിലേക്ക് 'വിമാനമെടുത്ത്' രായ്ക്കുരാമാനം മുങ്ങാംകുഴിയിടുന്നതിനു പിന്നിലെ ആശയപരമായ മാനദണ്ഡമെന്താണ്..?

സ്വത ആയില്യം, വെങ്ങര, കണ്ണൂര്‍.

= കാര്യം കാണാന്‍ ഏതു കാലും പിടിക്കാം, ഏതറ്റം വരെയും പോകാം.... എന്നതും കേരളാമോഡലില്‍ പെടും!

? ഒരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാ ധികാരികളെയാണ് കിട്ടുന്നതെന്ന് കോടതി പോലും പറയാന്‍ കാരണമെന്തായിരിക്കും മാഷേ?

പി സി ജോര്‍ജ് കാക്കയങ്ങാട് ഇരിട്ടി

= നമ്മുടെ കോടതിയും വക്കിലും പോലീസും എങ്ങനെയാണോ.., ഭരണാധികാരികളും അങ്ങനെത്തന്നെ ആയിരിക്കുമല്ലോ!

? മണ്ണിന്റെ മക്കള്‍ എന്നതു 'മണ്ണ് തിന്നുന്ന മക്കള്‍'.. എന്നു മാറ്റി പറയേണ്ടി വരുന്നു, ഭരിച്ചു ഭരിച്ചു ഈ തരത്തില്‍ ആയി നമ്മുടെ നാടിന്റെ അവസ്ഥ... ! എന്ത് തോന്നുന്നു ഗുരുജി...?

പൊതുവായി പൊന്ന അയിലൂര്‍, നെന്മാറ

= മനുഷ്യാ നീ മണ്ണാകുന്നു... മണ്ണിലേക്കു തന്നെ മടങ്ങും. എന്ന ബോധ്യം എല്ലാവരും അറിഞ്ഞുവരുന്നു.


politicalnaircartoons.blogspot.in


? മന്ത്രി ജി.സുധാകരന് ഇവിടെ സിംഗപ്പൂരോ പാരീസോ ഒക്കെ ആക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. പക്ഷേ ഖജനാവില്‍ പണമില്ല. എന്തുകൊണ്ടാണ് സാറെ എല്‍ഡിഎഫ് വരുമ്പോഴെല്ലാം ഖജനാവ് വറ്റിവരണ്ടുപോകുന്നത്!

എന്‍.ഷാജു,കണ്ണൂര്‍.

= ഖജനാവ് വറ്റിക്കുന്നതില്‍ എല്‍ഡിഎഫ്, യു ഡിഎഫ് വ്യത്യാസമൊന്നുമില്ല. ഖജനാവ് ധൂര്‍ത്തടിച്ച് മന്ത്രിമാര്‍ സിംഗപ്പൂരും പാരീസും ജപ്പാനുമൊക്കെ കുടുംബസമേതം കറങ്ങി നിര്‍വൃതിയടയും. അങ്ങനെ കേരളം സോമാലിയപോലെയാകുകയും ചെയ്യും!!

? ഡല്‍ഹിയില്‍ ഫീസ് വര്‍ധനവിനെതിരേ സമരം നടത്തുന്ന വിദ്യാര്‍ഥികളുടെ കുടുംബവീടാണോ ജെഎന്‍യു സര്‍വകലാശാല, നായര്‍ജീ?

ജോര്‍ജ് സിറിള്‍ പുത്തന്‍വീട്ടില്‍, വിയ്യൂര്‍.

= സര്‍വ്വകലകളും തോന്നിയപോലെ അഭ്യസിക്കാന്‍ സ്വാതന്ത്ര്യമുള്ള വിദ്യാര്‍ത്ഥികളുടെ കളിവീടാണല്ലോ ജെഎന്‍യൂ....!

? ആന, പശു, കുതിര അങ്ങനെ തുടങ്ങുന്നു മൃഗങ്ങളുടെ നിര..... എന്നാല്‍ കാണ്ടാമൃഗത്തിനു മാത്രം പേരിന്റെ കൂടെ മൃഗമെന്നു പറയുന്നതെന്താണ്. ജീ. ഒരു കമന്റ് പറയൂ.

വി.കെ.വിജയന്‍, കാരക്കല്‍, പട്ടണക്കാട്.

= നാണംകെട്ട മനുഷ്യരുമായി തൊലിക്കട്ടിക്ക് എപ്പോഴും സാദൃശ്യപ്പെടുത്തുന്ന 'കാണ്ടാ' ഒരു പാവം മൃഗമാണെന്ന് സൂചിപ്പിക്കാനായിരിക്കും..!

? വിവരമില്ലാത്തവരുടെയും വിവരമുള്ളവരുടെയും കൂട്ടത്തില്‍ മദ്യപരുണ്ടെന്നു മന്ത്രി എം.കെ.ബാലന്‍. ഇതെന്താ വിവരാവകാശ പ്രകാരം കിട്ടിയതാ ണോ ചേട്ടാ?

രജിത് മുതുവിള, ദേവഗംഗ

= മദ്യപാനം വിവരമുള്ളവര്‍ക്ക് അതുപോകാനും വിവരമില്ലാത്തവര്‍ക്ക് അതു കിട്ടാനുമുള്ള ഒരു അത്ഭുത ഔഷധമാണെന്നാണ് ബാലന്‍ പറഞ്ഞുവയ്ക്കുന്നത്.


politicalnaircartoons.blogspot.in


? പുതിയ തലമുറയുടെ സിനിമ സെറ്റില്‍ ലഹരി ഉപയോഗം വളരെ കൂടുതലാണ് എന്നു പറയുന്നു... നന്നാക്കാന്‍ വല്ല മാര്‍ഗവും ഉണ്ടോ ഗുരുജി....?

പൊതുവായി പൊന്ന അയിലൂര്‍, നെന്മാറ.

= നിയമവാഴ്ച ഒരു ലഹരിയായ അധികാരികള്‍ ഉണ്ടായാല്‍ എല്ലാം ശരിയാകും.

? ജീവിതം കുണ്ടും കുഴിയും നിറഞ്ഞിട്ടും പെണ്‍വാണിഭവും ലഹരി ഉപയോഗവും കൂടാന്‍ കാരണം എന്തായിരിക്കും?

പി.പി അഷറഫ്, ഇരിക്കൂര്‍.

= കുണ്ടും കുഴിയും മാലിന്യമിട്ടു നിറച്ചു നിര്‍വൃതിയടയാനുള്ള തത്രപ്പാടാണ്!

? ജീവിതം മെഴുകുതിരി പോലെയാണോ?

പാടൂര്‍ പണിക്കര്‍, കാര്‍ത്തികേയന്‍,ആലത്തൂര്‍.

= വഴിവിളക്കുപോലെ കത്തിനില്‍ക്കുന്ന പഠിച്ച കള്ളന്മാരുമുണ്ട്!

? നമ്മുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് ശമ്പളം ഒഴിവാക്കി ഒരു മണിക്കൂര്‍ ജോലി ചെയ്താല്‍ ഇത്ര പൈസ എന്ന തരത്തില്‍ പുനഃക്ര മീകരിച്ചാല്‍ സാമ്പത്തിക പ്രതിസന്ധിക്ക് ഒരു താങ്ങാവില്ലേ രാജു നായരേ?

ഇസ്മായില്‍ പതിയാരക്കര ബഹ്റൈന്‍

= എത്ര മണിക്കൂര്‍ പണിയെടുത്തു എന്നു കണക്കാക്കുന്നതും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെയായതിനാല്‍ ചെലവു കൂടാനാണ് സാധ്യത.


politicalnaircartoons.blogspot.in


? ഖജനാവിൽ പണം ഇല്ലെന്ന് ധനമന്ത്രി പറയുന്നു... പണം ഉണ്ടാക്കാൻ വല്ല സൂത്ര പണി ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു കൊടുക്കുമോ ഗുരുവേ....?

പൊതുവായി പൊന്ന അയിലൂർ, നെ·ാറ.

= ഇനിയുള്ള സർക്കാർ ലോട്ടറിയുടെയെല്ലാ ബന്പർ സമ്മാനങ്ങളും ധനമന്ത്രിക്കായി സംവരണം ചെയ്യുക.


? ലക്കും ലഗാനുമില്ലാത്ത പിണറായി സർക്കാരിന്‍റെ സാന്പത്തിക ധൂർത്ത് കേരളത്തെ പട്ടിണിയിലാക്കുമോ?

പി.പി അഷറഫ്, ഇരിക്കൂർ.

= ഇനി വരുന്ന സർക്കാരുകൾക്ക് തൊ ട്ടു നക്കാൻ പത്തുപൈസ കൊ ടുക്കാതെ മൊത്തം അടിച്ചുമാറ്റാനാണു പ്ലാൻ, സഹകരിക്കുക!? അയോധ്യയിൽ മുസ്ലിം സഹോദര·ാർ അന്പലം പണിയുകയും ഹൈന്ദവസഹോദര·ാർ പള്ളി പണിയുകയും ചെയ്താൽ അത് വലിയൊരു മതസൗഹാർദ്ദമാവി ല്ലേ?

അശോപ്പി, ചേർത്തല.

= എല്ലാ സഹോദര·ാരും ഒത്തു ചേർന്ന് എല്ലാവർക്കും വിശ്രമിക്കാൻ വേണ്ടി മനോഹരമായൊരു ഉദ്യാനം നിർമിച്ചാൽ അതാവും ദൈവത്തിനു കൂടുതലിഷ്ടം..!

politicalnaircartoons.blogspot.in


? പണ്ടുകാലത്തെ സ്ത്രീകൾക്കു നല്ല അടക്കവും ഒതുക്കവും മാത്രമല്ല, ശരീരം കൊണ്ടും മനസുകൊണ്ടും അതിസുന്ദരികളായിരുന്നു എന്നു പഴമക്കാരായ ആണുങ്ങൾ പറയുന്നതു കേൾക്കാം. ഇപ്പോഴത്തെ സ്ത്രീകൾ മേൽപറഞ്ഞ സുന്ദരിമാരുടെ ഏഴയലത്തുപോലും എത്താത്തതെന്തുകൊണ്ടായിരിക്കും രാജുനായരെ?

കെ. ദിവാകരൻ കാക്കോത്ത്, പുഴാതി.

= ഓരോ തലമുറയും അവരുടേതാണ് എല്ലാംകൊണ്ടും കേമമെന്ന് ഉൗറ്റം കൊള്ളാറുണ്ട്. തലമുറ തോറും സൗന്ദര്യസങ്കല്പവും മാറി വരും. അതിനാൽ എല്ലാം നല്ലതെന്ന് കരുതുകയാണ് ഉചിതം.


? ശശി തരൂർ പറയുവാ സ്ത്രീകൾക്ക് നേരെയുള്ള അക്രമം വച്ചു പൊറുപ്പിക്കി ല്ലന്ന്.. ഹൊ.. എന്തോരു തമാശ. നായർ സാബിന് ചിരി വരുന്നുണ്ടോ..??

പി.റ്റി ജയൻ കടുത്തുരുത്തി.

= അക്രമം ഭയന്ന് ഇനിയാരും ന്ധപെറു’ക്കാ ൻ വരാതിരിക്കുമോ എന്നാ പേടി!


? മനസിൽ ന· മാത്രം സൂക്ഷിക്കുന്നവരുണ്ടോ?

പാടൂർ പണിക്കർ,കാർത്തികേയൻ,ആലത്തൂർ.

= ന· മനസിൽ സൂക്ഷിച്ചുവച്ചിട്ട് അതു പുറത്തെടുക്കാത്തവരാണേൽ സൂക്ഷിക്കണം..!


? യൂത്ത് കോണ്‍ഗ്രസ് കേരളാഘടകം പിരിച്ചുവിട്ടതറിഞ്ഞോ ചേട്ടാ?

രേഷ്മ രജിത്, ദേവഗംഗ, മുതുവിള

= കേരളത്തിലെ എല്ലാ യൂത്ത·ാർ ക്കും 60 വയസ് പൂർത്തിയായിക്കാണും.


politicalnaircartoons.blogspot.in


? പിണറായി കളമൊഴിഞ്ഞു പോകുന്പോൾ കളത്തിൽ ബാക്കി വയ്ക്കുന്നതെന്തായിരിക്കും?

അശോപ്പി, ചേർത്തല.

= നാലുചാക്ക് നവോത്ഥാനം.


? ഗാന്ധി സങ്കല്പ യാത്രയുടെ ഫ്ളെക്സിൽ ഗാന്ധിയുടെ ഫോട്ടോ ഇല്ല. പിന്നെങ്ങനെ ഗാന്ധി സങ്കല്പ യാത്ര ആകും..?

പി.റ്റി ജയൻ കടുത്തുരുത്തി.

= ഗാന്ധിജീ ഫ്ളെക്സിലല്ല, നമ്മുടെ മനസിലാണു വേണ്ടത്...എന്നാണു സങ്കല്പം!


? ബന്ധങ്ങൾ എപ്പോഴെങ്കിലും തണലാകുമോ?

പാടൂർ പണിക്കർ, കാർത്തികേയൻ, ആലത്തൂർ.

= മറ്റുള്ളവർക്ക് തണലേകി നടന്നാൽ നല്ല ബന്ധങ്ങളുണ്ടാവും..!


? തല്ലിക്കൊടുത്തും ചൊ ല്ലിക്കൊടുത്തും നന്നാകാത്തവരെ തള്ളിക്കളയുന്നത് ഉചിതമാണോ?

സതീശൻ മുന്പള്ളി, കൊറ്റാളി, കണ്ണൂർ-5

= തള്ളിയാൽ വിവരമറിയും! നന്നാവത്തവ ർക്കു ഭൂരിപക്ഷമുള്ള നാടാണിത്.


പി.പി. അഷറഫ്, ഇരിക്കൂർ.

? സാന്പത്തിക പ്രതിസന്ധി നേരിടുന്പോൾ ജനം എന്തു ചെയ്യും. എല്ലാവരും എംഎൽഎയാവാനാകില്ലല്ലോ?

= മാറിമാറി പലരെ എംഎൽഎമാരാക്കുക. മന്ത്രിമാരുടെ സ്റ്റാഫിൽ പലരെ കുത്തിനിറച്ചും ധാരാ ളം തൊഴിൽരഹിതരെ നമുക്ക് സംരക്ഷിക്കാം!

? എൽഡിഎഫിനു തുടർഭരണമായാൽ യുഡിഎഫിനെ ബാധിക്കുമോ?

= അവരുടെ ബാധമാറും...ഒന്നുരണ്ടു ഭരണം പോയാലെ യുഡിഎഫ് ഒന്നു നന്നാവൂ.

? ബിജെപിയുടെ കുതിരക്കച്ചവടം കേരളത്തിൽ നടക്കുമോ?

= ഇല്ല. അതുക്കും മേലെയുള്ള കച്ചവടക്കാരാണ് ഇവിടുള്ളത്.....

? സ്കൂൾ വളപ്പിൽ ടൂറിസ്റ്റു ബസുകൾ അഭ്യാസം പ്രകടനം നടത്താൻ കാരണം?

= സ്കൂളുകളിലിപ്പോൾ വിദ്യയില്ല, അഭ്യാസമേയുള്ളൂ...

politicalnaircartoons.blogspot.in


? നഷ്ടക്കച്ചവടത്തിലോടുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ മാതൃകയിൽ ജനാധിപത്യ ത്തേയും സ്വകാര്യവത്ക്കരിക്കാനുള്ള ആലോച നയിലാവുമോ, അമിത് ഷാ-മോദി കൂട്ടുകെട്ട്..?

സ്വേത ആയില്യം, വെങ്ങര, കണ്ണൂർ.

= പക്ഷേ വിൽക്കില്ല. ജനാധിപത്യം ഒരു പ്രൈവറ്റ് ലിമിറ്റഡ് കന്പനിയായി കൊണ്ടു നടന്നേക്കാം!!


പി.ആർ. ജോസ്, ചൊവ്വൂർ.

? ശബരിമലകേസ്, കൂടത്തിലുണ്ടായിരുന്ന ഭൂതം പത്തായത്തിലായത് പോലെയായില്ലേ നായർജി?

= പത്തായത്തിൽ മാത്രമല്ല... ഭൂതം പട്ടണത്തിലുമെത്തി......

? കൂടത്തായി ജോളിക്ക് സ്വന്തമായി സയിനേഡ് ഫാക്ടറിയുണ്ടോയെന്ന് അന്വേഷിക്കേണ്ടതല്ലേ?

= ജോളി സ്വയം സയിനേഡായി മാറിയെന്നാണ് അന്വേഷണ റിപ്പോർട്ട്.

? എസ്എസ്എൽസി പരീക്ഷ കാലത്തായാലും ഉച്ചയ്ക്കായാലും വിദ്യാർഥികൾ വെയിലുകൊള്ളേണ്ടിവരും. അതുകൊണ്ട് ഫുട്ബോൾ മത്സരം നടത്തുന്നതുപോലെ എസ്എസ്എൽസി പരീക്ഷ രാത്രിയിൽ നടത്തിയാലെന്താ?

= വിദ്യാർത്ഥികൾ വെയിലുകൊണ്ടാലും ശരി, അതിനു വേണ്ടി മഞ്ഞുകൊള്ളേണ്ടെന്ന് പറയാൻ പറഞ്ഞു.

? പാലാരിവട്ടം മേൽപ്പാലം പൊളിഞ്ഞത് സിമന്‍റും കന്പിയും തമ്മിലുള്ള കൂട്ടുത്തരവാദിത്തക്കുറവല്ലേ? ഇതുപോലെതന്നെയല്ലേ കേരളത്തിലെ മുന്നണികളുടേയും സ്ഥിതി?

= ഈർക്കിലി പാർട്ടികളും പൊള്ളയായ ആദർശവും എന്നതുപോലെ കുടക്കന്പിയും മണലുമിട്ടു പണിത പാലാരിവട്ടം പാലം മുന്നണികളുടെ ഒരു പ്രതീകമാണ്.


politicalnaircartoons.blogspot.in


? റോഡിലെ കുണ്ടും കുഴികളും നികത്താൻ ഒരു ശാശ്വത പരിഹാരത്തിന് ഒറ്റമൂലിയായി എന്തെങ്കിലും ഒരു കാര്യം നിർദ്ദേശിക്കുമോ ഗുരുജി?

ജോർജ് സിറിൽ, പുത്തൻവീട്ടിൽ, വിയൂർ.

= കുഴിയൊന്നിന് പത്തുരൂപ വച്ച് എല്ലാ മാസവും പൊതുമരാമത്ത് മന്ത്രിയുടെ ശന്പളത്തിൽ നിന്നു പിടിക്കാൻ നിയമം വരണം.


? ഇക്കാലത്തെ സ്ത്രീകൾക്കു വിദ്യാഭ്യാസവും, ജോലിയും, സ്വന്തമായി വരുമാനവും ലഭിച്ചതുകൊണ്ട് അവരുടെ ഈഗോ വർധിച്ചതാണ് വിവാഹമോചനങ്ങൾ വർധിക്കാനും പുരുഷ·ാരിൽ അവിവാഹിതരുടെ എണ്ണം കൂടാനും കാരണമെന്നാണ് എന്‍റെ സുഹൃത്ത് പറയുന്നത്. ശരിയാണോ?

കെ. ദിവാകരൻ,കാക്കേൻ, പുഴാതി.

= ആത്മവിശ്വാസത്തിനായി അല്പം ഈഗോ ആവാം. പക്ഷേ ഈഗോയുടെ ഗ്വാ..ഗ്വാ വിളികളായാൽ എല്ലാ ബന്ധവും തകരും.


? കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ദനാ

കൃഷ്ണഗോവിന്ദ നാരായണാ ഹരെ

അച്യുതാനന്ദ ഗോവിന്ദ മാധവ..

സച്ചിദാനന്ദ നാരായണാ ഹരെ

ഈ വേദവാക്യം ഗുരുവായൂരന്പലം തുറക്കുന്പോൾ മുതൽ ഉരുവിടുന്നതുകൊണ്ടല്ലേ രാജുസാർ അച്യുതാനന്ദന്‍റെ ഐശ്വര്യവും ആരോഗ്യവും. പ്രായം പോലും അദ്ദേഹത്തെ തളർത്താത്തത്.കമന്‍റ് പ്രതീക്ഷിക്കുന്നു.

ഞീഴൂർ പി.ഡി.എൻ. നന്പൂതിരിപ്പാട്

പരിയാരത്തില്ലം

= ഒത്തിരി ജനകീയ പ്ര ശ്നങ്ങളിൽ അവരോടൊപ്പം നിന്ന നേതാവല്ലേ. അവരുടെ പ്രാർ ത്ഥനകളുണ്ടാവും!


? ഒന്നരവർഷം കഴിഞ്ഞാ ൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് ഞാൻ പറയുന്നു. നായർജി എന്തു പറയുന്നു?

അശോപ്പി, ചേർത്തല.

= എരിതീയിൽ നിന്നും വറച്ചട്ടിയിലേക്ക് എല്ലാവർക്കും സ്വാഗതം.

politicalnaircartoons.blogspot.in


? ഹിറ്റ്ലർക്ക് വേണ്ടി ജർമൻ മാധ്യമങ്ങൾ നടത്തിയ രീതിയിലെ പ്രഘോഷണങ്ങ ളാണ് ഭൂരിപക്ഷം ഇന്ത്യൻ മാധ്യമങ്ങളും ഇപ്പോൾ നടത്തുന്നത് എന്ന് ദുബായിൽ നടന്ന ഒരു സാഹിത്യ പുരസ്കാരം സ്വീ കരിച്ചു കൊണ്ട് പ്രമുഖ സാഹിത്യകാര നും സാംസ്കാരിക നിരീക്ഷകനുമായ സക്കറിയ പറഞ്ഞതിന്‍റെ യാഥാർഥ്യം പറയാമോ ഗുരുജീ ...?


ശറഫുദ്ധീൻ പെരുമാളാബാദ്, ദുബൈ

= നമ്മുടെ സാംസ്കാരിക നായക·ാ ർക്ക് സമയവും സന്ദർഭവും നോക്കി വേണ്ടവിധം പ്രതികരിച്ചാൽ പുരസ്കാരങ്ങൾ കിട്ടുന്ന ഏർപ്പാടും നാട്ടിലുണ്ട്.


? 75 വയസായ ഈ പാവത്തെ അന്വേഷിച്ചു കാലൻ വാറണ്ടുമായി എമർജൻസി ഫ്ളൈറ്റിൽ പുറപ്പെട്ടു എന്നാണ് അന്താരാഷ്ട്ര അന്വേഷണ ഏജൻസികളിൽനിന്നു ലഭ്യമായ വിവരം. അങ്ങേരു നിലംതൊടുന്നതിനു മുന്പേ വല്ല പോക്സോ കേസിൽ പെടുത്തിയാൽ രക്ഷപ്പെടില്ലേ രാജുനായരെ?

കെ. ദിവാകരൻ, കാക്കേൻ, പുഴാതി.

= കാലന് എസ്പിജി സുരക്ഷയുണ്ട്. അതു മറിക്കടക്കണേൽ നിങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരിന്‍റെ ഒരു മാനസ പുത്രനായിരിക്കണം.


? ചില കള്ളങ്ങളുടെ നിറം പച്ചയാണെങ്കിൽ (പച്ചക്കള്ളം),സത്യത്തിന്‍റെ നിറം എന്തായിരിക്കും?

സതീശൻ മുന്പള്ളി, കൊറ്റാളി,കണ്ണൂർ

= സത്യത്തിന് നിറവും മണവുമില്ല. പക്ഷേ ചാനലിൽ എത്തിയാൽ മഞ്ഞളു പോലെ വെളുത്തിരിക്കും..!

politicalnaircartoons.blogspot.in


? കേരളത്തിലെ അടുത്ത മുഖ്യന്‍ പിണറായി തന്നെയാണോ എന്നു പിഎസ്‌സി പരീക്ഷയ്ക്കു ചോദ്യം വന്നാല്‍ എന്ത് ഉത്തരമാണ് നായരെ എഴുതേണ്ടത്?


= പിഎസ്‌സിയുടെ എല്ലാം ചോദ്യത്തിനും ഉത്തരമായി 'ലാല്‍സലാം പിണറായി സഖാവ്' എന്നു മാത്രമെഴുതിയാല്‍ മതി... പരീക്ഷ ഫസ്റ്റ്ക്ലാസില്‍ പാസാകാം.
കെ. ദിവാകരന്‍, കാക്കേന്‍, പുഴാതി

? നെഹ്റുവിന്റെ ചിത്രം ഒഴിവാക്കി ശിശുദിന പോസ്റ്റര്‍ ഉണ്ടാക്കിയെന്ന്. ഇനിയിപ്പോ ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കി ഗാന്ധിജയന്തി ആഘോ ഷിക്കുമോ...?

പി.റ്റി ജയന്‍ കടുത്തുരുത്തി.

= കറന്‍സി നോട്ടുകളെല്ലാം കൈ യിലുള്ളതു കൊണ്ട് ഗാന്ധിജി യെ പെട്ടെന്ന് ഒഴിവാക്കില്ല.

? ഫോര്‍മാലിന്‍ എന്ന രാസവസ്തുക്കള്‍ ചേര്‍ത്ത് മത്സ്യങ്ങള്‍ വിപണിയില്‍ എത്തിക്കുന്ന ചില മത്സ്യവ്യാപാരികളുടെ ലക്ഷ്യം എന്തായിരിക്കും?

സതീശന്‍ മുമ്പള്ളി, കൊറ്റാളി, കണ്ണൂര്‍-5

= മനുഷ്യനെ കൊന്നാലും ശരി പണമുണ്ടാക്കണം...!

? ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ ഉണ്ടാക്കുന്നത് നമ്മുടെ കൊച്ചു കേരളമാണെന്ന് പറയുന്നു... ഇതിനു പ്രധാന കാരണം നമ്മുടെ റോഡിന്റെ ദയനീയ അവ സ്ഥയോ...? അതോ വാഹനം ഓടിക്കുന്ന വരുടെ അശ്രദ്ധയോ...? നായര്‍ജി കമന്റ്...

പൊതുവായി പൊന്ന അയിലൂര്‍, നെന്മാറ.

= എല്ലാവര്‍ക്കും പങ്കുണ്ട്. നമ്മള്‍ പൊതു വെ നിയമം അനുസരിക്കാത്ത, പരസ്പര ബഹുമാനമില്ലാത്ത അപകടകാരികളായ സ്വഭവക്കാരാണ്.

politicalnaircartoons.blogspot.in


? മിനിഞ്ഞാന്നുവരെ ഭാര്യമാര്‍ ഭര്‍ത്താക്കന്മാരുടെ അല്പം പുറകിലാണ് നടന്നത്. ഇന്നലെ അവര്‍ ഭര്‍ത്താക്കന്മാരോടുരുമ്മി നടക്കാന്‍ തുടങ്ങി. ഇന്നു ഭര്‍ത്താക്കന്മാര്‍ ഭാര്യമാരുടെ പിറകിലായി നടക്കുന്ന കാഴ്ചയാണ് കണ്ടത്. നാളത്തെ കാര്യം നായര്‍ക്ക് ഊഹിക്കാനെങ്കിലും കഴിയുമോ?

കെ. ദിവാകരന്‍, കാക്കേന്‍, പുഴാതി.

= രണ്ടും രണ്ടുവഴി പോയേക്കാം.

? ചിരിക്കാതിരുന്നാല്‍ -അഹങ്കാരി, ചിരിച്ചാല്‍ -ശ്രംഗാരി. മിണ്ടാതിരുന്നാലോ?

പാടൂര്‍ പണിക്കര്‍, പി.ബി കാര്‍ത്തികേയന്‍, ആലത്തൂര്‍

= മണ്ഡോദരി....

? ലോക പ്രമേഹദിനം നവംബര്‍ 14-ല്‍ നിന്ന് ഫെബ്രുവരി 14 ലേക്ക് മാറ്റുന്നത് കൂടുതല്‍ മധുരതരമാകില്ലേ നായരെ?

എന്‍. ഷാജു കണ്ണൂര്‍

= വെറുതെ മാറ്റി ബുദ്ധിമുട്ടണമെന്നില്ല. പ്രമേഹം വന്നവര്‍ക്ക് എല്ലാ ദിവസവും പ്രമേഹദിനമാണ്...!

? കടുവ ദേശീയ മൃഗമായതിനാലാണ് രാജ്യത്ത് തീവ്രവാദം വളരാനിടയായതെ ന്നും സ്‌നേഹത്തിന്റെയും നിഷ്‌കളങ്കത യുടെയും പര്യായമായ പശുവിനെ ദേശീയ മൃഗമാക്കിയിരുന്നെങ്കില്‍ ഒരു തീവ്രവാദി പോലും ഇവിടെ ജനിക്കില്ലാ യിരുന്നെന്നും പെജാവര്‍ മഠാധിപതി സ്വാമി വിശേശ്വ തീര്‍ത്ഥ പറഞ്ഞതിന്റെ ഗുട്ടന്‍സ് എന്താ നായര്‍ജി?

ശറഫുദ്ധീന്‍ പെരുമാളാബാദ്, ദുബൈ

= കടുവയെ ബംഗ്ലാദേശിലെ അംബാസഡറോ മറ്റോ ആക്കി പശുവിനെ ആ കസേരയിലിരുത്താന്‍ സാധ്യതയുണ്ട്.


politicalnaircartoons.blogspot.in


? ഗൾഫുകാരനായ ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചു ഭാര്യ, നാട്ടിലെ പൊറാട്ട മേക്കറുടെ കൂടെ ഇറങ്ങിത്തിരിച്ചാലത് രാജ്യത്തിന്‍റെ ജിഡിപിയെ ബാധിക്കുമോ സാർ?

കെ. ദിവാകരൻ പുഴാതി.

= ജിഡിപിക്ക് പ്രത്യേകിച്ച് വിഷമമൊന്നുമില്ലെന്ന് അറിയിച്ചിട്ടുണ്ട്. പക്ഷേ പറോട്ടയായതിനാൽ ജിഎസ്റ്റി പ്രശ്നമുണ്ടാക്കാൻ ഇടയുണ്ട്.


പി.റ്റി ജയൻ, കടുത്തുരുത്തി.

? എത്ര പ്രഗത്ഭ·ാർ ഭരിച്ചാലും ജനങ്ങൾ പട്ടിണി കിടക്കുന്നുണ്ടങ്കിൽ അത് ഭരണ പരാജയമല്ലേ...?

= നിരാഹാര സമരമെന്നു പറഞ്ഞ് പ്രതിപക്ഷം ഇറങ്ങിത്തിരിച്ചാൽ പാവം ഭരണക്കാർ എന്തുചെയ്യും!

? പൊതുമേഖലാ സ്ഥാപനങ്ങൾ എല്ലാം വിൽക്കുവാണല്ലോ. ഇതെന്താ സ്റ്റോക് ക്ലീയറൻസ് സെയിലോ..?

= രാഷ്ട്ര പുനർനിർമ്മാണം എപ്പോഴും ക്ലീൻ സ്ലേറ്റിൽ നിന്നാണു വേണ്ടത്.

? ഡോക്ടർമാർ പറയുന്നു ഭക്ഷണത്തിൽ പച്ചക്കറി ധാരാളം ഉപയോ ഗിക്കണമെന്ന്. പച്ചക്കറിയിലും പഴവർഗങ്ങളിലും എല്ലാം കൊടിയ വിഷമാണല്ലോ പിന്നെങ്ങനെ കഴിക്കും...?

= കഴിപ്പിക്കാൻ കൂടത്തായിലെ ജോളിച്ചേച്ചിയെ പറഞ്ഞുവിടാം....

? ജ്യൂസ് കുടിച്ചയാളെ പോലീസ് ഉൗതിച്ചപ്പോൾ വിസിൽ അടിച്ചെന്ന്, ഇതിൽ നിന്നും എന്ത് മനസിലാക്കാം..?

= അയാളൊരു ഫുട്ബോൾ റഫറിയാണെന്ന്. ഫൗൾ കണ്ടാൽ വിസിലടിക്കും...!

politicalnaircartoons.blogspot.in


? ഇന്ത്യന്‍ പ്രധാനമന്ത്രിയാവാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്റെ സുഹൃത്തു പറഞ്ഞു: തിരുമേനീ വേണ്ടാ... സ്വകാര്യത നഷ്ടപ്പെടും. സ്വതന്ത്രമായി മൂത്രമൊഴിക്കാന്‍ സുരക്ഷക്കാര്‍ അനുവദിക്കുകയില്ല. എന്നാല്‍ കേരള മുഖ്യനാകാന്‍ ആലോചിച്ചപ്പോള്‍ സുഹൃത്തു പറഞ്ഞു: സുരക്ഷ ഇവിടെയും പ്രശ്‌നമാണെന്ന്.. അതും ഉപേക്ഷിച്ചു. അങ്ങനെയിരിക്കെ എന്റെ കടുത്തുരുത്തിയിലെ ഒരു സുഹൃത്ത് പി.ടി. ജയനോടു ഞാന്‍ പറഞ്ഞു എനിക്കു പ്രശസ്തനാകണം സ്വകാര്യത നഷ്ടപ്പെടുകയുമരുത് അപ്പോള്‍ ജയന്‍ പറഞ്ഞു രാഷ്ട്രദീപികയിലെഴുതുക സുരക്ഷ പ്രശ്‌നമില്ല, പ്രശസ്തനാകാമെന്ന്. അങ്ങനെ രാഷ്ട്രദീപികയിലെഴുതുന്നു. അപ്പോള്‍ ജയനല്ലേ സാര്‍ എന്റെ സുഹൃത്ത്. സാറിന്റെ കമന്റ്?

ഞീഴൂര്‍ പിഡിഎന്‍ നമ്പൂതിരിപ്പാട് കടുത്തുരുത്തി.

= ആവശ്യത്തിനു പ്രശസ്തി ആയെങ്കില്‍ ജയനെ സുഹൃത്തായും സുരക്ഷ പോയെങ്കില്‍ ശത്രുവായും കണക്കാക്കാം.

? ഇന്റര്‍നെറ്റ് യുഗത്തിലെ സ്ത്രീകള്‍ വിരൂപികളായതുകൊണ്ടാണോ മുക്കിനു മുക്കിനു ബാറു പോലെ ബ്യൂട്ടി പാര്‍ലറുകളും മുളച്ചു പൊന്തുന്നത്?

കെ. ദിവാകരന്‍,കാക്കേന്‍, പുഴാതി പി.ഒ.

= അല്ല. അവര്‍ക്ക് സൗന്ദര്യം ഒരു ലഹരിയാണ്. അതു പരിപോഷിപ്പിച്ച് സൗന്ദര്യ വാളുവയ്ക്കാനുള്ള അവരുടെ ബാറാണത്..!

? നമ്മുടെയെല്ലാം ബഹുമാന്യരായ ഡിജിപിമാര്‍ തമ്മിലടിക്കുന്നതു കണ്ടപ്പോള്‍ മുഴുക്കുടിയനായ ഭര്‍ത്താവിനെ ചപ്പാത്തി ദണ്ഡുകൊണ്ടു അടിക്കുന്ന ഭാര്യയെ മനസിലോര്‍ത്തത് തെറ്റാണോ?

= മനസിലിരുന്നോട്ടെ കുഴപ്പമില്ല. പുറത്തു പറഞ്ഞാല്‍ ചിലപ്പോള്‍ യുഎപിഎ എന്നൊക്കെ പറഞ്ഞു ആളു വന്നേക്കാം.

? രാമനെ ദേവനായും, പാവം രാവണനെ അസുരനായും കണക്കാക്കിയത് ഏത് ടേംസ് ആന്റ് കണ്ടീഷന്‍ അനുസരിച്ചാണെന്ന് അറിയാന്‍ താല്പര്യമുണ്ട്. ഈ ചോദ്യം വിവരാവകാശ നിയമപ്രകാരമുള്ളതാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു?

= അതു നന്നായി. അപ്പോള്‍ മറുപടിയും അങ്ങനെ മതിയല്ലോ. ടേംസ് ആന്റ് കണ്ടീഷന്‍ ഫയല്‍ നഷ്ടപ്പെട്ടതിനാല്‍ അതേക്കുറിച്ചുള്ള വിവരം ലഭ്യമല്ല...

? ഞാനയച്ച ഒറ്റ കാര്‍ട്ടൂണ്‍സ്‌കോപ്പുപോലും ഇതേവരെ പ്രസിദ്ധീകരിച്ചു കണ്ടില്ല. കൈക്കൂലി തരാത്തതുകൊണ്ടാണോ മുന്‍ സര്‍ക്കാര്‍ ജീവനക്കാരനായ രാജുനായര്‍ പ്രസിദ്ധീകരിക്കാഞ്ഞത്?

= ശ്രദ്ധയില്‍പെടുന്ന പ്രസിദ്ധീകരണ യോഗ്യമായ എല്ലാ ചോദ്യത്തിനും മറുപടി തരാറുണ്ട്. ഉത്തരം വന്നോ എന്നറിയാന്‍ പതിവായി പത്രവും വായിക്കണം. താങ്കളയച്ച ബാക്കി ചോദ്യങ്ങളും തുടര്‍ന്ന് ഉള്‍പ്പെടുത്തുന്നതാണ്. നന്ദി.
? സുപ്രിം കോടതി വിധിക്കു നിയമപരമായി സ്റ്റേ ഇ ല്ലെങ്കിലും, പ്രായോഗികമായി നോക്കിയാല്‍ സ്റ്റേ ഉണ്ടെന്ന് - എം.കെ.ബാലന്‍. അപ്പോള്‍ സ്റ്റേ ഉണ്ടെന്നോ ഇല്ലന്നോ ഒന്നിലും ഉറപ്പില്ലെ ചേട്ടാ,..?

രജിത് മുതുവിള, ദേവ ഗംഗ, മുതുവിള

= ഒരു കാര്യം ഉറപ്പ്. സന്നിധാനത്തു വന്ന് ആരും 'സ്റ്റേ' ചെയ്യാമെന്നു കരുതണ്ടാ....

? കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണദിനത്തില്‍ ഡിവൈഎഫ്‌ഐ-യുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ ചൂണ്ടയിടല്‍ മത്സരം. രണ്ടു കടുക്കാച്ചി മത്സ്യത്തെ ചൂണ്ടയില്‍ കുടുക്കിയ മിടുക്കന്‍ ജേതാവുമായി!
ഈവാര്‍ത്തയില്‍ നിന്നും രക്തസാക്ഷികളോടുള്ള ആദരത്തെ ഏതു രീതി യില്‍ അടര്‍ത്തിയെടുത്തു
വ്യാഖ്യാനിക്കാം..?

സ്വേത ആയില്യം, വെങ്ങര, കണ്ണൂര്‍.

= പാര്‍ട്ടിയുടെ വിപ്ലവചൂണ്ട കണ്ട് ആവേശംമൂത്ത് അറിയാതെ എടുത്തു ചാടി പെട്ടു പോയ പാവം മീനുകളാണല്ലോ ഈ രക്തസാക്ഷികള്‍.

? ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജനങ്ങള്‍ എപ്പോഴെങ്കിലും നന്നാകുമോ?

പാടൂര്‍ പണിക്കര്‍, പി.ബി കാര്‍ത്തികേയന്‍, ആലത്തൂര്‍

= ഇവിടെ ജനം ഗ്രൂപ്പു തിരിഞ്ഞ് ദൈവങ്ങളെ നന്നാക്കിയെടുക്കാനുള്ള ശ്രമത്തിലാണ്...!

? മനുഷ്യര്‍ക്ക് ജീവിതത്തോട് ഇത്രയേറെ മടുപ്പ് ഉണ്ടാകുവാന്‍ കാരണം?

= ജീവിതത്തിനു വിചാരിച്ചത്ര ഗുമ്മില്ല.... എന്നാണ് അത്തരക്കാര്‍ പറയുന്നത്.

? വിശക്കാത്ത ദൈവത്തിനു നോട്ടുകളുടെ ആവശ്യമുണ്ടോ?

= ദൈവത്തിന്റെ സ്‌പോണ്‍സര്‍ക്ക് വേണ്ടിവരും.

? ചിലരെ എത്ര സ്‌നേഹിച്ചിട്ടും കാര്യമില്ല. എന്തായിരിക്കും കാരണം?

= സ്‌നേഹം ദുഃഖമെന്നോര്‍ത്തിട്ടാണ് വഴങ്ങാത്തത്...


politicalnaircartoons.blogspot.in


? ഡല്‍ഹിക്ക് ശ്വാസമെടുക്കാന്‍ ഓക്‌സിജന്‍ ബാര്‍. ഒന്ന് ശ്വസിക്കാന്‍ പണം മുടക്കേണ്ട അവസ്ഥ വരെയെത്തി. 15 മിനിട്ട് ഓക്‌സിജന്‍ ശ്വസിക്കാന്‍ ചെലവ് 299 മുതല്‍ 499 രൂപ വരെ. ഇനി പണമില്ലാത്തവര്‍ക്ക് ഓക്‌സിജനും കിട്ടാക്കനി യാകുമോ നായര്‍സാബ്....?

രജിത് മുതുവിള ദേവഗംഗ, തിരുവനന്തപുരം.

= പണമില്ലാത്തവര്‍ തല്ക്കാലം ഡല്‍ഹിക്കു പോകാതിരിക്കുക. ഭാവിയിലെ ഓക്‌സിജന്‍ ക്ഷാമം നേരിടാന്‍ എന്നും ദീര്‍ഘശ്വാസം വിട്ടു പഠിക്കുക.

? അഹമ്മദാബാദ് നക്ഷത്ര ഹോട്ടലില്‍ മൂന്ന് പുഴുങ്ങിയ മുട്ടയ്ക്ക് ബോളീവുഡ് സംവിധായകനോട് ഈടാക്കിയത് 1672 രൂപ. കാരണം?

വടക്കേതില്‍ വിനോദ് കുമാര്‍ നറുകര

= ഓഞ്ഞ അഭിനയത്തിനു പോലും കോടികള്‍ പ്രതിഫലം വാങ്ങുന്ന ഹോളിവുഡ് നടന്മാരോട് മുട്ടയ്ക്ക് കണക്കു പറഞ്ഞ് കാശുമേടിക്കാം.നക്ഷത്ര ഹോട്ടലിലെ മുട്ടയും സൂപ്പര്‍സ്റ്റാറാണ്.

? സംസ്ഥാനത്തിന്റെ റവന്യു വരുമാനം മുക്കാല്‍ പങ്കും ചിലവഴിച്ചു നിലനിര്‍ത്തുന്ന ഒരു വിഭാഗമാണ് ഉദ്യോഗസ്ഥന്മാര്‍. കുറഞ്ഞ മണിക്കൂര്‍ ജോലിയും, പല വിധ കാരണങ്ങളാല്‍ തരപ്പെടുന്ന ഒരു പാട് അവധി ദിവസങ്ങളും ഒക്കെയായി അര്‍മാദിക്കുന്ന ഇക്കൂട്ടരില്‍ വലിയൊരു പങ്കും മുണ്ട് മുറുക്കിയുടുത്തു കൊണ്ട് തങ്ങളെ പോറ്റുന്ന നികുതിദായകര്‍ക്ക്മുമ്പില്‍ വര്‍ഷങ്ങള്‍ ഇത്രയായിട്ടും മാടമ്പിത്തരം കാണിക്കുന്നതിന്റെ ചേതോവികാരം എന്തായിരിക്കും രാജുനായരേ?

ഇസ്മായില്‍ പതിയാരക്കര, ബഹ്റൈന്‍.

= ഭരണം പൊതുമുതല്‍ കക്കാനാണെന്നു കരുതുന്നവരല്ലാതെ ജനസേവനവനത്തിന് ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാര്‍ ഇവിടുണ്ടാവില്ല എന്നതാണവരുടെ ധൈര്യം..


politicalnaircartoons.blogspot.in


? ഗ്രഹനില ഗോൾനില സമനില മനോനില താപനില പടനില... യാഥാർത്ഥത്തിൽ എത്തി നിൽക്കുന്പോൾ ഏതുനില?

വടക്കേതിൽ വിനോദ് കുമാർ നറുകര, മലപ്പുറം.

= ചുറ്റും കലപില കലപില......? ഒരുപാട് സ്വപ്നങ്ങൾ വിൽക്കാനുണ്ട്. വാങ്ങാൻ ആളുണ്ടോ?

പാടൂർ പണിക്കർ, പി.ബി കാർത്തികേയൻ, ആലത്തൂർ

= ഫ്രീയോ റിബേറ്റോ ഉണ്ടെങ്കിൽ ആളുണ്ടാവും.കെ. ഒ. ആന്‍റണി, ചൊവ്വൂർ

? ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വല്ലാത്ത പ്രയാസം.. ഇനിഎന്താണ് ചെയ്യേണ്ടത്?

= കേന്ദ്രസഹായത്തിനായി ഒരറ്റം ആധാറിലും കേരളസർക്കാർ സഹായത്തിനായി മറ്റെയറ്റം കിഫ്ബിയിലും ബന്ധിപ്പിക്കുക...!

? പണ്ട് സ്കൂളിൽ പഠിക്കുന്പോൾ ആണ്‍കുട്ടികൾക്ക് ആണ്‍ സൗഹൃദങ്ങളും പെണ്‍കുട്ടികൾക്ക് പെണ്‍ സൗഹൃ ദങ്ങളും ആണ് ഉണ്ടായിരുന്നത്., എന്നാൽ ഇപ്പോഴത്തെ ന്യൂ ജനറേഷൻ പിള്ളേർക്ക് എതിർലിംഗത്തിൽ പെട്ടവരോടാണ് സൗഹൃദം സ്ഥാപിക്കാൻ താല്പര്യം. എന്തായിരിക്കാം ഇതിനു പിന്നിലെ രഹസ്യം?

= ജീവിതം എളുപ്പവും സുഖകരവുമാക്കുക എന്നതാവാം ലക്ഷ്യം. സൗഹൃദം അല്പം പുഷ്ടിപ്പെടുത്തിയാൽ വിവാഹം പ്രത്യേകം വേണമെന്നില്ല.

? പുരുഷന്‍റെ സൗന്ദര്യം അവന്‍റെ മനസ്സിലാണെങ്കിൽ സ്ത്രീയുടെ സൗന്ദര്യം എവിടെയായിരിക്കും?

= അവളുടെ മനസില്ലായ്മയിൽ......

politicalnaircartoons.blogspot.in


? ലഹരി ഉപേക്ഷിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് സ മ്മാനം. ലഹരി ഉപേക്ഷിക്കുന്ന സർക്കാർ ജീവനക്കാ രല്ലാത്തവർക്കോ?

കെ. ഒ. ആന്‍റണി, ചൊവ്വൂർ

= സമ്മാനം വേണമെങ്കിൽ ബന്ധുക്കൾ നൽകണം.


? ജോലിക്കാർ റിട്ടേയർഡായി കഴിഞ്ഞാൽ സന്യസിക്കുന്നത് എന്തുകൊണ്ട്?

പാടൂർ പണിക്കർ, പി.ബി കാർത്തികേയൻ, ആലത്തൂർ

= ഭാവിയിൽ അവർക്ക് കിട്ടാനുള്ളത് സ്വർഗ്ഗത്തിലെ കട്ടുറുന്പിന്‍റെ പോസ്റ്റാണല്ലോ. അതിനുള്ളൊരു ട്രെയിനിംഗാണ്.


? ഭൂലോക ന്ധബുദ്ധി ജീവികൾ’ ഞങ്ങളാണ് എന്ന് പറഞ്ഞു അഹങ്കരിക്കുന്ന മലയാളികൾ, അന്യസംസ്ഥാന തൊഴിലാ ളികളുടെ മുന്നിൽ ചതിയിലുടെ മരിച്ചു വീഴുന്നു. എത്ര കണ്ടിട്ടും, കൊണ്ടിട്ടും പഠിക്കാത്ത മലയാളിയെ എന്തിനോട് ഉപമിക്കാം ഗുരുവേ....?

പൊതുവായി പൊന്ന, അയിലൂർ, നെ·ാറ.

= ഭയങ്കര ബുദ്ധിയാണേലും തീരെ ബോധമില്ലാത്ത ഇനമാണ്. ഒരു വെയിറ്റിനു വേണമെങ്കിൽ ആനയോടുപമിക്കാം..!


? സംസ്ഥാന ഖജനാവിൽ കൈയിട്ടു നോക്കിയാൽ ഒന്നുമില്ലാത്ത അവസ്ഥയാണെന്ന് മന്ത്രി കെ. രാജു. രാജു പറഞ്ഞതിൽ എന്തെങ്കിലും വാസ്തവം കാണുമോ... ഇനി പണം കിട്ടുന്നതിന് എവിടെ തപ്പണം?

തറയിൽ തന്പി, പെരുവ.

= ഖജനാവു കാലി.... പണമെല്ലാം കിഫ്ബിയിലാണ്, അതിൽ കൈ ഇടണേൽ ബകന്‍റെ കാലുപിടിക്കണം.

വടക്കേതിൽ വിനോദ് കുമാർ നറുകര, മലപ്പുറം.

? ഒരറവ് കത്തിക്ക് മുന്പിലും തളക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് അറവ് ശാലയെത്തും മുന്പേ കയറ് പൊട്ടിച്ചോടിയ പോത്തിനെ നോക്കി ഒരു നായ എന്തായിരിക്കും പറഞ്ഞത്?

= എല്ലാ നായക്കും അവന്‍റെ ഒരു ദിവസമനുവദിച്ചിട്ടുണ്ട്... ഇപ്പോഴത് പോത്തിനും ആയോ...!

? നവംബർ 15 നല്ലനടപ്പ് ദിനം ഫലപ്രദമായ ശിക്ഷാ സന്പ്രദായമാണോ?

= നടന്ന് നടന്ന് ദീനം പിടിക്കാതിരുന്നാൽ കൊള്ളാം.

? ഡാമിലെ മഞ്ഞ തവളയെ കണ്ടതും ലൈറ്റ് തെളിയാ ത്തതും മുഖ്യമന്ത്രി തന്നോട് അന്വേഷിച്ചെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ്. തവളയെയും, ലൈറ്റിനെയും മാത്രം ശ്രദ്ധിക്കാൻ മാത്രം ആകർഷണീയത എന്തായിരിക്കാം?

= അതന്വേഷണമല്ല. ദേവസ്വം ബോർഡ് പ്രസിഡന്‍റിനെ മുഖ്യമന്ത്രി ലൈറ്റായിട്ടൊന്നു ശകാരിച്ചതാണ്.

politicalnaircartoons.blogspot.in


? മദ്യം വിൽക്കുന്നവർക്ക് നല്ല ശന്പളവും ആനുകൂല്യങ്ങളും നൽകുന്നു. അതുപോലെ ലോട്ടറി വിൽക്കുന്നവർക്ക് കമ്മീഷനും മറ്റ് ആനുകൂല്യങ്ങളും സർക്കാർ ഉറപ്പാക്കുന്നു. എന്നാൽ ഇവ രണ്ടിന്േ‍റയും ഉപഭോക്താക്കൾ ആരോഗ്യവും പണവും മനഃസമാധാനവും നഷ്ടപ്പെടുത്തി നരകിച്ചു മരിക്കുന്നു. ഇവർക്കെല്ലാം എന്ത് ആനുകൂല്യമാണ് സർക്കാർ ഉറപ്പു നൽകുന്നത്?

കെ.എം സുബ്രഹ്മണ്യം, ഫറോക്ക്.

= സർക്കാർ ഖജനാവിന്‍റെ സാന്പത്തിക ഭദ്രത നിലനിർത്താൻ സ്വന്തം ജീവൻ പണയംവച്ച് പോരാടുന്ന അവരെ സർക്കാർ രക്തസാക്ഷികളായി കണക്കാക്കി ആദരിക്കും.


? കാർട്ടൂണ്‍സ്കോപ്പിന്‍റെ ആഭിമുഖ്യത്തിൽ പഴങ്ങളിൽനിന്നു വീര്യംകുറഞ്ഞ മദ്യമുണ്ടാക്കരുതോ?

കുത്താന്പുള്ളി മോഹൻദാസ്.

= എന്തിന്! കീടനാശിനിയടിച്ച തമിഴിനാടൻ പഴങ്ങൾ വാങ്ങി തിന്നാമതി. നല്ല വീര്യവും കാണും.


? കെ.പി.സി.സിക്ക് നാല് വർക്കി ങ്ങ് പ്രസിഡന്‍റുമാർ പരിഗണന യിൽ(വാർത്ത).ഇവർക്ക് എന്തെ ങ്കിലും ന്ധവർക്ക്’ ഉണ്ടാവുമോ ജീ?

രജിത് മുതുവിള,ദേവ ഗംഗ.

= പിന്നേ... പാർട്ടിയെ നാലു വശത്തു നിന്നും അടിച്ചു കൂട്ടിയെടുക്കണ്ടേ...


politicalnaircartoons.blogspot.in


? ഒരു ദിവസത്തിൽ ചെയ്യാൻ കഴിയുന്ന പ്രവൃത്തി ഒരു മാസം ക്കൊണ്ട് ചെയ്താൽ ഉദ്യോഗ സ്ഥരെ ജനം അംഗീകരിക്കില്ലെന്ന മന്ത്രി ജലീൽ സാറിന്‍റെ അഭി പ്രായത്തോട് യോജിപ്പാണോ?

വടക്കേതിൽ വിനോദ് കുമാർ നറുകര

= അതിനോടു യോജിച്ചുകൊണ്ടു പറയട്ടെ പൊതുജനത്തിന് അവകാശപ്പെട്ട തൊഴിലും പരീക്ഷയ്ക്കുള്ള മാർക്കും അനർഹരായ ബന്ധുക്കൾക്കു നൽകുന്നതും ജനം അംഗീകരിക്കില്ല.


? ഒരു സിനിമാനടൻ മുടി വെട്ടിയതിന് പ്രൊഡ്യൂസർ വധഭീഷണി മുഴക്കിയതായുള്ള വാർത്ത അറിഞ്ഞു. നീണ്ട താടിയും മുടിയും വെട്ടിക്കളഞ്ഞ രാജു നായരേ, താങ്കളെ ചോദ്യകർത്താക്കളാരും ഭീഷണിപ്പെടുത്തിയില്ലേ?

കെ.ഗോപാൽഷാംഗ്, താമരശേരി

= ധാടിയും മോടിയുമുള്ള കലാകാര·ാർക്ക് കേന്ദ്രസർക്കാരിന്‍റെ പ്രത്യേക സുരക്ഷയുണ്ട്.

? സ്ത്രീകളെപ്പോലെ പുരുഷ·ാരുടെ വിവാഹപ്രായം പതിനെട്ടാക്കി നിയമഭേദഗതി വരുന്നതിനെപ്പറ്റി സാബ്ജിയുടെ പ്രതികരണം?

പരകോട്ടുപാടം, കുത്താന്പുള്ളി, മോഹൻദാസ്

= പ്രായം കുറച്ചതുകൊണ്ടു മാത്രം ആയില്ല. ആ പ്രായത്തിൽ അവർക്ക് വിവാഹവും സർക്കാർ ഉറപ്പാക്കണം...!


? പണ്ടൊക്കെ വിരുന്നു വരുന്നത് അറിയിക്കുന്നത് കാക്കകൾ ആയിരുന്നു. കാക്ക കരഞ്ഞാൽ വിരുന്നുകാർ വരുമെന്നായിരുന്നു വിശ്വാസം. ഇന്ന് ഈ ജോലി ഏറ്റെടുത്തിരിക്കുന്നത് ഫോണുകൾ അല്ലേ സാബ്?

കെ.എം. സുബ്രഹ്മണ്യം, ഫൂറൂഖ്

= ഫോണിന് പക്ഷേ ചെലവേറും. കാക്കകൾ ഫ്രീസർവീസ് ആയിരുന്നു.

politicalnaircartoons.blogspot.in


? മഹാരാഷ്ട്രയിൽ സർക്കാരു ണ്ടാക്കാൻ ആദ്യം ബി ജെ പി യെ വിളിച്ചു, പിന്നെ ശിവസേനയെ വിളിച്ചു. പിന്നെ.... ദേ ഇപ്പം എൻസിപീയേ വിളിച്ചിരി ക്കുന്നു. ഗവർണ്ണർ അവ സാനം കോണ്‍ഗ്രസിനേ യും വിളിക്കുമെന്നാ തോ ന്നുന്നേ ഒരു സർക്കാരു ണ്ടാക്കാനുള്ള കഷ്ടപ്പാടേ..! ഇതിലും നല്ലത് നറുക്കെടു പ്പാണെന്ന് തോന്നുന്നു.. എന്ത് പറയുന്നു ജീ?

പി.സി. ജോർജ്, കാക്കയങ്ങാട് ഇരിട്ടി.

= അവസാനം ഗവർ ണറെ മുന്നിൽ നിർത്തി ന്ധകേന്ദ്രസേന’ മഹാരാഷ്ട്ര ഭരിക്കും!? കെ.പി.സി.സിക്ക് മഹാ ജംബോ കമ്മിറ്റി വരുന്നു.... ന്ധമഹാ’ചുഴലിക്കാറ്റു വന്ന കണക്കായിരിക്കുമോ ചേട്ടാ...?

രജിത് മുതുവിള, ദേവ ഗംഗ, മുതുവിള

= മഹാജംബോ കമ്മിറ്റിക്ക് പ്രഹരശേക്ഷി കുറവാണെങ്കിലും അ തൊരു ദുരന്തം തന്നെയാണ്..? പൂതനയ്ക്ക് പിന്നാലെ - ബകൻ വിവാദവുമായി വീണ്ടും മന്ത്രി സുധാകർ ജി. പുരാണവും ഇതി ഹാസവും മാത്രം സെലക്ട് ചെയ്ത് വാക്പയറ്റ് നട ത്തുന്നതിലെ ചേതോവി കാരം എന്തായിരിക്കാം?

വടക്കേതിൽ വിനോദ് കുമാർ, നറുകര.

= കേന്ദ്രത്തിൽ ബിജെപി വന്നതോടെ വല്യേട്ട·ാര് മാവോയും വിപ്ലവുമൊക്കെ ഉപേക്ഷിച്ചു. ഇപ്പോൾ രാമായണവും മഹാഭാരതവും കുരുക്ഷേത്രയുദ്ധവുമൊക്കെയാണ് പഥ്യം!? ഇന്ത്യയിൽ എത്രയൊ ഗുഹ, പർവത, വനങ്ങളൊക്കെ ഉണ്ടായിട്ടും രാഹുൽ ജി ധ്യാനത്തിനു വിദേശത്തു പോകുന്നതിനു കാരണം?

കുത്താന്പുള്ളി മോഹൻദാസ്

= ഇടക്കിടയ്ക്ക് വിദേശത്തു നിന്ന് ഒരു ന്ധഇന്ത്യയെ കണ്ടെത്തൽ’ പരിപാടിയാണത്.? ഗാന്ധി കുടുംബത്തിന് കേന്ദ്രം എസ്പിജി സുരക്ഷ പിൻവലിക്കാൻ എന്താണു കാരണം?

പി. പി അഷറഫ്, ഇരിക്കൂർ.

= സാക്ഷാൽ മഹാത്മാഗാന്ധിക്കും ഗാന്ധിചിന്തകൾക്കും നാട്ടിൽ സുരക്ഷയില്ല..., പിന്നല്ലേ ഗാന്ധിനാമധാരികൾക്ക്!

politicalnaircartoons.blogspot.in


? പരിസ്ഥിതിക്ക് വിപത്കരമാ യ വിധത്തിൽ പണിതുയർ ത്തുന്ന കെട്ടിടങ്ങൾ പൊളിച്ചു കളഞ്ഞ് നഷ്ടപരിഹാരവും പിഴയും നിർമ്മാതാക്കളിൽ നിന്ന് ഈടാക്കുന്നതു പോലെ, ഭൂമിയെ തുളച്ചുണ്ടാക്കുന്ന കുഴൽകിണറുകൾ പണിത് ഉപേക്ഷിച്ചു പോകുന്ന അപ കടകാരികൾക്കും സമാനമായ ശിക്ഷ നൽകാത്തത് എന്തു കൊണ്ട്?

ടി.എസ് മധുസൂദനൻ കൊങ്ങണൂർ, കുന്നംകുളം.

= ശിക്ഷ കിട്ടും... കാത്തിരിക്കുക. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടിട്ടെ ഒരു കുറ്റവാളിയെ ശിക്ഷിക്കുന്ന നല്ല വിധി വരൂ!


? എനിക്ക് ഏറ്റവും ചുരുങ്ങിയത് നൂറ്റി ഇരുപതു കൊല്ലം ജീവിക്കണം എന്ന് ആഗ്രഹമുണ്ട്. പക്ഷേ കാമുകനുമൊ ത്ത് ഭാര്യ ഭർത്താവിനെ കൊല്ലുന്ന പ്രവണത കേരളത്തിൽ കൂടിക്കൂടി വരുന്നു..... ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്... ഒരു പരിഹാരം പറഞ്ഞു തരാ മോ നായർ ജി...?

പൊതുവായി പൊന്ന അയിലൂർ, നെ·ാറ.

= അമിത മോഹവും അ മിത ആകുലതയും നന്ന ല്ല. അതുപേക്ഷിച്ചാൽ മനസു നിറയെ സന്തോഷമാകും. പിന്നെ (അസൂയമൂത്ത് ആരെങ്കിലും തല്ലി കൊന്നില്ലെങ്കിൽ) ജീവന് 500 വർഷം ഗാരന്‍റി..


? പൂവിൽനിന്നും പൂന്പാറ്റ തേൻ നുകരുന്നതു പോലെ ആയിരിക്കണം നികുതി ദായകരുടെ കൈയിൽ നിന്നും നികുതി പിരിക്കേ ണ്ടത് എന്ന് നിയമസഭയിൽ ഒരു മന്ത്രി പറയുന്നത് കേട്ടു. കമന്‍റ് പ്ലീസ്...

പി.റ്റി ജയൻ കടുത്തുരുത്തി.

= അതാണവരുടെ ആഗ്രഹം. തേളും കടന്നലും കുത്തുന്നതുപോലെ ആണെന്നത് യാഥാർത്ഥ്യവും!


? മന്ത്രിമാരായാലും നേതാക്ക·ാരായാലും അസുഖം വന്നാൽ പാർട്ടിവ്യത്യാസമില്ലാതെ അമേരിക്കയിലേക്കു പോകുന്നതു കാണാം.. ഇതിന്‍റെ രഹസ്യമെന്താണു ഗുരുജി?

പി.പി.മാധവൻ നായർ, തിരുനക്കര, കോട്ടയം.

= എല്ലാത്തിനും അതിന്േ‍റതായ ഇടങ്ങളുണ്ട്. വേ യ്സ്റ്റുകൾ തള്ളാൻ വികസിതരാജ്യങ്ങൾ ഇന്ത്യയിലേക്ക് ഉറ്റു നോക്കുന്നതു പോലെ അസുഖം വന്നാൽ എല്ലാവരും നല്ല ചികിത്സക്കായി അമേരിക്കയിലേക്ക് പോകാൻ നോക്കും!

politicalnaircartoons.blogspot.in


Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.