Charity
അ​ർ​ബു​ദ​ത്തോ​ട് പൊ​രു​താ​ൻ ഗീ​ത​യ്ക്ക് സ​ഹാ​യം
അ​ർ​ബു​ദ​ത്തോ​ട് പൊ​രു​താ​ൻ ഗീ​ത​യ്ക്ക് സ​ഹാ​യം
Saturday, May 14, 2022 7:22 PM IST
കോ​ട്ട​യം: അ​ർ​ബു​ദ രോ​ഗ​ത്താ​ൽ ബു​ദ്ധി​മു​ട്ടു​ന്ന മാ​ങ്ങാ​നം കു​റ്റി​യ്ക്ക​ൽ ഹ​രീ​ന്ദ്ര​ന്‍റെ ഭാ​ര്യ ഗീ​ത​യ്ക്ക് ദീ​പി​ക ഡോ​ട്ട്കോം വാ​യ​ന​ക്കാ​രു​ടെ സ​ഹാ​യം. വീ​ട്ട​മ്മ​യു​ടെ ദു​രി​ത ക​ഥ​യ​റി​ഞ്ഞ് വാ​യ​ന​ക്കാ​ർ ന​ൽ​കി​യ 2.58 ല​ക്ഷം രൂ​പ കു​ടും​ബ​ത്തി​ന് കൈ​മാ​റി. വാ​യ​ന​ക്കാ​രു​ടെ സ്നേ​ഹ സ​മ്മാ​ന​ത്തി​ന് കു​ടും​ബം ന​ന്ദി അ​റി​യി​ച്ചു.

ര​ണ്ടു​വ​ർ​ഷം മു​ൻ​പ് വ​രെ സാ​ധാ​ര​ണ ജീ​വി​തം ന​യി​ച്ചി​രു​ന്ന വീ​ട്ട​മ്മ​യാ​ണ് ഗീ​ത. അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് അ​വ​ർ രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​തോ​ടെ കു​ടും​ബം ദു​രി​ത​ത്തി​ലാ​യി. വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ടു മ​ക്ക​ളാ​ണ് ഹ​രീ​ന്ദ്ര​ൻ​ഗീ​ത ദ​മ്പ​തി​ക​ൾ​ക്കു​ള്ള​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ഗീ​ത​യു​ടെ ചി​കി​ത്സ​ക​ൾ ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി ഭ​ർ​ത്താ​വ് ഹ​രി തു​ട​ർ​ന്നു വ​രി​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ അ​ടു​ത്തി​ടെ രോ​ഗം മൂ​ർ​ച്ഛി​ച്ച​തോ​ടെ ഡോ​ക്ട​ർ​മാ​ർ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് നി​ർ​ദ്ദേ​ശി​ച്ചു. തി​രു​വ​ന​ന്ത​പു​രം പ​ട്ട​ത്തെ എ​സ്‌​വി​റ്റി ആ​ശു​പ​ത്രി​യി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത്.

ഏ​ക​ദേ​ശം മൂ​ന്ന് ല​ക്ഷ​ത്തോ​ളം രൂ​പ ശ​സ്ത്ര​ക്രി​യ​യ്ക്ക് മാ​ത്ര​മാ​യി കു​ടും​ബം ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. തു​ട​ർ ചി​കി​ത്സ​ക​ൾ​ക്കും വ​ലി​യ ചി​ല​വു​ണ്ട്. തു​ട​ർ​ച്ച​യാ​യ ചി​കി​ത്സ​ക​ൾ മൂ​ലം ദു​രി​ത​ത്തി​ലാ​യ കു​ടും​ബ​ത്തി​ന് മൂ​ന്ന് ല​ക്ഷം ഭാ​രി​ച്ച തു​ക​യാ​ണ്. ഇ​തോ​ടെ​യാ​ണ് കു​ടും​ബം സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടി​യ​ത്.