Charity
നിളയ്ക്ക് കൈത്താങ്ങേകി സുമനസുകൾ
നിളയ്ക്ക് കൈത്താങ്ങേകി സുമനസുകൾ
Saturday, May 6, 2017 2:35 AM IST
ഇടുക്കി ചെറുതോണിക്കാരിയായ നിള എന്ന നാലുവയസുകാരിക്ക് ദിപിക ഡോട്ട്കോം വായനക്കാരുടെ കൈത്താങ്ങ്. രക്താർബുദം ബാധിച്ച് ഒരു വർഷത്തോളമായി ചികിത്സയിലായിരുന്ന കൊച്ചുമിടുക്കിയുടെ ദുരിതം ദീപികയിലൂടെ അറിഞ്ഞ വായനക്കാർ അകമഴിഞ്ഞ സംഭാവന നൽകി. വായനക്കാരിൽ നിന്നും ലഭിച്ച സഹായമായ 50,000 രൂപ രാഷ്ട്രദീപിക ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ.റെജി വർഗീസ് നിളയുടെ പിതാവ് ഓമനക്കുട്ടന് കൈമാറി. ചീഫ് ഫിനാൻസ് ഓഫീസർ എം.എം.ജോർജ്, അക്കൗണ്ട്സ് എക്സിക്യൂട്ടീവ് എം.എം.ജോസ് എന്നിവർ സന്നിഹിതരായിരുന്നു.

ചെറുതോണി സ്വദേശികളായ ഓമനക്കുട്ടൻമിനി ദന്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരുവളാണ് നിള. ഇടുക്കി കാർമൽ ജ്യോതി സ്പെഷൽ സ്കൂളിൽ ഡ്രൈവർ ജോലി ചെയ്താണ് ഓമനക്കുട്ടൻ കുടുംബം നോക്കിയിരുന്നത്. അതിനിടെയാണ് നിളയ്ക്ക് രക്താർബുദം പിടിപെടുന്നത്. ചികിത്സയ്ക്ക് ഭാരിച്ച ചിലവ് വന്നതോടെ കുടുംബത്തിന് സുമനസുകളുടെ സഹായം തേടാതെ മറ്റ് മാർഗമില്ലാതാവുകയായിരുന്നു.