ADVERTISEMENT
ADVERTISEMENT
17
Friday
October 2025
5:23 PM IST
IST
Deepika
com
The Largest Read Malayalam Internet Daily
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ANNUAL REPORT 2025
Dark
Light
ADVERTISEMENT
Chocolate
കാടുകളോട് കൂട്ടുകൂടാം
മരങ്ങളും ചെടികളും വള്ളിപ്പടർപ്പുകളുമൊക്കെ കൂടുന്നതാണു വനം. അതാണു നമ്മുടെ വനസങ്കൽപം. വന്യജീവികൾ ധാരാളമുള്ളതുകൊണ്ട് വന്യതയാണ് കാടിന്റെ പ്രത്യക്ഷസ്വഭാവം. ഫോറിസ് എന്ന ലാറ്റിൻ പദത്തിൽനിന്നാണ് ഫോറസ്റ്റ് എന്ന ഇംഗ്ലീഷ് പദം ഉണ്ടായത്. പുറത്തുള്ള മരക്കൂട്ടം എന്നാണ് വാക്കിനർഥം. നാടിനു പുറത്തുള്ള എന്ന ഉദ്ദേശത്തിലാകാം ഇത്.
വൃക്ഷങ്ങളുടെയും ചെടികളുടെയും പൊതുഘടന, കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവതന്നെ കാടുകളുടെ വർഗീകരണത്തിന് അടിസ്ഥാനമാവുന്നു. നമ്മുടെ നാട്ടിൽ കൂട്ടുകാർ കണ്ടിട്ടുള്ള കണ്ടൽക്കാടുകൾ മുതൽ ഹിമാലയൻ മലനിരകളിലെ പൈൻമരക്കാടുകൾ വരെ അതിശയിപ്പിക്കുന്ന വൈവിധ്യങ്ങളാണ് നമുക്കു വേണ്ടി ഒരുക്കുന്നത്.
ഭൂമിയുടെ ശ്വാസകോശങ്ങൾ
ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നാണ് മഴക്കാടുകൾ അറിയപ്പെടുക. ഭൂമിയിലെ പ്രാണവായുവിൽ 40 ശതമാനത്തോളം മഴക്കാടുകളുടെ സംഭാവനയാണെന്നു കരുതുക. ആമസോൺ മഴക്കാടുകളെക്കുറിച്ച് അടുത്തിടെ ചോക്ലേറ്റിൽ വായിച്ചത് കൂട്ടുകാർക്ക് ഓർമയുണ്ടാകുമല്ലോ? ആകെ ഭൂമിയുടെ ആറു ശതമാനമാണ് മഴക്കാടുക്കൾക്കായി മാറ്റിവച്ചിട്ടുള്ളത്.
ലോകത്തിലെ ജീവജാലങ്ങളിൽ 50 ശതമാനം മഴക്കാടുകളിലാണുള്ളത്. വർഷംതോറും ഉയർന്നതോതിൽ മഴ ലഭിക്കുന്ന വനസങ്കേതങ്ങളാണ് ഇവിടം. പ്രതിവർഷം 1800 മില്ലി മീറ്ററിലധികം മഴ ഇവിടെ ലഭിക്കുന്നുണ്ട്. 50 മീറ്ററോളം പൊക്കമുള്ള വൻമരങ്ങൾ വരെ ഇവിടെ കാണാം. ഇത്തരം കാടിന്റെ അടിഭാഗത്ത് സൂര്യപ്രകാശം കടന്നുചെല്ലാത്തതിനാൽ ചെറുസസ്യങ്ങൾ നന്നേ കുറവാണ്. മറ്റു കാടുകളെയപേക്ഷിച്ച് പോഷകഗുണം തീരെ കുറഞ്ഞ മണ്ണാണ് ഇവിടെ കാണുക. കനത്ത മഴമൂലം പോഷകഗുണങ്ങൾ ഒലിച്ചുപോകുന്നതാണ് ഇതിനു കാരണം.
കണ്ടൽക്കാടുകൾ
എറണാകുളം നഗരത്തിന്റെ പ്രാന്തത്തിൽ വ്യാപിച്ചുകിടക്കുന്ന ജൈവസമൃദ്ധമായ മംഗളവനത്തെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടില്ലേ? കേരളത്തിലെ കണ്ടൽക്കാടുകളിൽ പ്രധാനിയാണ് ഈ മംഗളവനം. പുഴയോരങ്ങളും കടൽത്തീരങ്ങളും സംരക്ഷിക്കുന്നതിനായി പ്രകൃതി സ്വയമൊരുക്കിയ ഹരിത മതിലുകളാണ് കണ്ടൽക്കാടുകൾ.
അഴിമുഖങ്ങളിലും ചതുപ്പുനിലങ്ങളിലും കായലോരങ്ങളിലും കണ്ടൽക്കാടുകൾ രൂപപ്പെടുന്നു. വേലിയേറ്റമുണ്ടാകുന്പോൾ ഉയർന്നുനിൽക്കാനും വേലിയിറക്കമുണ്ടാകുന്പോൾ അതിനെ തരണം ചെയ്യാനും സാധിക്കുന്ന തരത്തിലാണ് കണ്ടൽച്ചെടികളുടെ ക്രമീകരണം. ആവശ്യമുള്ള ഉപ്പുവെള്ളം സ്വീകരിച്ച് കൂടുതലുള്ള ഉപ്പിനെ പുറംതള്ളാനുള്ള കഴിവും കണ്ടൽച്ചെടികളുടെ വേരുകൾക്കുണ്ട്.
ചെറുപ്രാണികൾ മുതൽ കാട്ടുജീവികൾ വരെയുള്ള വലിയൊരാവാസ വ്യവസ്ഥയാണ് കണ്ടൽക്കാടുകൾ. ബംഗാളിലെ സുന്ദർബൻ ആണ് ലോകത്തിലെ ഏറ്റവും വലിയ കണ്ടൽവനം. ലോകത്ത് 56 ഇനം കണ്ടലുകളാണുള്ളത്. ഇതിൽ 15 ഇനങ്ങൾ കേരളത്തിലുണ്ട്. കേരളത്തിലെ പത്തു ജില്ലകളിലായി 21.12 ചതുരശ്ര കിലോമീറ്റർ കണ്ടൽ വനങ്ങളുണ്ട്. എന്നാൽ ഇതിൽ ബഹുഭൂരിപക്ഷവും സംരക്ഷണം ലഭിക്കാതെ നശിച്ചുപോകും.
പ്രകൃതി മനുഷ്യനു നൽകിയ ഈ വരദാനം മനുഷ്യന്റെ തന്നെ ഇടപെടലുകളുടെ പരിണിതഫലമായി നശിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി 2016 മുതൽ എല്ലാ വർഷവും ജൂലൈ 26ന് അന്താരാഷ്ട്ര കണ്ടൽ ആവാസവ്യവസ്ഥ സംരക്ഷണ ദിനമായി യുനെസ്കോ പ്രഖ്യാപിച്ചു.
നിത്യഹരിതം, സുന്ദരം
നമ്മുടെ തൊട്ടടുത്തുള്ള സൈലന്റ് വാലിയും ഗവിയുമൊക്കെയാണ് നിത്യഹരിതവനങ്ങൾക്ക് ഉദാഹരണം. കാലാവസ്ഥകൾ മാറിമറിഞ്ഞാലും എക്കാലവും ഹരിതഭംഗിയാർന്നു നിൽക്കും എന്നതാണ് നിത്യഹരിതവനങ്ങളുടെ പ്രത്യേകത.
ഇവിടെ കാണുന്ന മരങ്ങളുടെ സ്വഭാവം ഈ വനങ്ങളുടെ പ്രത്യേകതയായി പറയേണ്ടിയിരിക്കുന്നു. ഋതുഭേദങ്ങളനുസരിച്ച് ഇലകൾ പൊഴിക്കാത്ത മരങ്ങളാണ് ഇവിടെ കാണുക. മഴ ധാരാളം ലഭിക്കുന്ന ഈ വൻകാടുകളിൽ മഴക്കാടുകളോടു കിടപിടിക്കുന്ന ജൈവസന്പത്തുണ്ട്.
അർധ നിത്യഹരിതവനങ്ങൾ
നിത്യഹരിത വൃക്ഷങ്ങളും ഇലപൊഴിയും വൃക്ഷങ്ങളും ഇടകലർന്നു ജീവിക്കുന്നൊരിടമാണിത്. നിത്യഹരിതവനങ്ങളുമായി ഇടകലർന്നോ ഒറ്റപ്പെട്ടോ ഇവ കാണപ്പെടുന്നു. കേരളത്തിൽ കൂടുതലും ഇത്തരം കാടുകളാണുള്ളത്.
ഇലപൊഴിയും വരണ്ട കാടുകൾ
മഴനിഴൽ പ്രദേശത്ത് കാണപ്പെടുന്ന വരണ്ട ഇലപൊഴിയും കാടുകളിൽ ഇലപൊഴിക്കും മരങ്ങളും മുള്ളും മുരടും പിടിച്ച അടിക്കാടുകളും ധാരാളം കാണാം.
നെല്ലി, ചന്ദനം, ഈട്ടി തുടങ്ങിയ മരങ്ങൾ ഇവിടെ ധാരാളമായി കാണാം. കേരളത്തിൽ ആനമലയുടെ താഴ്വരകൾ ഉദാഹരണം.
ഇലപൊഴിക്കും ഈർപ്പ വനങ്ങൾ
മഞ്ഞുകാലത്തോടെ ഇലപൊഴിക്കുന്ന വനങ്ങളാണിത്. കാട്ടുതീക്ക് സാധ്യത ഏറെയുള്ള വനങ്ങൾ. നിത്യഹരിതവനങ്ങളുടെയും അർധഹരിതവനങ്ങളുടെയും നാശംമൂലം രൂപപ്പെടുന്ന ജൈവവ്യവസ്ഥതന്നെ ആർദ്രഇലപൊഴിയും കാടുകൾ. മണ്ണിന്റെ ഈർപ്പം നിലനിർത്താനുള്ള കഴിവ് നാശമാകുന്ന അവസ്ഥയിലാണീ കാടുകൾ നിലകൊള്ളുക. മരങ്ങൾ മുറിക്കപ്പെടുന്നതു മൂലം അടിക്കാടുകളും പുല്ലും പടർപ്പുമൊക്കെ ധാരാളമായി വളരുന്നു.
മേച്ചിൽപ്പുറങ്ങളാൽ സന്പന്നമാണ് ഇത്തരം വനങ്ങൾ. വന്യജീവികളുടെ കാര്യത്തിലും മുൻപന്തിയിൽതന്നെ. കേരളത്തിൽ ഇത്തരം വനങ്ങൾ ധാരാളമുണ്ട്. കാവുകളും പുൽമേടുകളും നദീതട വനങ്ങളുമൊക്കെ വനങ്ങളുടെ ഗണത്തിൽ ഉൾപ്പെടുന്നു.
അതുപോലെ ചോലക്കാടുകൾ, ഈറ്റക്കാടുകൾ എന്നിവയും വനങ്ങളുടെ പട്ടികയിൽപ്പെടുന്നു. ഇടതൂർന്നു വളർന്നുനിൽക്കുന്ന ചോരപൈൻ, ഉണ്ടപൈൻ മരക്കൂട്ടങ്ങളുള്ള ചതുപ്പുവനങ്ങളായ മിരിസ്റ്റികാ, ചന്ദനക്കാടുകൾ തുടങ്ങിയവയും വനങ്ങളുടെ ഗണത്തിൽപ്പെടുന്നു.
കേരളത്തിലെ വനങ്ങൾ
അഗസ്ത്യകൂടം
പശ്ചിമഘട്ടത്തിന്റെ ഭാഗമായ കൊടുമുടിയാണ് അഗസ്ത്യകൂടം.1868 മീറ്ററാണ് ഉയരം. കേരളത്തിൽ സ്ഥിതിചെയ്യുന്ന ഈ കൊടുമുടി തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് അഗസ്ത്യകൂടം.
ആയുർവേദത്തിൽ പറയുന്ന അസംഖ്യം മരുന്നുകളുടെ കലവറയാണ് ഈ വനമേഖല. അപൂർവമായ സസ്യജാലങ്ങളുടെ മാത്രമല്ല ജീവജാലങ്ങളുടേയും വന്യമൃഗങ്ങളുടേയും വാസസ്ഥലം കൂടിയാണ് അഗസ്ത്യകൂടം.
കാടും മലയും നിറഞ്ഞ നാട്
ഇടുക്കി ജില്ലയുടെ 95 ശതമാനം പ്രദേശങ്ങളും കാടുകളും മലകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇതിൽ 50 ശതമാനവും കാടുകളാണ്. കേരളത്തിന്റെ ചന്ദനക്കാടായ മറയൂർ ഇടുക്കിയിലാണ് സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികൾ ഇവിടെയുണ്ട്. ഹിമാലയത്തിനു തെക്കുള്ള ഏറ്റവും വലിയ കൊടുമുടികളായ ആനമുടിയും മീശപ്പുലിമലയും ഇടുക്കിയുടെ ഭാഗമാണ്.
വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷൻ, അണക്കെട്ടുകൾ, തോട്ടങ്ങൾ തുടങ്ങി സഞ്ചാരികളെ ആകർഷിക്കാൻ ആവശ്യമായ വിഭവങ്ങളെല്ലാം ഈ വനപ്രദേശത്തുണ്ട്.അപൂർവമായ പന്നൽച്ചെടികളുടെ സവിശേഷതകളുമായി ആനമുടിച്ചോല മൂന്നാറിൽ നിന്നു 40 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു. 90 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ചിന്നാർ വനങ്ങൾ ഇടുക്കി ജില്ലയിലെ മറ്റൊരു വനമേഖലയാണ്.
ഇടുക്കി ജില്ലയിലെ തന്നെ വേറൊരു വനമേഖലയായ മതികെട്ടാൻമലയിലെ സവിശേഷത ആകർഷകമായ പുൽമേടുകൾ തന്നെ. 2010-ൽ മതികെട്ടാൻ ചോല ദേശീയോദ്യാനമായി പ്രഖ്യാപനമുണ്ടായി. ഇടുക്കി ജില്ലയിൽ ഇനിയൊരു വനമേഖല കൂടിയുണ്ട്. പന്ത്രണ്ടു വർഷം കൂടുന്പോൾ പൂത്തുലഞ്ഞുനില്ക്കുന്ന നീലക്കുറിഞ്ഞിപ്പൂക്കളുടെ മഹനീയതയുമായി കുറിഞ്ഞിമല.
പെരിയാർ വനമേഖല
കേരളത്തിലെ പ്രമുഖ കടുവ സംരക്ഷണമേഖലയായ പെരിയാർ വനങ്ങൾ ഇടുക്കി ജില്ലയിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. 1982-ൽ ദേശീയ ഉദ്യാനമാക്കപ്പെട്ട പെരിയാർ വനമേഖലയ്ക്ക് ഏതാണ്ട് 777 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ട്.
കടുവ, പുലി, മാനുകൾ, കാട്ടുനായ്, മലമുഴക്കി വേഴാന്പൽ ഉൾപ്പെടെയുള്ള പക്ഷികൾ എന്നിവയുടെ വിഹാര തട്ടകങ്ങളാണിവിടം.
വയനാടൻ വനങ്ങൾ
അരുവികളും ചതുപ്പുനിലങ്ങളും സമൃദ്ധമായ ഈ വനമേഖല വയനാട് ജില്ലയിൽ 350ഓളം ചതുരശ്ര കിലോമീറ്റർ വിസ്താരമുള്ളതാണ്. ആന, പുള്ളിമാൻ, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങൾ ഇവിടെ കാണപ്പെടുന്നു. പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഒന്ന്. വയനാട്ടിലെ വന്യജീവി സങ്കേതത്തിലുള്ള മുത്തങ്ങ ഗ്രാമം വിശാലമായ വനമേഖലയാണ്.
ആറളം വനമേഖല
കണ്ണൂർ ജില്ലയിലുള്ള ആറളം വനങ്ങൾക്ക് ഏതാണ്ട് 55 കിലോമീറ്റർ വിസ്തൃതിയുണ്ട്. ആന, പോത്ത്, കേഴ, മ്ലാവ്, കാട്ടുമുയൽ തുടങ്ങിയ ഒട്ടേറെ വന്യജീവികളെ ഇവിടെ കാണാനാവും.
സൈലന്റ് വാലി വനമേഖല
അപൂർവ ജീവജാലങ്ങളുടെ സങ്കേതമായ സൈലന്റ് വാലി പാലക്കാട് ജില്ലയിൽ സ്ഥിതിചെയ്യുന്നു.സൈലന്റ് വാലിക്ക് ആ പേരു കിട്ടിയതിനു പിന്നിൽ ഒരു കാരണമുണ്ട്. വനപ്രദേശങ്ങളിൽ നിരന്തരം കേൾക്കുന്ന ചീവീടുകളുടെ സ്വരം സൈലന്റ് വാലിയിൽ കേൾക്കാറില്ല. അങ്ങനെയാണ് സൈലന്റ് വാലി എന്നു പേരുണ്ടായത്.
പേപ്പാറ വനങ്ങൾ
53 ചതുരശ്രകിലോമീറ്റർ വിസ്തീർണമുള്ള പേപ്പാറ വനമേഖല തിരുവനന്തപുരം ജില്ലയിലാണ്. പേപ്പാറ അണക്കെട്ടിനോട് ചേർന്നുള്ള ഈ സ്ഥലം പാറക്കെട്ടുകളും കുന്നുകളും നിറഞ്ഞതാണ്. വ്യത്യസ്തങ്ങളായ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ.
ഇരവികുളം വനമേഖല
1978-ൽ ദേശീയോദ്യാനമായി പ്രഖ്യാപിച്ചിട്ടുള്ള ഈ വനമേഖല ഇടുക്കി വനമേഖലയിൽ മറ്റൊന്നാണ്. വരയാടുകളുടെ ആവാസ ഭൂമികയായ ഈ വനമേഖലയ്ക്കു 97 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ട്. 94 പുല്ലിനങ്ങളുടെ സാന്നിധ്യം ഇരവികുളത്തിന്റെ മഹിമ വർധിപ്പിക്കുന്നു. ഒട്ടേറെ വന്യമൃഗങ്ങളുടെ സങ്കേതം കൂടിയാണിത്.
മാത്യൂസ് ആർപ്പൂക്കര
ADVERTISEMENT
ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ
മാനത്തെ താരകങ്ങൾക്കു മരണമില്ലെന്നു കവികൾ ആവർത്തിച്ചു പാടുന്പോഴും അതിനോട് യാതൊരുതരത്തിലും യോജിക്കാനാവില്ലെന്ന നില
വിശ്വവിഖ്യാതരായ മൂക്കന്മാർ
വൈക്കം മുഹമ്മദ് ബഷീറിന്റെ എക്കാലത്തെയും ഹിറ്റ് കഥകയാണ് വിശ്വവിഖ്യാതമായ മൂക്ക്. സാധാരണക്കാരനായ ഒരു പാ
പവിഴപ്പുറ്റുകളുടെ നാട്ടിൽ
എവിടേക്കു തിരിഞ്ഞാലും പവിഴപ്പുറ്റുകൾ മാത്രം നിറഞ്ഞ ഒരിടത്തെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടുണ്ടോ?
കണ്ടുപിടിത്തങ്ങളുടെ കുട്ടിക്കാലം
പഠിച്ചു പഠിച്ച്, വലിയ ആളാകുന്പോൾ പുതിയതായി എന്തെങ്കിലുമൊക്കെ കണ്ടുപിടുത്തങ്ങൾ നടത്തി ലോകം മുഴുവൻ അറിയപ്പെടണമെ
ഗ്രാൻഡ് മാസ്റ്റർ
ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ഒപ്പം സ്ഥിരോത്സാഹവും കൈമുതലായുണ്ടെങ്കിൽ ഒന്നും ഒന്നിനും തടസമ
ഒരു കേരളം പല ഭാഷ
ഭാഷാ വൈവിധ്യം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്തോ-യൂറോപ്യൻ, ദ്രാവിഡ, സീനോ-ടിബറ്റൻ, ആസ്ട്രോ-ഏഷ്യാന
ചിത്രങ്ങൾ കഥപറയുമ്പോൾ
ആയിരം വാക്കുകൾക്ക് തുല്യമാണ് ഒരു ചിത്രം എന്ന് കൂട്ടുകാർ കേട്ടിട്ടില്ലേ. നമുക്ക് ചുറ്റുമുള്ള ലോകത്തുനിന്ന് കാമറയിൽ പക
മനവും മിഴിയും നിറച്ച് മൗലിനോംഗ്
ഏഷ്യയിലെ ഏറ്റവും ശുചിത്വമുള്ള ഗ്രാമം ഇന്ത്യയിലാണെന്നറിയുന്പോൾ ചിലരുടെയെങ്കിലും മനസിലേക്ക് ആദ്യമെത്തുന്നത് കേരളത
അഭിമാനം അഭിജിത്
പുരസ്കാരങ്ങളും അംഗീകാരങ്ങളും ആഗ്രഹിക്കാത്തവരും ഇഷ്ടപ്പെടാത്തവരുമായി ആരും ഉണ്ടാകില്ല. എന്നാൽ, ലോകോത്തര ബഹുമതിയായ
എവറസ്റ്റ് കീഴടക്കിയ കുറിത്തലയന്മാർ
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് ആദ്യമായി കീഴടക്കിയത് ടെന്സിംഗ് നോർഗേയും എഡ്മണ്ട് ഹില
വേഗറാണി
ആത്മവിശ്വാസവും കഠിനപ്രയത്നവും ഒപ്പം ലക്ഷ്യബോധവുമുണ്ടെങ്കിൽ ജീവിതത്തിൽ അപ്രാപ്യമായി ഒന്നുമില
പ്രകൃതിയുടെ പോരാളി
“ഇതെല്ലാം തെറ്റാണ്. ഞാൻ ഇവിടെ വരേണ്ടതല്ല. ഈ നേരം ഞാൻ സ്കൂളിൽ ഉണ്ടാകേണ്ടതാണ്. എന്നിട്ടും ഞങ്ങളെപ്പേ
ഇന്ദ്രിയങ്ങളും ആശയവിനിമയവും
എല്ലാ ജീവികൾക്കും കാഴ്ച, കേൾവി, സ്പർശനം, രുചി, ഗന്ധം എന്നിവയ്ക്കായി അഞ്ച് ഇന്ദ്രിയങ്ങളുണ്ട്. ഈ ഇന്ദ്രിയങ്ങൾ ഉപയോഗിച്ച
കാതങ്ങൾ താണ്ടി
പക്ഷികള് കൂട്ടത്തോടെ വിരുന്നെത്തുന്നത് കൂട്ടുകാര് കണ്ടിട്ടുണ്ടോ? ജലാശയങ്ങളിലും മലയോരങ്ങളില
മിന്നലേ... മിന്നലേ... താഴെവരല്ലേ..!
ദേവന്മാർ തമ്മിലടിക്കുന്നതു മൂലമാണ് ഇടിയും മിന്നലുമുണ്ടാകുന്നത് എന്നാണ് പഴമക്കാർ വിശ്വസിച്ചിരുന്നത്. ഇടിമിന്നലിനെക്കുറിച
ഞാൻ ഭൂമി
ഭൂമധ്യരേഖാ പ്രദേശം
ശക്തമായ മഴയും അതികഠിനമായ ഉഷ്ണവും മധ്യരേഖാ പ്രദേശത്തെ പ്രത്യേകത
ഒരു യുദ്ധത്തിന്റെ ഓർമയ്ക്ക്
ലോക സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കുകളെക്കുറിച്ചും സഡാക്കോ സസക്കിയെന്ന കൊച്ചുമിടുക്കിയ
സൂപ്പർ ടീച്ചർ
രാജ്യത്ത് സാന്പത്തികമായും സാമൂഹികമായും ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനം, ഇന്ത്യാ മഹാരാജ്യത്തിന്റെ നിത്യരോഗി - ബിഹാ
ഇന്ത്യയുടെ അയൽക്കാർ
ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, മ്യാൻമർ, ഭൂട്ടാൻ, ബംഗ്ലാദേശ്, ചൈന, നേപ്പാ
ADVERTISEMENT
ADVERTISEMENT
LATEST NEWS
കെപിസിസി പുനഃസംഘടന: ചാണ്ടി ഉമ്മൻ ഇടയുന്നു; വിശ്വാസ സംരക്ഷണ യാത്ര ബഹിഷ്കരിച്ചു
ഓസീസിന് തിരിച്ചടി; കാമറൂണ് ഗ്രീൻ പുറത്ത്
കേരളത്തിൽ ഭീകര അന്തരീഷം സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ
ഗുജറാത്തിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; രവീന്ദ്ര ജഡേജയുടെ ഭാര്യയും മന്ത്രിയായി
അട്ടപ്പാടിയില് ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം
More from other section
1
ഉണ്ണിക്കൃഷ്ണൻ പോറ്റി അറസ്റ്റിൽ
Kerala
2
നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയോഗിച്ചതായി കേന്ദ്രം
National
3
കപിൽ ശർമയുടെ റസ്റ്ററന്റിനു നേർക്ക് വീണ്ടും വെടിവയ്പ്
International
4
ദലാൽ സ്ട്രീറ്റിൽ ഉത്സവപ്രതീതി
Business
5
ഇന്ത്യ x ഓസ്ട്രേലിയ ഒന്നാം ഏകദിനം ഞായറാഴ്ച രാവിലെ 9.00ന്
Sports
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Back
University News
Mahatma Gandhi University
Kerala University
Cochin University of Science and Technology(CUSAT)
Calicut University
Kannur University
Kerala University of Health Sciences(KUHS)
Central University
Sree Sankaracharya University of Sanskrit(SSUS)
Malayalam University
Kerala University of Fisheries and Ocean Studies(KUFOS)
A. P. J. Abdul Kalam Technological University(KTU)
Other News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Video News
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Privacy Policy
Terms and Conditions for Online Payment
Send Your Greetings
Stringer Login
Annual Report 2025
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD