...
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
NEWS
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെയൊന്ന് ഓർത്തുനോക്കു... നിങ്ങളിൽ ചിലർക്ക് പാന്പിനെ പേടിയുണ്ടാകും.
മറ്റുചിലർക്ക് ഇരുട്ടിനെ പേടിയുണ്ടാകും. വേറെ ചിലർക്ക് ഇതൊന്നുമല്ലാതെ സ്കൂളിൽ നടക്കുന്ന പരീക്ഷയെ ആയിരിക്കും പേടി. ഇത്തരത്തിലുള്ള പേടികളൊക്കെ മനുഷ്യ സഹജമാണ്. എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായി നമുക്ക് വെറും സാധാരണമെന്ന് തോന്നുന്ന വസ്തുക്കളെ ഭയപ്പെടുന്നവരുണ്ട്. അത്തരം ചില ഭയങ്ങളെക്കുറിച്ച് വായിക്കാം.
ഫോബിയ
ഏതെങ്കിലുമൊരു വസ്തുവിനോടോ സാഹചര്യത്തോടെ തോന്നുന്ന അമിതമായ ഭയംമൂലം ഉണ്ടാകുന്ന ഉത്കണ്ഠയ്ക്കാണ് ഇംഗ്ലീഷിൽ ഫോബിയ എന്നു പറയുന്നത്. ഭയം എന്ന് അർഥം വരുന്ന ഫോബോസ് എന്ന ഗ്രീക്കുപദത്തിൽനിന്നാണ് ഫോബിയ എന്ന ഇംഗ്ലീഷ് പദം ഉണ്ടായത്. വിവിധ വസ്തുക്കളോടുള്ള ഭയത്തെ സൂചിപ്പിക്കുന്നതിനായി ആ വസ്തുവിന്റെ പേരിനൊപ്പം ഫോബിയ എന്ന വാക്കുകൂടി ചേർക്കുന്നു.
നിറങ്ങളോട് ഭയം
വർണങ്ങളില്ലാത്ത ലോകത്തെക്കുറിച്ച് കൂട്ടുകാർക്ക് ചിന്തിക്കാൻ കഴിയുമോ? എന്നാൽ എല്ലാവർക്കും അങ്ങനെയല്ല. നിറങ്ങളെ ഭയമുള്ളവരുണ്ട്. അവരെപ്പോഴും വർണശബളമായ വസ്തുക്കൾ ഒഴിവാക്കി കറുപ്പും വെളുപ്പും മാത്രമുള്ള ലോകത്തേക്ക് ഒതുങ്ങാൻ ശ്രമിക്കും. ഇക്കൂട്ടർക്ക് നിറങ്ങൾ കാണുന്പോൾ ശരീരത്തിൽ ഹോർമോണ് വ്യത്യാസം വരുകയും മാനസികമായ പ്രതികരണങ്ങൾ ഉണ്ടാവുകയും ചെയ്യും. ക്രോമോഫോബിയ അല്ലെങ്കിൽ ക്രൊമാറ്റോഫോബിയ എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്.
ചില ആളുകൾക്ക് മഞ്ഞ നിറത്തോട് മാത്രം ഭയമുണ്ടാകും. സാന്തോഫോബിയ എന്നാണ് ഇതിന് പറയുന്നത്. ചുവപ്പുനിറത്തോടുള്ള ഭയമാണ് എറിത്രോഫോബിയ. വെള്ളനിറത്തോടുള്ള ഭയത്തിന് ലൂക്കോഫോബിയ എന്നാണ് പറയുന്നത്.
പശുവിനെ കാണുന്നത് പേടി, പാലു കുടിക്കാൻ പേടി
പാലിന്റെ ഗുണങ്ങളൊക്കെ അറിയാമെങ്കിലും അത് കുടിക്കാൻ ഇഷ്ടമില്ലാത്തവർ കാണും. എന്നാൽ പാൽ കണ്ടാൽ പേടിച്ച് വിറയ്ക്കുന്നയാളുകളുണ്ടോ? ഉണ്ട്. ഗാലോഫോബിയ എന്നും ലാക്ടോഫോബിയ എന്നും ഈ ഭയം അറിയപ്പെടുന്നു. ഗാലോ, ലാക്ടേ എന്നിവ പാലിനുള്ള ഗ്രീക്ക്, ലാറ്റിൻ പദങ്ങളാണ്. ചിലർക്ക് പാലിന്റെ രുചി ഇഷ്ടമില്ലാത്തതുകൊണ്ടാണ് അതിനോട് പേടി തോന്നുന്നത്.
ചിലരുടെ ശരീരത്തിന് ലാക്ടോസ് ഉൾക്കൊള്ളാനുള്ള കഴിവുണ്ടാകില്ല. ഇതും പാലിനോടുള്ള പേടിക്ക് കാരണമാകാം. ചിലയാളുകൾ ബൊവിനോഫോബിയ മൂലം പാലിനെ ഭയക്കുന്നു. പശുവിനോടുള്ള അകാരണമായ ഭയമാണ് ബൊവിനോഫോബിയ. ലാറ്റിൻ ഭാഷയിൽ ബൊവി എന്നാൽ പശു എന്നാണ് അർഥം. ഗാലോഫോബിയ ഉള്ളവർ പാൽ മാത്രമല്ല പാൽ ഉത്പന്നങ്ങളും കഴിക്കാറില്ല.
ഐസ്ക്രീമിനോടും...
കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വസ്തുവാണ് ഐസ്ക്രീം. എന്നാൽ ചിലയാളുകൾക്ക് ഐസ്ക്രീമിനോട് പേടിയാണ്. ഐസ്ക്രീം കഴിച്ചാൽ തങ്ങളുടെ വായും ശരീരവുമെല്ലാം തണുത്തുറഞ്ഞുപോകുമെന്നാണ് ഇക്കൂട്ടരുടെ വിചാരം. ചെറിയ കുട്ടികളിലാണ് പഗോട്ടോഫോബിയ എന്നുവിളിക്കുന്ന ഈ ഭയം കണ്ടുവരുന്നത്. വലുതാകുന്പോൾ ഇത് സ്വയം മാറുന്നു.
പൂക്കളോടും ഭയമോ?
പൂക്കളോടുള്ള ഭയത്തിന് ആന്തോഫോബിയ എന്നാണ് പറയുത്. ഗ്രീക്ക് ഭാഷയിൽ ആന്തോസ് എന്നാൽ പുഷ്പം എന്നാണ് അർഥം. പൂക്കളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പേടിപ്പെടുത്തു ന്ന അനുഭവം ഉണ്ടായിട്ടുള്ളവർ, പൂക്കൾമൂലം വിവിധ അലർജികൾ ഉണ്ടാകുന്നവർ തുടങ്ങിയവരിലാണ് ആന്തോഫോബിയ എന്ന അവസ്ഥ കണ്ടുവരുന്നത്. ഇക്കൂട്ടർക്ക് പൂക്കൾ കാണുന്പോൾ തലകറക്കം, അമിതമായ വിയർക്കൽ, സംസാരിക്കുന്നതിൽ തടസം തുടങ്ങിയ അസ്വസ്ഥതകൾ അ .....
Read More ...
പത്രം നമ്മുടെ പ്രിയമിത്രം
രാത്രിയിലെ യാത്രക്കാർ
കഥകളുടെ സുൽത്താൻ
പ്ലാസ്റ്റിക്കേ വിട
അമ്പന്പോ ! അണക്കെട്ട്...
ഇന്ത്യയുടെ പാൽക്കാരൻ
കളിക്കാം രസിക്കാം
ബൈ ബൈ ജങ്ക് ഫുഡ്സ്
കൂട്ടുകൂടാം... കടലാസുകലയോട്...
കെഎഎസ് - ഇനി പരിശീലന കാലം
ആശയവിപുലനം
തെറ്റാകുന്ന സദൃശപദങ്ങൾ
നിരൂപകയോ നിരൂപികയോ?
ശൈലികൾ
കെഎഎസ് - ഇനി പരിശീലന കാലം
ആശയവിപുലനം
തെറ്റാകുന്ന സദൃശപദങ്ങൾ
നിരൂപകയോ നിരൂപികയോ?
ശൈലികൾ
വൃദ്ധമാതാപിതാക്കൾ തലമുറകളുടെ സന്പത്ത്
ഉൗർജസംരക്ഷണവും കുട്ടികളും
മലയാളിയുടെ ഭക്ഷണശീലവും ആരോഗ്യപ്രശ്നങ്ങളും
ലഹരിക്കെണിയും കൗമാരവും
പഠനയാത്രയുടെ വിദ്യാഭ്യാസപ്രാധാന്യം
വൃദ്ധമാതാപിതാക്കൾ തലമുറകളുടെ സന്പത്ത്
ഉൗർജസംരക്ഷണവും കുട്ടികളും
മലയാളിയുടെ ഭക്ഷണശീലവും ആരോഗ്യപ്രശ്നങ്ങളും
ലഹരിക്കെണിയും കൗമാരവും
പഠനയാത്രയുടെ വിദ്യാഭ്യാസപ്രാധാന്യം
ഞങ്ങൾ എങ്ങനെ വീട്ടിൽ പോകും?
ഹെലികോപ്റ്ററായിരുന്നു താരം
ഞങ്ങൾ എങ്ങനെ വീട്ടിൽ പോകും?
ഹെലികോപ്റ്ററായിരുന്നു താരം
കാടുകളോട് കൂട്ടുകൂടാം
ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ
വിശ്വവിഖ്യാതരായ മൂക്കന്മാർ
പവിഴപ്പുറ്റുകളുടെ നാട്ടിൽ
കണ്ടുപിടിത്തങ്ങളുടെ കുട്ടിക്കാലം
ഗ്രാൻഡ് മാസ്റ്റർ
കാടുകളോട് കൂട്ടുകൂടാം
ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ
വിശ്വവിഖ്യാതരായ മൂക്കന്മാർ
പവിഴപ്പുറ്റുകളുടെ നാട്ടിൽ
കണ്ടുപിടിത്തങ്ങളുടെ കുട്ടിക്കാലം
ഗ്രാൻഡ് മാസ്റ്റർ
Latest News
പി.കെ.ശശിക്കെതിരേ നടപടിയെടുത്തത് നീചമായ പ്രവൃത്തിക്ക്; വിമർശനവുമായി എം.വി.ഗോവിന്ദന്
എംപോക്സ് : സാഹചര്യം വിലയിരുത്താൻ ഉന്നതതല യോഗം ചേരും
കാൻസറിനോട് പൊരുതാൻ ജോസേട്ടന് കൈത്താങ്ങാകാം
ഇഡി സമൻസിനെതിരായ അഭിഷേക് ബാനർജിയുടെ ഹർജി തള്ളി
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില് യെല്ലോ അലര്ട്ട്
Latest News
പി.കെ.ശശിക്കെതിരേ നടപടിയെടുത്തത് നീചമായ പ്രവൃത്തിക്ക്; വിമർശനവുമായി എം.വി.ഗോവിന്ദന്
എംപോക്സ് : സാഹചര്യം വിലയിരുത്താൻ ഉന്നതതല യോഗം ചേരും
കാൻസറിനോട് പൊരുതാൻ ജോസേട്ടന് കൈത്താങ്ങാകാം
ഇഡി സമൻസിനെതിരായ അഭിഷേക് ബാനർജിയുടെ ഹർജി തള്ളി
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില് യെല്ലോ അലര്ട്ട്