ചാ​ന​ലു​കാ​ർ​ക്ക് നേരേ പൊ​ട്ടി​ത്തെ​റി​ച്ച് തപ്സി പന്നു
Friday, May 17, 2019 11:50 AM IST
തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലൂ​ടെ തു​ട​ങ്ങി ബോ​ളി​വു​ഡി​ൽ ത​ന്‍റേതാ​യ ഇ​ടം ക​ണ്ടെ​ത്തി​യ ന​ടി​യാ​ണ് ത​പ്സി പ​ന്നു.​ മി​ക​ച്ച അ​ഭി​നേ​ത്രി​യാ​ണെ​ങ്കി​ലും വി​വാ​ദ​ങ്ങ​ളും താ​ര​ത്തെ വി​ടാ​തെ പി​ന്തു​ട​രാ​റു​ണ്ട്. ഒ​രു ടി​വി​ഷോ​യി​ൽ താ​രം ന​ട​ത്തി​യ പ​രാ​മ​ർ​ശ​മാ​ണ് ഇ​പ്പോ​ൾ വി​വാ​ദ​ത്തി​ന് ഹേ​തു​വാ​യി​രി​ക്കു​ന്ന​ത്.

സു​ഹൃ​ത്തും ന​ട​നു​മാ​യ വി​ക്കി കൗ​ശ​ലി​നൊ​പ്പ​മാ​ണ് ത​പ്സി ഈ ​ഷോ​യി​ൽ പ​ങ്കെ​ടു​ത്ത​ത്. വി​ക്കി​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് വി​ക്കി ന​ല്ല​വ​നും മ​റ്റ് പു​രു​ഷന്മാ​രൊ​ക്കെ വൃ​ത്തി​കെ​ട്ട​വ​രു​മാ​ണെ​ന്ന ത​ര​ത്തി​ൽ ത​പ്സി പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് താ​ര​ത്തി​നെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​ത്.

ത​പ്സി​യും വി​ക്കി​യും പ​ങ്കെ​ടു​ത്ത ഹി​റ്റ് ഷോ​യു​ടെ ടീ​സ​ർ പു​റ​ത്തു വ​രു​ക​യും അ​ത് ത​രം​ഗ​മാ​കു​ക​യും ചെ​യ്ത​ശേ​ഷ​മാ​ണ് ഈ ​പു​കി​ലു​ക​ളൊ​ക്കെ​യു​ണ്ടാ​യ​ത്. എ​ന്നാ​ൽ താ​ൻ പു​രു​ഷന്മാ​രെ​പ്പ​റ്റി മോ​ശം വാ​ക്കു​ക​ളു​പ​യോ​ഗി​ച്ചു സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും ചാ​ന​ൽ പ​രി​പാ​ടി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ മു​ഴു​വ​ൻ പു​റ​ത്തു വി​ട്ടാ​ൽ ത​ന്നെ വി​മ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക് സ​ത്യ​ങ്ങ​ൾ മ​ന​സി​ലാ​കു​മെ​ന്നും പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ത​പ്സി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​തി​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.