ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​പ​ക​ടം; ജോ​ണ്‍ ഏ​ബ്ര​ഹാ​മി​ന് പ​രി​ക്ക്
Friday, May 24, 2019 1:06 PM IST
സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ട​ൻ ജോ​ണ്‍ ഏ​ബ്ര​ഹാ​മി​ന് പ​രി​ക്ക്. ആ​നീ​സ് ബ​സ്മീ സം​വി​ധാ​നം ചെ​യ്യു​ന്ന പാ​ക​ൽ​പം​തി എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. ജോ​ണി​ന്‍റെ കൈ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

മും​ബൈ​യി​ൽ വ​ച്ച് സി​നി​മ​യി​ലെ സം​ഘ​ട്ട​ന രം​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ചി​കി​ത്സ​യ്ക്കു ശേ​ഷം ര​ണ്ടാ​ഴ്ച്ച​ത്തെ വി​ശ്ര​മ​മാ​ണ് ഡോ​ക്ട​ർ​മാ​ർ താ​ര​ത്തോ​ട് നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

അ​നി​ൽ ക​പൂ​ർ, ഇ​ല്യാ​ന ഡി​ക്രൂ​സ്, കൃ​തി, അ​ർ​ഷാ​ദ്, പു​ൽ​കി​ത് തു​ട​ങ്ങി​യ താ​ര​ങ്ങ​ളും സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. സി​നി​മ​യു​ടെ അ​വ​സാ​ന ഷെ​ഡ്യൂ​ൾ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജൂ​ണ്‍ അ​വ​സാ​ന​ത്തോ​ടെ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂർത്തിയാകുമെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.