അ​പാ​യ​ച്ച​ങ്ങ​ല വലിച്ചു; സ​ണ്ണി ഡി​യോ​ളി​നും ക​രി​ഷ്മ ക​പൂ​റി​നും എതിരെ കേസ്
Friday, September 20, 2019 10:29 AM IST
ട്രെ​യി​നി​ലെ അ​പാ​യ​ച്ച​ങ്ങ​ല അ​നാ​വ​ശ്യ​മാ​യി വ​ലി​ച്ചെ​ന്ന കേ​സി​ൽ ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ സ​ണ്ണി ഡി​യോ​ളി​നും ക​രി​ഷ്മ ക​പൂ​റി​നും എ​തി​രെ റെ​യി​ൽ​വേ കോ​ട​തി കേ​സെ​ടു​ത്തു. 1997ൽ ​അ​ജ്മേ​റി​ൽ ‘ബ​ജ്‌​രം​ഗ്’ സി​നി​മ​യു​ടെ ഷൂ​ട്ടി​ങ്ങി​നി​ടെ​യാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. അ​ന്നു ന​രേ​ന​യി​ലെ സ്റ്റേ​ഷ​ൻ മാ​സ്റ്റ​റാ​യി​രു​ന്ന സീ​താ​റാം മ​ലാ​ക​റു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

2413-എ ​അ​പ്‌​ലി​ങ്ക് എ​ക്സ്പ്ര​സി​ലെ അ​പാ​യ​ച്ച​ങ്ങ​ല വ​ലി​ച്ചെ​ന്നും ട്രെ​യി​ൻ ഇ​തു​മൂ​ലം 25 മി​നി​റ്റ് താ​മ​സി​ച്ചെ​ന്നു​മാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. 2009ൽ ​ഇ​വ​ർ​ക്കെ​തി​രെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റെ​യി​ൽ​വേ കോ​ട​തി കേ​സെ​ടു​ത്തെ​ന്നും 2010ൽ ​സെ​ഷ​ൻ​സ് കോ​ട​തി കേ​സ് ത​ള്ളി​യെ​ന്നും ഇ​രു​വ​രു​ടെ​യും അ​ഭി​ഭാ​ഷ​ക​ൻ എ.​കെ.​ജെ​യി​ൻ പ​റ​ഞ്ഞു.

കേ​സ് സെ​പ്റ്റം​ബ​ർ 24ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കു​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.