ടി​ക് ടോ​ക്കി​ലെ ക​ത്രീ​ന​യു​ടെ ഡ്യൂ​പ്പ്
Friday, September 20, 2019 11:00 AM IST
ബോ​ളി​വു​ഡി​ൽ മു​ൻ​നി​ര നാ​യി​ക​യാ​യി തി​ള​ങ്ങി​നി​ൽ​ക്കു​ന്ന താ​ര​മാ​ണ് ക​ത്രീ​ന കെയ്​ഫ്. സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ നാ​യി​ക​യാ​യു​ള​ള ന​ടി​യു​ടെ ചി​ത്ര​ങ്ങ​ൾ​ക്കെ​ല്ലാം മി​ക​ച്ച പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. ഗ്ലാ​മ​ർ റോ​ളു​ക​ളി​ലൂ​ടെ​യും ഐ​റ്റം ഡാ​ൻ​സി​ലൂ​ടെ​യു​മെ​ല്ലാം ആ​രാ​ധ​ക ഹൃ​ദ​യം കീ​ഴ​ട​ക്കി​യ താ​രം കൂ​ടി​യാ​ണ് ന​ടി.

ക​ത്രീ​ന കെ​യ്ഫി​ന്‍റെ പു​തി​യ അ​പ​ര​യു​ടെ വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. ക​ത്രീ​ന​യു​ടെ ആ​രാ​ധ​ക​ർ ത​ന്നെ​യാ​ണ് അ​ലീ​ന റാ​യ് എ​ന്ന ന​ടി​യു​ടെ പു​തി​യ അ​പ​ര​യെ ടി​ക് ടോ​ക്കി​ലൂ​ടെ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ​ല്ലാം ക​ത്രീ​ന​യെ പോ​ലു​ള​ള അ​ലീ​ന​യെ​ക്കു​റി​ച്ചാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച. ടി​ക് ടോ​ക്കി​ലെ​ന്ന പോ​ലെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും അ​ലീ​ന​യ്ക്ക് ഫോ​ളോ​വേ​ഴ്സ് ഏ​റെ​യാ​ണ്. 33.5 കെ​യി​ല​ധി​കം ആ​ളു​ക​ളാ​ണ് ക​ത്രീ​ന​യു​ടെ രൂ​പ​സാ​ദൃ​ശ്യ​മു​ള​ള അ​ലീ​ന റാ​യി​യെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഫോ​ളോ ചെ​യ്യു​ന്ന​ത്.

2017 മു​ത​ലാ​ണ് അ​ലീ​ന റാ​യ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ​ത്. മു​ന്പ് അ​നു​ഷ്ക ശ​ർ​മ്മ, ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സ് തു​ട​ങ്ങി​യ​വ​രു​ടെ മു​ഖ​ച്ഛാ​യ​യു​ള​ള​വ​രു​ടെ ചി​ത്ര​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു.

ഏ​റ്റ​വു​മൊ​ടു​വി​ലാ​ണ് ക​ത്രീ​ന കെ​യ്ഫി​ന്‍റെ അ​പ​ര​യെ​യും ആ​രാ​ധ​ക​ർ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ത്രീ​ന​യെ പോ​ലു​ണ്ടെ​ന്ന് പ​റ​ഞ്ഞ് നി​ര​വ​ധി പേ​രാ​ണ് അ​ലീ​ന​യു​ടെ പോ​സ്റ്റു​ക​ൾ​ക്ക് താ​ഴെ ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ത്രീ​ന​യെ പോ​ലെ​യാ​വാ​ൻ നി​ങ്ങ​ൾ മു​ൻ​പ് പ്ലാ​സ്റ്റി​ക്ക് സ​ർ​ജ​റി ചെ​യ്തി​രു​ന്നോ എ​ന്നാ​ണ് ഒ​രാ​ളു​ടെ ചോ​ദ്യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.