ജീ​വി​ത വി​ജ​യ​ത്തി​ന് പി​ന്നി​ൽ അ​മൃ​ത: സെ​യ്ഫ് അ​ലി​ഖാ​ൻ
Friday, November 8, 2019 4:13 PM IST
ത​ന്‍റെ ജീ​വി​ത വി​ജ​യ​ത്തി​ന് പി​ന്നി​ൽ ആ​ദ്യ​ഭാ​ര്യ അ​മൃ​ത സിം​ഗ് ആ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ന​ട​ൻ സെ​യ്ഫ് അ​ലി ഖാ​ൻ. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. സി​നി​മ ജീ​വി​ത​ത്തി​ൽ സീ​രി​യ​സാ​ക​ണ​മെ​ന്ന് ത​ന്നോ​ട് പ​റ​ഞ്ഞ​ത് അ​മൃ​ത​യാ​ണെ​ന്നും താ​രം പ​റ​ഞ്ഞു.

"ഞാ​ൻ വി​വാ​ഹി​ത​നാ​കു​ന്ന​ത് 20-ാം വ​യ​സി​ലാ​ണ്. ജീ​വി​ത​ത്തി​ലെ എ​ന്‍റെ എ​ല്ലാ വി​ജ​യ​ങ്ങ​ൾ​ക്കു​മു​ള്ള ക്രെ​ഡി​റ്റ് ഞാ​ൻ അ​മൃ​ത​യ്ക്കാ​ണ് ന​ൽ​കു​ന്ന്. ദി​ൽ ചാ​ഹ്താ ഹേ ​എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​മ്പോ​ൾ ഞാ​നാ​കെ ടെ​ൻ​ഷ​നി​ലാ​യി​രു​ന്നു. എ​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ സ​മീ​റി​നെ എ​ങ്ങ​നെ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന ചി​ന്ത​യി​ലാ​യി​രു​ന്നു ഞാ​ൻ. സ​മീ​റി​നെ എ​ന്‍റേതാ​യ രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കു​വാ​ൻ ഉ​പ​ദേ​ശി​ച്ച​ത് അ​മൃ​ത​യാ​ണ്'- സെ​യ്ഫ് പ​റ​ഞ്ഞു.

1991ൽ ​വി​വാ​ഹി​ത​രാ​യ സെ​യ്ഫും അ​മൃ​ത​യും 2004ലാ​ണ് വി​വാ​ഹ​മോ​ചി​ത​രാ​കു​ന്ന​ത്. സാ​റാ, ഇ​ബ്രാ​ഹിം എ​ന്നീ മ​ക്ക​ൾ ഈ ​ബ​ന്ധ​ത്തി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.