സുശാന്തിന്‍റെ അവസാന ചിത്രം ജൂലൈ 24ന്
Sunday, June 28, 2020 7:53 PM IST
അ​കാ​ല​ത്തി​ൽ അ​ന്ത​രി​ച്ച ച​ല​ച്ചി​ത്ര​താ​രം സു​ശാ​ന്ത് സി​ങ് രാ​ജ്പു​ത് അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച ചി​ത്രം "ദി​ൽ ബേ​ചാ​രാ' ഓ​ൺ‌​ലൈ​ൻ റി​ലീ​സി​നെ​ത്തു​ന്നു.

ചി​ത്രം മേയ് എട്ടിന് ​റി​ലീ​സ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ങ്കി​ലും കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റി​ലീ​സ് നീ​ട്ടി വ​യ്ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സു​ശാ​ന്തി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ഓ​ൺ​ലൈ​നി​ൽ റി​ലീ​സ് ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഡി​സ്നി ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ ജൂ​ലൈ 24-ന് ​ചി​ത്രം റി​ലീ​സ് ചെ​യ്യും. സു​ശാ​ന്തി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി സ​ബ്സ്ക്രൈ​ബ് ചെ​യ്ത​വ​ർ​ക്കും അ​ല്ലാ​ത്ത​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി ചി​ത്രം കാ​ണാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്. സെ​യ്ഫ് അ​ലി ഖാ​ൻ, സ​ഞ്ജ​ന സാ​ങ്കി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ഫോ​ക്സ് സ്റ്റാ​ർ സ്റ്റു​ഡി​യോ​സ് നി​ർ​മി​ച്ച ചി​ത്രം ന​വാ​ഗ​ത​നാ​യ മു​കേ​ഷ് ഛബ്ര ​ആ​ണ് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. സം​ഗീ​തം-​എ.ആർ.​ റ​ഹ്മാ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.