ബോളിവുഡിൽ അമിതാബച്ചൻ കുടുംബത്തിലെ കോവിഡ് വാർത്തയുടെ ആശങ്കയിലാണ് ഇന്ത്യൻ സിനിമ. ഇന്ത്യൻ താരരാജാവിന്റെ മുംബൈ ജുഹുവിലെ വീട്ടിൽ മൂന്നു തലമുറയിൽ രോഗം പടർന്നു എന്നത് ഞെട്ടലോടെ യാണ് ആരോഗ്യമന്ത്രാലയവും കാണുന്നത്.
ഇപ്പോൾ മുംബയിൽ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ് കുടുംബം. ആദ്യം അമിതാബച്ചനും മകൻ അഭിഷേകിനുമാണ് രോഗം സ്ഥീരീകരിച്ചത്. ഇവർ തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ പുറത്തുവിടുന്നത്.'താനുമായി ഇടപഴകിയവർ സ്വയം ടെസ്റ്റ് നടത്തണമെന്നും' അഭ്യർഥിക്കുന്നുണ്ട്.
കോവിഡ് 19ന്റെ തുടക്കത്തിൽ രോഗപ്രതിരോഗത്തിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട അമിതാബച്ചൻ പരസ്യം ഇന്ത്യൻ ജനതയെ ഏറെ ആകർഷിച്ചതാണ്. മുബൈയിൽ ലോക്ക്ഡൗൺ ഇളവുകൾക്ക്ശഷം അഭിഷേക് ബച്ചൻ ഡബ്ബിങ് വർക്കുകളിൽ ബെന്ധപെട്ടതായി വാർത്തയുണ്ട്.
ജൂലൈ 10ന് ആദ്യ വെബ് സീരിസ്' ബ്രീത് ഇൻ ടു ദി ഷാഡോ' ആമസോൺ റിലീസ് ചെയ്തിരുന്നു. ദി ബിഗ് ബുൾ ആണ് അഭിഷേകിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ഒട്ടേറെ ബോളിവുഡ് താരങ്ങൾക്കും സഹായികൾക്കും ഓഫീസ് ജീവനക്കാർക്കും കോവിഡുമായി ബന്ധപ്പെട്ട യാഥാർഥ്യങ്ങളും അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇന്ത്യ കണ്ട മികച്ച താര കുടുംബത്തിന്റെ രോഗ മുക്തിക്കായി നമുക്കും ആശംസിക്കാം.
പ്രേംടി. നാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.